Chapter Title : തമ്പുരാട്ടി 5 [രാമന്‍]
കഴിയണില്ല. ഞാൻ തല താഴ്ത്തിയിരുന്നു.
“മുഖത്തേക്ക് നോക്കെടാ...” അമ്മയുടെ ശബ്‌ദം മുരണ്ടു. ഞാൻ പേടിയോടെ ആ മുഖത്തേക്ക് നോക്കി. പിരികം പൊക്കി കണ്ണുരുട്ടി, എന്നെ കൊല്ലാനുള്ള ദേഷ്യം കൊണ്ട് നിൽക്കാൻ തമ്പുരാട്ടി.
“മുന്നേയും നിന്നോട് ഞാൻ പറഞ്ഞിരുന്നു വേണ്ടാത്ത കാര്യങ്ങളിൽ തലയിടരുതെന്ന് ” വിരൽ എന്റെ നേർക്ക് ചൂണ്ടി അമ്മ പറഞ്ഞു. പിന്നെ താഴ്ത്തി “ഹാ സാരല്ല ഇനിയത് പറഞ്ഞിട്ട് കാര്യല്ല. ..നീ അവളെ തിരിച്ചാക്കിയ നമ്മുടെ കെട്ടിടമില്ലേ..കുറേ ആയി പൊളിക്കണമെന്ന് വിചാരിക്കുന്നു. ഇന്നെന്തായാലും ഞാനത് പൊളിക്കും. ഇറങ്ങി പോവാൻ പറഞ്ഞിട്ട് കേൾക്കാതെ അവിടെ തന്നെയിരിക്കാണേൽ അവിടെ ഉള്ളോരേയും കൂട്ടി ഞാനത് പൊളിക്കും. “കേട്ടത് വിശ്വസിക്കാനാവാതെ ഞാനിരുന്നു. എന്നോടുള്ള ദേഷ്യം തീർക്കുന്നത്, ഞാൻ ചെയ്തതിനുള്ള പ്രതികാരം ചെയ്യുന്നത് ഏട്ടത്തിയുടെ കിടപ്പാടം ഇല്ലാതാക്കിയാണോ?.ഏട്ടത്തി ഇറങ്ങീലേൽ കൊല്ലുമെന്നല്ലേ പറഞ്ഞത്. ”ഇനി മോന് അതും തടയാൻ വല്ല ഉദ്ദേശമുണ്ടെൽ ഞാനൊന്നു കാണട്ടെ. അപ്പുറത്തെ പറമ്പിൽ കമ്പോസ്റ്റിന് കുഴിയെടുക്കാൻ ഞാൻ പണിക്കാരോട് പറഞ്ഞിട്ടുണ്ട്. .ഒന്ന് കൂടുതൽ എടുക്കാൻ പറയാം വലിയ ചെലവില്ലല്ലോ “ അമ്മ പുച്ഛത്തോടെ ചിരിച്ചു. തടയാൻ പോയ എന്നെയും കൊല്ലുമെന്ന്.എന്തൊരു അമ്മയാണിത്! ദേഷ്യം കൊണ്ട് എന്റെ കണ്ണു നിറഞ്ഞു തുളുമ്പി.
”പുതിയ ഫാൻ വാങ്ങി കൊടുത്തില്ലേ? ഇപ്പോ പോയാൽ അത് തിരിച്ചെടുക്കാം ഇല്ലേൽ അതും കിട്ടാൻ വഴിയില്ല. “ അമ്മയതും പറഞ്ഞു കനപ്പിച്ചു നോക്കി എഴുന്നേറ്റു. ടേബിളിന് മുകളിലെ എനിക്ക് ചേച്ചി വെച്ച പേരക്ക എടുത്ത് കടിച്ചു. മുഖം വക്രിച്ചു
”മ്.. മൂത്തിട്ടില്ലട്ടോ പച്ചയാ..പഴുക്കട്ടെ എന്നിട്ട് നോക്കിയാ മതി...“ അമ്മയതും പറഞ്ഞു പോയി. പേരക്കയെ പറ്റിയല്ല. എന്നെപ്പറ്റിയാണ് പറഞ്ഞു പോയതെന്ന് എനിക്ക് മനസ്സിലായിരുന്നു. അമ്മയോട് എതിര് നിലക്കാൻ ഞാൻ വളർന്നില്ല എന്നല്ലേ ആ പറഞ്ഞതിന് അർത്ഥം.
ഈശ്വരാ ഇനിയെന്താ ചെയ്യാ. ഏട്ടത്തിയിനി എവിടെ പോവാനാ. ആരും അതിന് കൂട്ടില്ല. ഒറ്റക്ക് ആ ചെറിയ കുട്ടിയേയും വെച്ച്
💬 Comments
View all comments