Chapter Title : തമ്പുരാട്ടി 6 [രാമന്]
ഞാൻ വരുന്നതിന് മുന്നേ ശാരദാമ്മ ഉണ്ടാക്കി പോയ. ചോറും,പയറു തോരനും, നല്ല കുടമ്പുളിയിട്ട മീൻ കറിയും പപ്പടവും ഞങ്ങൾ വെട്ടി വിഴുങ്ങി.അവസാനം പാത്രമെല്ലാം പെറുക്കി ,ഞാൻ കഴിച്ച പാത്രം പോലും ഏട്ടത്തി എടുക്കുന്നത് കണ്ടപ്പോ ഞാനും അനുഷേച്ചിയും ഒരേ പോലെ വേണ്ടാന്ന് ഏട്ടത്തിയോട് വിലക്കി. ഒന്ന് വെള്ളം ഒഴിച്ചാൽ മതി ശാരാധമ്മ രാവിലേ വന്നു ചെയ്തോളും എന്ന് പറഞ്ഞിട്ടും സമ്മതിച്ചില്ല. കഴുകി വെക്കാൻ ഏട്ടത്തിക്ക് വാശി.മടിയൻ ഞാനും ,മടിയില്ലാത്ത അനുഷേച്ചിയും കൂടെ ഏട്ടത്തിയുടെ ചുറ്റും നിന്ന് സഹായിച്ചു പാത്രം മുഴുവൻ കഴുകി വെച്ചു.
അനുഷേച്ചിയുടെ റൂമിൽ ചെന്ന്. ഞങ്ങൾ മൂന്നാളും കൂടെ കുറേ നേരം വർത്താനം പറഞ്ഞിരുന്നു. അപ്പോഴെല്ലാം എനിക്ക് ഒറ്റ ചിന്തയേ ഉണ്ടായിരുന്നുള്ളു ഏട്ടത്തി ഉറങ്ങി കഴിഞ്ഞാൽ കിട്ടാൻ പോവുന്ന സൗഭാഗ്യത്തെ പറ്റി.അനുഷേച്ചി തരാൻ പോവുന്ന സുഖത്തെ കുറിച് മാത്രം. തൊട്ട് അടുത്ത് ,കൈ അകലത്തിൽ ചേച്ചീ ഉണ്ടായിട്ട് ഒന്ന് തൊടാൻ പറ്റാത്ത അവസ്ഥ. അതോണ്ട് ഇടക്കെല്ലാം ഞാൻ ഫോണിൽ സമയം നോക്കും. എന്താ നേരം പോകാത്തത് എന്ന് വിഷമത്തോടെ മനസ്സിൽ ചോദിക്കും. പത്തു മണി അങ്ങട്ട് ആവുന്നില്ല.
അനുഷേച്ചിയെ ഞാൻ കണ്ണുകൊണ്ട് പല ആംഗ്യം കാണിച്ചു നോക്കി.ഏട്ടത്തിയുള്ളത് കൊണ്ട് മൈൻഡ് ചെയ്യണില്ല. ഇടക്ക് എന്നെ സംസാരത്തിന് ഇടയിൽ കണ്ണുയർത്തി ഒരു നോട്ടം നോക്കും. ഇടക്ക് നല്ല കൊതി തോന്നിപ്പിക്കുന്ന നുണക്കുഴി ചിരിയും തരും. അങ്ങനെ കാത്തിരുന്നു കാത്തിരുന്നു വാവ ഉറങ്ങിയത് ഏട്ടത്തി കണ്ടു. ഞാനും അനുഷേച്ചിയും ബെഡിൽ നിന്നിറങ്ങി. വിരിയെല്ലാം ശെരിയാക്കി വാവയെ ഒതുക്കി കിടത്തി. ഉറങ്ങാനുള്ള ഒരുക്കം തുടങ്ങിയത് കണ്ടപ്പോ എന്റെ നെഞ്ചിൽ
💬 Comments
View all comments