Chapter Title : തമ്പുരാട്ടി 4 [രാമന്]
ചിരിപോലും തരാതെ എന്നെ അവോയ്ഡ് ചെയ്യാൻ എഴുന്നേറ്റ് ഡൈനിങ് റൂമിലേക്ക് പോയി. “ശരദാമ്മേ....” ചേച്ചിയുടെ വിളിയും അങ്ങു റൂമിൽ നിന്ന് കേട്ടു.
ചേച്ചിയുടെ അവോയ്ഡിങ് ഒരു പ്രശ്നമാണേലും,ഇപ്പോ മാനത്തിന്റെ പ്രശ്നമല്ലേ വലുത്? . എന്ത് വില കൊടുത്തും ഫോൺ കയ്യിലാക്കണം .
രണ്ട് സ്റ്റെപ്പും കൂടെ ചാടി ഇറങ്ങി ഞാൻ സോഫയിലേക്ക് നോക്കി. പഴയ വീട് ആയത് കൊണ്ട് തന്നെ ലിവിങ് റൂം വേറെയും സ്റ്റെയർ വേറെയുമാണ്. റൂമുകളിലേക്കുള്ള ആക്സെസ്സിലാണ് സ്റ്റെയർ എന്നാലും സ്റ്റെയർ നിന്ന് നോക്കിയാൽ ലിവിങ് റൂമിന്റെ കുറച്ചു ഭാഗം കാണാം.
ഭാഗ്യം!! ഫോൺ സോഫയിൽ വെച്ചാണ് ചേച്ചി പോയത്.പിന്നെയൊരു ഓട്ടമായിരുന്നു.ലിവിങ് റൂമിന്റെ വാതിൽക്കൽ വരെ ! പെട്ടന്ന് സോഫയിലെ ഫോൺ തെളിഞ്ഞു. ഐഫോൺന്റെ റിങ് ടോൺ റൂമിൽ എന്നുമില്ലാത്ത ഒച്ചയിൽ വൈബ്രേഷനോടെ മുഴങ്ങി.എന്റെയീശ്വരാ...ഒച്ചയുണ്ടാക്കല്ലേ നായിന്റെ മോനേന്നായിരുന്നു മനസ്സിൽ വന്നത് .
ലിവിങ് റൂമിലേക്ക് ഞാൻ കേറി,കേറീല്ല എന്നുള്ള സ്ഥിതി വന്നപ്പോ എവിടന്നില്ലാതെ ഒരു രൂപം പുറത്തെ വാതിൽക്കൽ!. തമ്പുരാട്ടിയുടെ എൻട്രി.എന്ത് നല്ല സമയം, ഇത്രേം ടൈമിംഗ് വേറെ ആർക്കേലും ണ്ടാവോ? . ആ സാരിയുടെ തുടക്കം മാത്രമേ ഞാൻ കണ്ടുള്ളു ഒറ്റ നോട്ടമേ നോക്കാൻ കിട്ടിയുള്ളൂ. അപ്പോഴേക്ക് പേടിച്ച് ഞാൻ തിരിഞ്ഞു ഓടി സ്റ്റെപ് കേറി പാതി വഴിയിൽ നിന്നു. എന്താപ്പോ ചെയ്യാ.ടെൻഷൻ ആയിട്ട് വയ്യ! വന്നത് നസീമതാത്തയുടെ കാൾ ആവല്ലേന്നുള്ള പ്രാർത്ഥന മാത്രം.
തമ്പുരാട്ടി ഇപ്പോ ആ ഫോൺ കാണും ഉറപ്പ്! !! എടുത്ത് നോക്കുവോ? ??കയ്യും കാലും തളർന്നിട്ടു വയ്യ.
റിങ് നിന്ന് ഹലോന്ന് അമ്മയുടെ വായിൽ നിന്ന് കേൾക്കല്ലേന്ന്
💬 Comments
View all comments