0%

Chapter Title : തമ്പുരാട്ടി 4 [രാമന്‍]

Author : രാമൻ Read All Parts 106.7K

“

ചേച്ചി വീണ്ടും മുഖം ഉയർത്തി നോക്കി.ആ മുഖത്തു ചിരിയാണ്. സങ്കടം കണ്ടതേയില്ല!

“എന്റെ കഥ കേട്ടിട്ട് നീയെന്തിനാ കരയണേ മോനൂസേ...?” അപ്പോഴാണ് ഞാൻ കണ്ണ് നിറച്ചു നിൽക്കാണ് എനിക്ക് തന്നെ മനസ്സിയത്. ചങ്കിൽ കൊള്ളുന്ന കാര്യം പറഞ്ഞ പിന്നേ എന്ത് ചെയ്യാനാ.

“ഞാൻ കരഞ്ഞൊന്നും ല്ലാ ”

“ആഹാ ചിരിച്ചതാ ....? കണ്ണിൽ നിറഞ്ഞത് അപ്പോ തുപ്പലാവും ല്ലേ?”ചേച്ചിയുടെ തമാശ.

“ചേച്ചി നിർത്തിക്കോ ” ഞാൻ കള്ള ദേഷ്യം കാട്ടി. സ്ലാബിൽ ഒന്ന് ഇളകിയിരുന്നു ചേച്ചിയെന്റെ രണ്ട് തോളിലും കയ്യിട്ടു.

“ഇത്രക്ക് ഇമ്പാക്ട് ഉള്ള സ്റ്റോറി ആണോന്റെ? മോനൂസിനെ കരയിക്കണേല്‍ മോശമാവൂല്ലല്ലോ?” ചേച്ചി സംശയം ചോദിച്ചു പിരികം രണ്ട് വട്ടം ഉയർത്തികാട്ടി.

“ഒരു തേങ്ങേമില്ല...” എന്നെയിങ്ങനെ കളിപ്പിക്കുന്നത് നിർത്താൻ ഞാൻ പറഞ്ഞു.

“എന്നാലേ ഞാൻ പറഞ്ഞതൊക്കെ കള്ളാ...”വാ പൊത്തി ചിരിയടക്കി ചേച്ചി പറഞ്ഞു. ഞാൻ വിശ്വാസം വരാതെ ആ മുഖത്തേക്ക് നോക്കി .

“അപ്പോ അങ്ങനൊരു ആളില്ലേ?....”എന്റെ ക്ഷമ നശിച്ചിരുന്നു.

“ആളൊക്കെയുണ്ട്..പക്ഷെ കൂടെ പഠിച്ചോതൊന്നുമല്ല...!”ഈശ്വര അടുത്തത്

“പിന്നാരാ......”ഞാന്‍ വാ പൊളിച്ചു. ചേച്ചി മുഖമിത്തിരി താഴ്ത്തി. പിന്നെ ശ്വാസം വലിച്ചുവിട്ട് എന്നെ നോക്കിയപ്പോ ആ കണ്ണു നിറഞ്ഞിട്ടുണ്ട്.

കണ്ണ് കൊണ്ട് എന്റെ നേരെ രണ്ട് വട്ടം നീട്ടി അനുഷേച്ചി എന്നെ തന്നെ കാണിച്ചു തന്നു.

“എഹ്....” വിശ്വാസം വരാതെ ഞാന്‍ ചോദിച്ചു പോയി

“നീ... നീയാണ് ആ തെണ്ടി” ഗുഹയില്‍ നിന്നെങ്ങോ കേള്‍ക്കുന്ന പോലെ തോന്നിയെനിക്ക്.പതറിപ്പോയ ഞാന്‍ ചേച്ചിയെ വിട്ട് അകലാൻ നോക്കി. പെട്ടന്ന് ചേച്ചി എന്റെ കൈ രണ്ടും പിടിച്ചു വെച്ചു.ഇത്ര കാലം ആ മനസ്സിൽ

💬 Comments

View all comments