0%

Chapter Title : തമ്പുരാട്ടി 4 [രാമന്‍]

Author : രാമൻ Read All Parts 106.1K

ഞാൻ വല്ലാണ്ട് ആഗ്രഹിച്ചു. വല്ലാണ്ട്!! കാത് കൂർപ്പിച്ചു നിന്നെങ്കിലും ഒന്നുമുണ്ടായില്ല. ഭാഗ്യം! താഴെയിലൂടെ അമ്മയതാ ലിവിങ് റൂമിൽ നിന്ന് റൂമിലേക്ക് പോകുന്നു. എന്‍റെ ഫോണിപ്പോഴും ലിവിങ് റൂമിൽന്ന് കരയുന്നുണ്ട്.

ഇനി ചേച്ചിയെന്‍റെ കള്ളത്തരം കണ്ട് പിടിച്ചാലും പ്രശ്നല്ല! മുന്നിൽ അമ്മ വരരുതേന്ന് പ്രാർത്ഥിച്ചു ഓടിപ്പോയി,കരച്ചിൽ നിർത്തിയ ഫോൺ എടുത്തു ഞാൻ വരാന്തയും കടന്നു മുറ്റത്തേക്ക് ഓടി.

ഇരുട്ടുള്ള ഒരു സൈഡിൽ,വരാന്തയിൽ നിന്നോ, റൂമിലെ ജനലുകൾ വഴിയോ, ഇനിയിപ്പോ വേറെ എവിടന്നായാലും നോക്കിയപ്പോലും എന്നെ കണ്ടുപിടിക്കാൻ അത്ര എളുപ്പം കഴിയാത്ത സ്ഥലത്തു തന്നെ നിന്നു. എന്നാലും അമ്മയോ ചേച്ചിയോ ഇല്ലെന്ന് ഉറപ്പാക്കാൻ ഞാൻ വീണ്ടും ചുറ്റിനും നോക്കി. അനുഷേച്ചി എന്തൊക്കെ കുരുത്തക്കേടാ ഫോണിൽ കാണിച്ചു വെച്ചേന്ന് നോക്കണലോ! കാൾ ലിസ്റ്റ് പെട്ടന്ന് നോക്കി

ഞാൻ ഉറങ്ങുമ്പോ വന്ന നമ്പർ തന്നെയാണ് ഇപ്പോഴും വന്നത്.പക്ഷെ തൊട്ട് മുന്നേ എന്‍റെ ഫോണിൽ നിന്ന് അങ്ങട്ടേക്ക് കാൾ പോയിട്ടുണ്ടെന്നു കണ്ടപ്പോ ചങ്കൊന്നിടിച്ചു. ദൈവമേ ദുഷ്ട അനുഷേച്ചി എന്തിനാണാവോ ഈ കടുംകൈ ചെയ്തത്!!. സംസാരിച്ച ടൈം നോക്കിയപ്പോ ആശ്വാസം വന്നു ആ കാൾ കണക്ട് ആയിട്ടില്ല!

ഞാൻ മൂത്രമൊഴിക്കാൻ പോയനേരം അബിന്‍റെ കാൾ വന്നിട്ടുണ്ട്. അത് കഴിഞ്ഞാണ് അനുഷേച്ചി നസീമ താത്തയാണ് എന്ന് വിചാരിക്കുന്ന നമ്പറിലേക്ക് അങ്ങട്ട് വിളിച്ചത്. തെണ്ടി ചേച്ചി എന്‍റെ ലോക്കൊക്കെ എപ്പോ കണ്ട് പിടിച്ചു?. എല്ലാം പോട്ടെ  ഫോണെന്തിനെടുത്തു. ഇന്ന് ചേച്ചിയെ ചോദ്യം ചെയ്തിട്ടേ ബാക്കിയുള്ളു.ഞാൻ മനസ്സിൽ കണ്ടു.

എന്തായാലും വിചാരിച്ച പോലെ അവിഹിതം കണ്ടെത്താനുള്ള തെളിവൊന്നും ഫോണിൽ നിന്ന് അനുഷേച്ചിക്ക് കിട്ടാൻ വഴിയേയില്ല. ഹൂ!!! ഞാൻ നല്ലപോലെ ശ്വാസം

💬 Comments

View all comments