0%

Chapter Title : തമ്പുരാട്ടി 4 [രാമന്‍]

Author : രാമൻ Read All Parts 55888

നോക്കുന്ന മുന്നേ അവന്‍റെ മുഖത്ത് എന്‍റെ മുഷ്ടി പതിഞ്ഞിരുന്നു. കാറ്റൊഴിഞ്ഞ ബലൂൺ കണക്കെ ബോധമില്ലാതെ നാറി നിലത്തേക്ക് വീണു. അനുഷേച്ചി പകച്ചു നോക്കി.

“ചേച്ചി വാ. ..” ഞാനാ കൈ പിടിച്ചു വിളിച്ചു. അനുസരണയുള്ള കുട്ടിയെ പോലെ ചേച്ചി പുറകെ പോന്നു.

നേരെ പോയത് അമ്മയുടെയും വന്നവരുടേയും മുന്നിലേക്കാണ്. തമ്പുരാട്ടിക്കും ഇനി ചേച്ചിയെ പറഞ്ഞയക്കാൻ വല്ല ഉദ്ദേശമുണ്ടേൽ അതും ഒന്ന് മാറ്റി കൊടുക്കണല്ലോ?.ഞങ്ങളുടെ വരവ് കണ്ട് അവരൊക്കെയോന്ന് അമ്പരന്ന്‌ നോക്കി.

“ചേച്ചി എങ്ങട്ടും വരുന്നില്ല...!!!” അനുഷേച്ചിയെ മുന്നിൽ നിർത്തി ഉറച്ച വക്കാലെ ഞാൻ പറഞ്ഞു.  തമ്പുരാട്ടിയുടെ മുഖത്തു ഒരു ചിരി മിന്നി മാഞ്ഞു. തന്തയും,തള്ളയും മുഖത്തോട് മുഖം നോക്കി.

പെട്ടന്നു അവരുടെ നോട്ടം ബാക്കിലേക്ക് നീണ്ടു.  അളിയൻ വായിൽ നിന്ന് ചോരയുമായി കവിളും പൊതിഞ്ഞു വരുന്നു.

“മോനെ...!!!” തള്ളയുടെ രോദനം.തന്തയും,തള്ളയും ചാടി എഴുനേറ്റു.

“ശ്രീദേവി ഇത് മോശായിപ്പോയി. വീട്ടിൽ വന്നവരെ തല്ലണതാണോ നിങ്ങടെ സംസ്കാരം....” തള്ള മോനെ ചേർത്തു നിർത്തി ചീറി. തമ്പുരാട്ടി അത് ചിരിച്ചു തള്ളി.

“എന്‍റെ വീട്ടിൽ കേറി വന്നു ,എന്‍റെ ചേച്ചിയെ തല്ലിയ ഞാൻ കയ്യുംങ്കെട്ടി നോക്കി നിക്കൂല്ല...അതിപ്പോ നിങ്ങളായാലും ഈ കാരണോരായാലും പുറത്ത് നിക്കണ തടിയന്മാരായാലും ശെരി.ഞാന്‍ തല്ലും ” തള്ളക്ക് നേരെ ഞാന്‍ ഉച്ചത്തില്‍ പറഞ്ഞു. അവരെന്നെ ഭയത്തോടെ നോക്കി.തിരിച്ചു സ്വന്തം മോനെ ഒന്നുകൂടി നോക്കിയ അവരുടെ മുകത്തു അവന്‍റെ അവസ്ഥ കണ്ടുള്ള സങ്കടം പിന്നെ ദേഷ്യമായി അനുഷേച്ചിയിലേക്കെത്തി.

“അനുഷേ ...നിന്നെ കൊണ്ടവനാ ഞങ്ങൾ വന്നത്, നിന്‍റെ സാധനങ്ങളെന്താന്ന് വെച്ചാ എടുത്ത് വാ.........” തള്ള ചേച്ചിയെ കയ്യിൽ കേറി പിടിച്ചു ഒച്ചയിട്ടു .ഞാന്‍ അവര്‍ക്ക്‌ നേരെ കയ്യോങ്ങാന്‍ മുന്നോട്ട് നിന്നു.

“നിങ്ങളോട് പറഞ്ഞതല്ലേ...ഞാന്‍ ”.

“ആദീ...” അമ്മയെന്നെ തടഞ്ഞു.ഇരിക്കുന്ന അമ്മയുടെ മുഖത്തു വേണ്ടാന്നുള്ള ഭാവം. ഞാൻ ചേച്ചിയുടെ കയ്യും പിടിച്ചു പുറകിലേക്ക് നിന്നു.

“അനുഷേ. ..നിനക്ക് പോണോ?...” ഇത്ര നേരം മിണ്ടാതെ നിന്ന തമ്പുരാട്ടി ആദ്യമായി ഇടപെട്ടു.അമ്മയുടെ ഒച്ച നല്ല പരിക്കനായിരുന്നു. ചേച്ചിയുടെ വിരലുകൾ എന്‍റെ കൈയിൽ മുറുകുന്നത് ഞാനറിഞ്ഞു.

ഒരു നിമിഷം ചേച്ചി ഒന്നും മിണ്ടാതെ ആലോചിക്കുന്നത് കണ്ട് നെഞ്ച്

💬 Comments

View all comments