Chapter Title : തമ്പുരാട്ടി 4 [രാമന്]
ഞാനാണെന്ന് വിശ്വസിക്കാൻ എനിക്ക് കഴിയണില്ല!! ഒരുപാടുസ്നേഹവും കരുതലും എന്തിന് ആ ശരീരം വരെ എനിക്ക് തുറന്ന് തന്നത് ഈ ഇഷ്ടം കൊണ്ടല്ലേ?എനിക്ക് മനസ്സിലായില്ലല്ലോ അന്നത്. ഞാൻ കരഞ്ഞു പോയി. അനുഷേച്ചിയെ നോക്കാൻ ഒരു മടി.
“ഇനി പറ മോനൂസ്സേ....നിന്നെ കളഞ്ഞു പോയ ആ സുന്ദരി” അനുഷേച്ചി കണ്ണു നിറച്ചു കൊണ്ട് നോക്കി “ഞാൻ അല്ലേ. ....?”ഒരു നിമിഷം സ്റ്റക്കായി ഒന്നും മനസ്സിലാവാതെ നിന്നു. എന്താണിപ്പോ നടക്കുന്നത്? അനുഷേച്ചിക്ക് എന്നെ പണ്ടു മുതലേ അറിയായിരുന്നോ ?
അതേന്നുള്ള ഉത്തരം കേക്കാൻ കൊതിച്ചു നിൽക്കുന്ന അനുഷേച്ചിയുടെ മുഖം മാത്രമായിരുന്നു എന്റെ മുന്നിൽ.എത്ര കാലം കേൾക്കാൻ കൊതിച്ച കാര്യങ്ങളാ ചേച്ചി വെട്ടിതുറന്നു പറഞ്ഞത്.
“ഞാനല്ലേ മോനൂസേ...” ചേച്ചി വീണ്ടും ചോദിച്ചു. കരഞ്ഞു കൊണ്ടിരുന്ന ഞാൻ തല കുലുക്കി സമ്മതിച്ചു. ചേച്ചിയെന്നെ ആർത്തിയോടെ കെട്ടിപ്പിടിച്ചു. ആ മുറുക്കത്തിൽ ആ കരച്ചിലിലുണ്ടായിരുന്നു അനുഷേച്ചിയുടെ സ്നേഹം.
“എന്നും നീയേ ണ്ടായിരുന്നുള്ളൂട്ടോ മനസ്സിൽ. ചെറുപ്പം മുതലേ നീയേയുള്ളൂ കല്യാണം കഴിഞ്ഞിട്ടും കഴിഞ്ഞിട്ടില്ല. അവൻ എന്നെ കെട്ടിപ്പിടിക്കുമ്പോഴും ഉമ്മ വെക്കുമ്പോഴും, ഒരുമിച്ച് കിടക്കുമ്പോഴും നിനക്കറിയോ..?അവന്റെ മുഖമല്ല നിന്റെ മുഖമാണ് ഞാൻ കാണാ.സഹിക്കാൻ പറ്റൂല്ലായിരുന്നു. അവനെക്കൂടെ ചതിക്കാന്ന് തോന്നിയപ്പോ,എല്ലാം മറക്കാൻ ഞാൻ എന്റെ മോനൂസിനെ വിളിക്കണത് വരെ ഒഴിവാക്കി. നാട്ടിൽ നിന്നേ പോയി.“ ചേച്ചി വിക്കി കരഞ്ഞുകൊണ്ട് പറഞ്ഞു
” നിന്റെ മനസ് തകർത്തതുകൊണ്ടുള്ള ശിക്ഷയായിരിക്കും എനിക്ക് ഇങ്ങനെയല്ലാം സംഭവിച്ചേ...എന്നും തല്ലും,ചീത്തയും കൊണ്ട് ഞാനാ വീട്ടിൽ നിക്കുമ്പോ മോനൂസിനെ ഓർത്തു പോവും. നീ കൂടെ ണ്ടായിരുന്നേൽ ഞാൻ എത്ര ഹാപ്പി ആയേനെന്ന്.“ എനിക്കെല്ലാം ഇപ്പോഴും വിശ്വസിക്കാൻ കഴിയണില്ല. പക്ഷെ ഒരു
💬 Comments
View all comments