0%

Chapter Title : തമ്പുരാട്ടി 4 [രാമന്‍]

Author : രാമൻ Read All Parts 56485

താഴേക്ക് ഇറങ്ങാൻ സ്റ്റെപ്പിലേക്ക് എത്തിയതും,പാതി സ്റ്റെപ് കേറി അനുഷേച്ചി ഞാനുണ്ടോന്ന് മുകളിലേക്ക് സൂക്ഷിച്ചു നോക്കുന്നത് ഞാന്‍ പെട്ടന്നു കണ്ടു.

ഞാനീ പരിസരത്തില്ലേൽ റൂമിൽ ചെന്ന് വാതിലടച്ചിരിക്കാനാവും.സമ്മതിച്ചു കൊടുക്കരുത്. എന്റെ നിഴലാട്ടം ഒന്നും ആ ഉണ്ടക്കണ്ണിൽ പിടിക്കാത്തത് കൊണ്ട്, അനുഷേച്ചി പതിയെ,പതിയെ മുകളിലേക്ക് ശ്രദ്ധിച്ചു കേറി വരാണ്. ഞാൻ സൈഡിലേക്ക് കുറച്ചു നീങ്ങി നിന്നു. തൊട്ടുമുന്നിലെത്തുമ്പോ എന്നെക്കാണുമ്പോ പിന്നേ ചേച്ചിക്ക് എന്താ ചെയ്യാനാവാ.

സ്റ്റെപ്പ് കേറുന്ന ഒച്ചയൊന്നുമില്ലേലും, അനുഷേച്ചി എന്റെ അടുത്തേക്ക് വരുന്ന പോലെ എനിക്ക് വല്ലാതെ ഫീൽ ചെയ്തു. അടുത്ത് എത്തി തോന്നിയതും, ഞാൻ മുന്നിൽ കേറി നിന്നു. ചിരിക്കാനോ, കൊഞ്ചാനോ നിൽക്കാതെ മുഖമിത്തിരി കനപ്പിച്ചു തന്നെയാണ് ഞാൻ നിന്നത്. ഒട്ടും പ്രതീക്ഷിക്കാതെ എന്റെ വരവ് കണ്ട് അനുഷേച്ചി പകച്ച്,ഞാൻ നിൽക്കുന്ന രണ്ട് സ്റ്റെപ്പ് താഴെനിന്ന് നോക്കി. കണ്ണും കണ്ണും നോക്കി ഒരു അഞ്ച് സെക്കന്റ്‌ എങ്കിലും ഞങ്ങൾ നിന്ന് കാണും. കള്ളത്തരം ഞാൻ കണ്ട് പിടിച്ച ചമ്മൽ ചേച്ചിയുടെ മുഖത്തിലൂടെ മെല്ലെയെങ്കിലും കടന്നു പോയി.പിന്നെ ചേച്ചിയൊന്നും മിണ്ടാതെ തിരിഞ്ഞു സ്റ്റെപ്പുകൾ താഴെക്കിറങ്ങി.

“അനുഷേച്ചി.....” എന്തോരു കഷ്ടമാണിതെന്നോർത്തു ഞാൻ നീട്ടി വിളിച്ചു പോയി.കേട്ട ഭാവം നടിക്കാതെ ചേച്ചിയതാ സ്റ്റെപ്പിറങ്ങി പോവുന്നു. അറ്റ്ലീസ്റ്റ് ഒന്ന് തിരിഞ്ഞു നോക്കിയാലെന്താ?. ഞാൻ പിന്നാലെ കൂടി.

ലിവിങ് റൂമിലേക്ക് പോവാതെ പാസ്സേജിലൂടെ അമ്മയുടെ റൂമിന് മുന്നിലൂടെ ചേച്ചി ഡെയിനിങ് റൂമിലേക്ക് കടന്നു.

“അനുഷേച്ചി....ഒന്ന് നിക്ക്. സോറി..ഞാൻ പറയണത് കേൾക്ക്. ..” ബാക്കിൽ ചേച്ചിക്ക് പുറകെ പറഞ്ഞുകൊണ്ട് ഞാൻ നടന്നു . അമ്മയുടെ റൂമിന്റെ മുന്നിലെത്തിയപ്പോ ഞാൻ നടത്തം പതിയെയാക്കി റൂമിലേക്ക് നോക്കി.  വാതിൽ അടച്ചതാണ്.ഭാഗ്യം അതിന്റെ ശല്യം ഇനിയുണ്ടാകില്ല.

അടുക്കള വരെ ചേച്ചി നടന്നു. പുറകെ ഞാനും. പാതി സ്റ്റെപ്പ് കേറി തിരിച്ചു പോന്നത് നിന്നെക്കണ്ടല്ല എനിക്ക് വെള്ളം കുടിക്കാനാന്ന് അറിയിക്കാൻ വേണ്ടി ഫ്രിഡ്ജ് തുറന്നു അനുഷേച്ചിയുടെ നാടകം.അപ്പോഴേക്ക്

💬 Comments

View all comments