Chapter Title : തമ്പുരാട്ടി 6 [രാമന്]
ഏട്ടത്തിയുടെ അമ്മയെ കാണുന്നത് സഹായിക്കാൻ കഴിയേൽ അതായിരിക്കും നല്ലത് .അപ്പോഴങ്ങട്ട് വിടാം .
പിന്നെ തമ്പുരാട്ടിയുടെ മുന്നിൽ ചെല്ലുമ്പോ, ചെയ്യേണ്ട മുൻ കരുതലിനെ പറ്റി,രാക്ഷസിയെപോലെ പേടിപ്പിക്കാൻ നോക്കിയാലും ,പേടിക്കരുതെന്ന് പറഞ്ഞു മനസ്സിലാക്കാൻ, എനിക്കിത്തിരി സമയവും കിട്ടുമല്ലോ? ഞാൻ ഏട്ടത്തിയെയും കൂട്ടി പോയി നോക്കാമെന്നു അനുഷേച്ചിയോട് പറഞ്ഞു.സൂക്ഷിക്കണേന്നുള്ള കരുതൽ മാത്രമാണ് ചേച്ചിക്കുള്ളത്. പിന്നെ ഒരു ചക്കര ഉമ്മയും കിട്ടി.
ഏട്ടത്തിയുടെ വീട്ടിലേക്ക് ഇവിടന്ന് ഒരു മണിക്കൂറെങ്കിലും ദൂരമുണ്ട്. പണ്ട് ഏട്ടൻ സ്ഥലം പറഞ്ഞത് ഓർമയുണ്ടായിരുന്നു. വേണേൽ ഏട്ടത്തിയോട് ചോദിക്കേം ചെയ്യാലോ. പോവാൻ ഒരു വണ്ടി കിട്ടാൻ സെൻതിലിനോട് കാർ ചോദിച്ചപ്പോ ഫോർട്യൂണർന്റെ കീ അവൻ എന്റെ നേർക്ക് എറിഞ്ഞു. ഞാൻ വല്ല ചെറിയ കാറായിരുന്നു ഉദേശിച്ചത്. റെന്റിനു കൊടുക്കാൻ വേണ്ടി അവന്റെ എടുത്താണേൽ കുറേ ഉള്ളതുമാണ്. എന്നാലും അവന്റെ പുതിയ കാർ തന്നെ തരുമെന്ന് ഞാൻ കരുതിയേയില്ല.അല്ലേലും അവനിങ്ങനെ ചങ്ക് പറച്ചു തരുന്ന സ്നേഹമാണ്.
“ഏട്ടത്തിയുടെ വീട്ടിലേക്കല്ലേ മോശക്കണ്ട ”എന്ന് അവന്റെ ഉപദേശം കൂടി .ഇത്തിരി പത്രാസു നിന്നോട്ടെന്ന് ഞാനും കരുതി.സ്വന്തം മകൾ മതിലു ചാടി ,കാമുകനൊപ്പം പോയതാണേലും .ജീവിക്കുന്നത് നല്ല നിലയിലാണെന്ന് അവർക്കെങ്കിലും തോന്നിക്കോട്ടെ. എന്തേലും ആവശ്യമുണ്ടേൽ വിളിക്കാൻ പറഞ്ഞു സെന്തിൽ സ്ഥലം കാലിയാക്കി.
ഉറങ്ങി തുടങ്ങിയ വാവയെ ഏട്ടത്തിയുടെ കയ്യിലേക്ക് കൊടുക്കാൻ ഞാൻ കാറിന്റെ ഡോർ തുറന്നു.കൂടെ ഇത്രേം ഉപദ്രവിച്ചതിന് വേദനിപ്പിച്ചതിന്, ഞാൻ ഇനിയൊന്നും സംഭവിക്കില്ലാന്ന് ഉറപ്പ് കൊടുത്തിട്ടും വാക്കെനിക്ക് പാലിക്കാൻ കഴിയാത്തതിന്, എല്ലാം കൂടെ ഒരു സോറി എങ്കിലും പറയണ്ടേ? ഏട്ടത്തിയെ ഫേസ് ഉള്ളിൽ ധൈര്യം നിറച്ചു ഞാൻ ആ മുഖത്തേക്ക് നോക്കി.കരയിന്നൊന്നുമില്ല ഏട്ടത്തി.മരവിച്ച
💬 Comments
View all comments