Chapter Title : തമ്പുരാട്ടി 4 [രാമന്]
ആ സുന്ദരി ചേച്ചിയാണെന്ന് പറയണമെന്നുണ്ട്.പക്ഷെ വേണ്ട!
“അതൊ..ക്കെയുണ്ട് ”എത്ര പിടിച്ചു വെച്ചിട്ടും വേദന വാക്കിനെ മുറിച്ചു കളഞ്ഞു. അനുഷേച്ചിയത് കണ്ട് പിടിക്കേം ചെയ്തു.
“സാരല്ലാടാ...പറ്റിച്ചു കളഞ്ഞോ അവൾ? ” മുഖം കയ്യിൽ കോരി അനുഷേച്ചി ചോദിച്ചു.
“മ്ച്ചും...” ഞാൻ തോൾ ഇളക്കിക്കാട്ടി
“വൺ സൈടാ....?” ഈണത്തോടെ അടുത്ത ചോദ്യം. ഞാൻ തല കുലുക്കി.
“അച്ചോടാ എന്റെ കുട്ടി വാ.സാരല്ലട്ടോ...”ചേച്ചിയെന്നെ വാരി കെട്ടിപ്പിടിച്ചു.ഞാൻ കരച്ചിലിന്റെ വാക്കിലെത്തിയിരുന്നു.അന്ന് നഷ്ടപ്പെടുത്തിയെങ്കിലും, ഇന്ന് ഞാന്തന്നെയല്ലേ എന്റെ ചേച്ചിയെ വിടാതെ തിരിച്ചു പിടിച്ചത്.?
“എനിക്കും ണ്ടായിരുന്നെടാ അങ്ങനെയൊരാൾ...” പുറം തഴുകി കൊണ്ട് ചേച്ചി മെല്ലെ ചിണുങ്ങി.എന്റെ മുകത്തു നോക്കി.“എനിക്കെന്ത് ഇഷ്ടായിരുന്നുന്നറിയോ...” എനിക്കെന്തോ വല്ലായ്മ തോന്നി. ചങ്കിൽ കൊണ്ട് നടക്കുന്ന പെണ്ണ് വന്നു വേറെ ഒരുത്തനെ പറ്റി പറയുമ്പോ എരിയുന്ന പോലെ എന്റെ നെഞ്ച് നീറി.
“ആരാ അനുഷേച്ചിയത്....” എന്നാലും എന്റെ നാക്ക് അടങ്ങി നിന്നില്ല.
“എന്റെ കൂടെ പഠിച്ചതാടാ...” ചേച്ചി അവനെ ഓർത്തെടുക്കുന്ന പോലെ പറഞ്ഞു. എനിക്കങ്ങു വല്ലാതായി. എന്റെ മുഖം മാറിയത് ഞാൻ തന്നെയറിഞ്ഞു. അത് കണ്ടിട്ടാണോ എന്തോ ചേച്ചി എന്റെ നെഞ്ചത്തു തലവെച്ചു കെട്ടിപിടിച്ചു നിന്നു.
“സുന്ദരനായിരുന്നു, എന്നെ ഭയങ്കര കാര്യായിരുന്നു..അവനോടുള്ള ഇഷ്ടം കൂടി കൂടി പൊട്ടിത്തെറിക്കുന്ന അവസ്ഥായിരുന്നു.പക്ഷെ നിക്കൊന്നും പറയാങ്കഴിഞ്ഞില്ല.അവനെന്നോട് അങ്ങനൊരു ഇഷ്ടണ്ടാവോ,ഇല്ലയോന്നറിയാതെ എത്ര കാല ഞാൻ നിന്നെ....“ കേൾക്കാൻ തീരെ സുഖമില്ലാത്ത കാര്യം ആയോണ്ട് തന്നെ ഞാൻ മിണ്ടാൻ ഒന്നും നിന്നില്ല.
”അവസാനം നടക്കൂല്ലന്ന് തോന്നിയപ്പോ...അവനെ മറക്കാൻ,ഞാനിന്ന് വന്ന കാട്ടുമാക്കാനെ നോക്കി.അവനും എന്നെ നോട്ടമുണ്ടായിരുന്നു, ഞങ്ങൾ വേഗം സെറ്റ് ആയി. അതോണ്ടല്ലേ ആദ്യം ഞാൻ നിന്നോട് വന്നു പറഞ്ഞേ?
💬 Comments
View all comments