0%

Chapter Title : തമ്പുരാട്ടി 4 [രാമന്‍]

Author : രാമൻ Read All Parts 107K

ചോദ്യമേ ഉള്ളിൽ ഉള്ളു. എന്റെ മനസ്‌ അറിഞ്ഞിട്ടും എന്തിനാ എന്നെ വിട്ട് പോയത്.

”ന്നെന്തിനാ ഒഴിവാക്കി പോയെ...?“ ചുണ്ടുകൾ വിറക്കുന്നുണ്ടായിരുന്നു ചോദിക്കുമ്പോ.

”എനിക്കമ്മയെ പേടിയാണെടാ...“ ചേച്ചി മുഖം ഉയർത്തി കണ്ണ് തുടച്ചുകൊണ്ട് പറഞ്ഞു. ”ചേച്ചിയും അനിയനും അല്ലേടാ നമ്മൾ..എന്നായാലും ഇത് അമ്മ അറിയും.അമ്മയറിഞ്ഞാ അറിയാലോ...?“മനസ്സിൽ ഉണ്ടായിരുന്ന ഉത്തരം തന്നെ ചേച്ചി പറഞ്ഞു. എന്നാലും അമ്മ കൊന്ന് കളയൊന്നും  ചെയ്യൂലല്ലോ?

“അമ്മ കൊല്ലൊന്നും ഇല്ലല്ലോ അനുഷേച്ചി? ”ഞാൻ ചോദിച്ചു പോയി.  പെട്ടന്ന് ചേച്ചിയുടെ മുഖത്തു പേടി വന്നു.

“കൊല്ലും. ..അഭിമാനത്തിന്റെ പ്രശ്നം ആണേൽ അമ്മ ചെയ്യും. ..”ഞാനതങ്ങു വിശ്വസിച്ചില്ല.എന്റെ നിസാര ഭാവം കണ്ട് ചേച്ചി ചുറ്റിനും നോക്കി എന്നോടെന്തോ സ്വകാര്യം പറയാൻ വന്നു.

“നമ്മുടെ അച്ഛൻ എങ്ങനെയാ മരിച്ചതെന്നറിയോ?” ഒച്ച വളരെ കുറച്ചായിരുന്നു ചേച്ചിയത് ചോദിച്ചത്.പറമ്പിലെ വിറക് പുരയിൽ അച്ഛൻ തൂങ്ങി മരിച്ചപ്പോ ഞാനന്ന്‍ സ്കൂളിലായിരുന്നു.

“തൂങ്ങിയതല്ലേ...?”ഞാൻ വളരെ പതിയെ ചോദിച്ചു പോയി.

“അല്ല കൊന്നതാ....” ചേച്ചി പേടികൊണ്ട് ചുറ്റും നോക്കി.

“ആര്.....” വിറച്ചുകൊണ്ട് ഞാൻ പതറി ചോദിച്ചു.

“തമ്പുരാട്ടി ” ശ്വാസം നിന്നപോലെ ഞാനതു കേട്ടു നിന്നു. കൊല്ലാനോ? അമ്മയോ ദൈവമേ!!!

(തുടരും)

💬 Comments

View all comments