Chapter Title : തമ്പുരാട്ടി 4 [രാമന്‍]
ഞാൻ നോക്കിയിരുന്നു. സഹിക്കാവയ്യാതെ വെള്ളം കുടിക്കുമ്പോഴും ആ ഉണ്ടക്കണ്ണിൽ നിന്ന് കണ്ണീരു വന്നപ്പോഴും, മുഖത്തേക്ക് ഇറങ്ങി വന്ന ഇളംകാപ്പി ചേച്ചിയുടെ മുടികകൾ ഇടത് കൈ കൊണ്ട് മാടി വെക്കുമ്പോഴും,ഞാനറിയാതെ അനുഷേച്ചിയെ അങ്ങനെയിരുന്നു കണ്ണെടുക്കാതെ നോക്കിയിരുന്നു പോയി. എന്തൊരും സുന്ദരിയാണ്.
പണ്ടെന്നെ പ്രേമത്തിലേക്ക് മൂക്കും കുത്തി തള്ളിയിട്ടപ്പോ അനുഷേച്ചിക്കുണ്ടായിരുന്ന ഭംഗി വേറെയും,ഇപ്പോഴെന്നെ വല്ലാതെ കൊതിപ്പിക്കുന്ന ഈ സൗന്ദര്യം വേറെയും ആണെങ്കിലും. രണ്ടിലും അനുഷേച്ചി കിടിലനാണ്.മുഖമിങ്ങനെ കനപ്പിച്ചു വെക്കാതെ ഒന്ന് ചിരിച്ചിരുന്നേൽ.കൊഴുത്ത ഇടത്തെ കവിളിൽ ഒരു നുണക്കുഴി കണ്ടേനെ.നല്ല നിരയിലുള്ള പല്ലും മുകളിലെ നിരയിലെ മോണയും തെളിഞ്ഞേനെ. പക്ഷെ ചിരിക്കൂല്ല എന്നോട് തെറ്റിലല്ലേ? ഇത്ര നേരം ഞാൻ അനുഷേച്ചിയെ തന്നെ നോക്കി നിന്നതാന്ന് അറിയാഞ്ഞിട്ടല്ല പെണ്ണിന്.പിണക്കത്തിന്‍റെ ജാടയാണ്.
“നോക്കിക്കോ അനുഷേച്ചി,ഇന്നെന്നോട് മിണ്ടാതെ നിക്കാനാ ഭാവമെങ്കിൽ ഞാൻ ഉറങ്ങാൻ സമ്മതിക്കൂല്ല! ചേച്ചിയാവസാനം എന്റെയെടുത്ത് പഴയ ട്രിക്കെടുക്കേണ്ടി വരും നോക്കിക്കൊ. .” ചേച്ചിയോട് നേരിട്ട് പറഞ്ഞിലേലും ഞാൻ മനസ്സിൽ പറഞ്ഞു ഉറപ്പിച്ചു.അതോണ്ടന്നെ ശാരദാമ്മയെ വീട്ടിലാക്കാൻ എനിക്ക് നല്ല തിടുക്കായി.
ഇരുട്ടുള്ള ഇടുങ്ങിയ വഴിയിലൂടെ ടോർച്ചും എടുത്ത് കൊണ്ടാക്കി ധൃതി പിടിച്ചാണ് ഞാൻ തിരിച്ചു പോന്നത് .വീട്ടിലേക്ക് കേറിയതും അമ്മയില്ലെന്ന് കണ്ട് ചേച്ചിയെ തിരഞ്ഞു ആദ്യം ഞാൻ പോയി നോക്കിയത് അനുഷേച്ചിയുടെ റൂമിൽ,അവിടെയില്ല.എന്ററൂമിൽ ഉണ്ടാവില്ലെന്ന് നൂറുശതമാനം തോന്നിയെങ്കിലും വെറുതെയങ്ങു നോക്കി. കാര്യമുണ്ടായില്ല അവിടെയുമല്ല.ഇനിയിപ്പോ മുകളിലെ നിലയിൽ ബാത്റൂം മാത്രമാണ് ബാക്കി. ബാത്രൂം വരെ ഞാൻ പമ്മി നടന്നു വന്നു നോക്കി. ഹേ ഹേ ചേച്ചി അവിടെയുമില്ല.
ഇതെന്നെ മനഃപൂർവം അവോയ്ഡ് ചെയ്യാൻ ഒളിച് കളിക്കുന്നതാണ്! അല്ലേൽ വയറു നിറയെ ഫുഡു കഴിച്ചു കഴിഞ്ഞാൽ,എന്റെ മേത്തുകേറി കിടന്നു റീൽ കാണുന്ന ചേച്ചിയാണ്! ഞാൻ ചീത്ത പറഞ്ഞുന്നുള്ളത് ശെരിയാ. പറ്റിപ്പോയി.അതിനിങ്ങനെ അവോയ്ഡ് ചെയ്താലോ? തെണ്ടി ചേച്ചി! എനിക്ക് ചെറിയ വെഷമവും,ദേഷ്യവും വന്നു. എന്തായാലും താഴെ എവിടെയോ ഒരിടത്തു ഒളിച്ചിരിക്കുന്നുണ്ടാവല്ലോ? കണ്ട് പിടിക്ക തന്നെ.
💬 Comments
View all comments