0%

Chapter Title : തമ്പുരാട്ടി 4 [രാമന്‍]

Author : രാമൻ Read All Parts 55869

കരുതിയെ“ അമ്മായപ്പന്‍റെ വക ബാക്കി.ദേഷ്യം കൊണ്ട് ഞാനൊരു നിമിഷം കണ്ണടച്ച് നിന്നു. ഞാൻ വരുന്ന മുന്നേ ചേച്ചിയേം കൊണ്ട് പോവേണ്ടി വരൂന്നല്ലെ പറഞ്ഞതിന് അർത്ഥം. ഞാനെങ്ങാൻ വരാൻ വൈകിയിരുന്നേൽ? ചേച്ചി പോയാൽ!!! നെഞ്ചിനുള്ളിൽ നിന്നെവിടെ നിന്നോ നോവുന്നു. ആലോചിക്കാൻ വയ്യ.!!

“അനുഷേച്ചിയെവിടെ?”റൂമിൽ കണ്ണോടിച്ചു ഞാനമ്മയോട് ചോദിച്ചു.എന്‍റെ ശബ്‌ദം കുറച്ചു പരുക്കനായിരുന്നു.അത് ദേഷ്യം കൊണ്ടും,സങ്കടം കൊണ്ടുമായിരുന്നു.

ചേച്ചിയെ തിരഞ്ഞവരുടെ നടുവിലൂടെ ഉള്ളിലേക്കു പോകാൻ നേരം,ആ തള്ള വീണ്ടുമെന്നെ തടഞ്ഞു. ഇരിക്കുന്ന അമ്മയുടെ തൊട്ട് മുന്നില്‍ നിന്ന് ഞാനവരെ വീണ്ടും നോക്കി.

“മോനെ.!! അവരു കുറച്ച് സംസാരിക്കാൻ മോളിലേക്ക് കേറിയതാ... ഇപ്പോങ്ങട്ട് പോണ്ട!!.” ഞാൻ ഞെട്ടി.അപ്പൊ കൊല്ലാൻ നോക്കിയ ആളും വന്നിട്ടുണ്ടോ?  “അവർ ഭാര്യേം ഭർത്താവും വെഷമങ്ങളെല്ലാം പറഞ്ഞത് തീർക്കട്ടെ,എന്നിട്ടേ ഞങ്ങളിവിടുന്ന് പോന്നുള്ളൂ ”തള്ളയും,തന്തയും ചിരിച്ചു. എനിക്ക് നെഞ്ചിൽ ആണിയടിച്ച പോലെ തോന്നി.അമ്മ മാത്രമാണ് ഇവർ ഇവിടെ വന്നതിന്‍റെ കാരണമെന്ന് തോന്നിയിരുന്നു

ഇപ്പോ പ്രശ്നം പരിഹരിക്കാൻ ചേച്ചിയും കൂട്ട് നിന്നോ?  ഇനിയിപ്പോ ചേച്ചിക്ക് പോവണമെന്ന് പറഞ്ഞാലോ?  ചേച്ചി പറഞ്ഞിട്ടാണങ്കിലോ അവരിവിടെ വന്നത്!! വീണ്ടും എന്നെ ഒറ്റക്കാക്കി അനുഷേച്ചി പോയാൽ? കരച്ചിൽ തൊണ്ടക്കുഴി നിറഞ്ഞു ഉരുണ്ടു കേറി വരുന്നത് ഞാനറിഞ്ഞു.

“ആദീ..” അമ്മയുടെ വിരലുകൾ എന്‍റെ കൈയ്യിൽ മുറുകി

“ഇവിടെ ഇരിക്ക്...” അടുത്തുള്ള ചെയർ കണ്ണുകൊണ്ട് കാണിച്ചമ്മ എന്നോട് സൗമ്യമായി പറഞ്ഞു. എന്‍റെ നിറഞ്ഞ കണ്ണ് തമ്പുരാട്ടി കണ്ടുവെന്നുറപ്പ്. ഞാൻ ആകെ തളർന്നു പോകുന്നപോലെ !! മരവിച്ച ശവം പോലെ ,അമ്മയെ അനുസരിച്ചു ചെയറിൽ വന്ന തന്തക്കും തള്ളക്കും മുന്നിലായിരുന്നു.കണ്ണ് ഞാനവരറിയാതെ തുടച്ചു.

ചേച്ചി പോവുമോ?മനസ്സ് നിറയെ ഒരു ചോദ്യചിന്നമായി നിന്നത് കൊണ്ട് അമ്മയും വന്നവരും പറയുന്നതൊന്നും ഞാൻ കേട്ടില്ല.ഇടക്ക് കണ്ണ് നിറയുന്നത് അവരറിയാതെ തുടച്ചു കൊണ്ടിരുന്നു.പുറത്ത് നിന്ന് കിട്ടുവിനെ കുര വീണ്ടും കേട്ടു.

“സീ. അവളുടെ കാര്യത്തിൽ ഇടപെടാനൊന്നും ഞാനാളല്ല.”അമ്മ പറയുന്ന കേട്ടു.“വേണ്ട വിദ്യാഭ്യാസം ഞാൻ കൊടുത്തിട്ടുണ്ട്.അവളുടെ എന്ത് തീരുമാനത്തിനും ഞാനെതിരും നിന്നിട്ടില്ല. കല്യാണമ്പോലും അവളുടെ ഇഷ്ടപ്രകാരമല്ലേ? ..“അമ്മ ഇത്രേം സൗമ്യമായി ഒരാളോട് സംസാരിക്കുന്നത് ഞാൻ കണ്ടിട്ടില്ല.

“ഇനിയിപ്പോ. ......ഒരാളെ കൊല്ലണന്ന് അവൾക്ക് തോന്നിയാലും..... ഞാൻ ഇടപെടാൻ നിൽക്കൂല്ല. .അത് അവളുടെ

💬 Comments

View all comments