0%

Chapter Title : തമ്പുരാട്ടി 5 [രാമന്‍]

Author : രാമൻ Read All Parts 115.4K

ഞാൻ വെള്ളമിറക്കി നോക്കി.

കുറച്ചൂടെ കഴിഞ്ഞപ്പോ അനുഷേച്ചി മൂളിപ്പാട്ടുമായി ഇറങ്ങി വരുന്നത് കണ്ടു. അടുക്കളയിൽ പോയി വന്നപ്പോൾ ചേച്ചിയുടെ കയ്യിൽ എനിക്കായി ഒരു പേരക്കയുണ്ട് ചേച്ചിയത് ടേബിളിന്റെ മുകളിൽ വെച്ചു ഞാൻ ലാപ്പിൽ എഡിറ്റ്‌ ചെയ്യണതും നോക്കി നിന്നു. അമ്മ വീണ്ടും വരുന്നത് മനസ്സിലാക്കിയ ചേച്ചി. എന്റെ അടുത്ത് നിന്ന് മെല്ലെ സ്ഥലം വിട്ടു. ഇത്തവണ തമ്പുരാട്ടി എന്റെ മുന്നിലെ സോഫയിൽ ഇരുന്നു. എന്തോ ഒരു കാര്യം ഇല്ലാതെ ഇങ്ങനെ ഇരിക്കില്ലെന്ന് മനസ്സിലാക്കിയ ഞാൻ ആ മുഖത്തേക്ക് ഒളിഞ്ഞു നോക്കി.

ആ ലേസർ പിടിപ്പിച്ച കണ്ണ് എന്റെ നേർക്കാണെന്ന് മനസ്സിലായപ്പോ അറിയാതെ എന്റെ തല താഴ്ന്നു.

“നീയിന്നലെ...ആരോയോക്കെയോ റൂമിൽ ആക്കീന്ന് ഞങ്കേട്ടല്ലോ?...” അമ്മയുടെ ശബ്‌ദം കേട്ടപ്പോഴേ ഞാനൊന്ന് ഞെട്ടിയിരുന്നു. ഏട്ടത്തിയുടെ കാര്യമാണെന്ന് മനസ്സിലായപ്പോ നെഞ്ചോന്ന് ആളി. കൊല്ലാനുള്ള പരിവാടിയാണോ? എങ്ങനെയൊക്കെയോ ഞാൻ അമ്മയുടെ മുഖത്തേക്ക് നോക്കി.

“ഹ്മ്മ് ആക്കിയോ...?” ആ ശബ്ധത്തിന് കട്ടി കൂടി. എന്റെ നക്കാണേൽ അനങ്ങുന്നുമില്ല.

“അത് അമ്മേ..ഞാൻ ഏട്ടത്തിയെ...” തപ്പി തടഞ്ഞു ഞാൻ പറയാൻ വന്നു.

“ഏട്ടത്തിയോ? ഹ്മ്മ്. ...ഏത് വകയിലാ നിന്റെ ഏട്ടത്തിയാവുന്നേ..ആ ബന്ധമൊന്ന് നീ എനിക്ക് പറഞ്ഞു താ..” ഒച്ച ഹാളിൽ പൊന്തി. “ഞാനിവിടന്ന് പൊറത്താക്കിയതാ നിന്റെ ചേട്ടനെ, അന്ന് മുതൽ അവനെന്റെ മോനൊന്നുമല്ല.ഇനി ആവേം ല്ല .എന്ന് വെച്ചാൽ നിന്റെ ചേട്ടനല്ലാന്ന്. . ”എന്തൊക്കെയോ പറയണമെന്നുന്നുണ്ടായിരുന്നു, ചേട്ടനോടുള്ള ദേഷ്യം എന്തിനാ ഏട്ടത്തിയോട് കാട്ടണേന്ന് ഒച്ചയിട്ട് ചോദിക്കാൻ നാക്ക് പൊന്തി പക്ഷെ തബുരാട്ടിയുടെ മുന്നിൽ ഒന്നും കഴിയണില്ല. ഞാൻ തല താഴ്ത്തിയിരുന്നു.

“മുഖത്തേക്ക് നോക്കെടാ...” അമ്മയുടെ ശബ്‌ദം മുരണ്ടു. ഞാൻ

💬 Comments

View all comments