0%

Chapter Title : തമ്പുരാട്ടി 6 [രാമന്‍]

Author : രാമൻ Read All Parts 110420

വേണ്ട...തമ്പുരാട്ടി അങ്ങനെ ചെയ്യാൻ സാധ്യതയില്ല. ന്നാലും അമ്മയെന്തൊക്കെ പറഞ്ഞാലും ചെയ്താലും ,ഏട്ടത്തി പേടിക്കൊന്നും ചെയ്യരുത്. എന്റെ കൂടെ നിൽക്കാൻ അനുഷേച്ചി ണ്ടാവും അതേപോലെ ഏട്ടത്തിക്കൂടെ ധൈര്യത്തോടെ നിന്നാ പിന്നെയെനിക്ക് ഒരു പ്രശ്നവും ണ്ടാവൂല്ലാ...

ഈ ഒരു ദിവസം കൂടെ.ഇന്നൂടെ സഹിക്ക് ഏട്ടത്തി. പിന്നെ ഏട്ടത്തിക്ക് ഒരു കുറവും ഞാൻ വരുത്തൂല്ല...ഞാൻ വാക്ക് തരാ..എന്റെ കൂടെ വരണം .“ അതൂടെ ഏട്ടത്തിയുടെ കൈ മുറുക്കി പിടിച്ചു ഞാൻ അപേക്ഷ പോലെ പറഞ്ഞു.ഏട്ടത്തിയെന്തോ ആലോചിച്ചു. ഇത്രേം കാലം അനുഭവിച്ച കാര്യങ്ങളെ പറ്റിയാവും അല്ലേൽ ഇനി നടക്കാൻ പോവുന്ന കാര്യങ്ങളെ പറ്റി ആവും .ഇതൊന്നും വേണ്ടാ എന്ന് പറയാൻ രണ്ട് മൂന്ന് വട്ടം ആ മുഖത്തു ഭാവം വരുന്നത് കണ്ടു.. പലയിടത്തേക്കും ആലോചനകൊണ്ട് ഓടി നടന്ന ഏട്ടത്തിയുടെ കണ്ണ്,പിന്നെ ഉത്തരം കിട്ടാൻ ഞാൻ നോക്കി നിൽക്കുന്നത് കണ്ടപ്പോ ,എന്നിൽ തന്നെയായി.അവസാനം തല കുലുക്കി ഏട്ടത്തി സമ്മതമറിയിച്ചു . എനിക്കങ്ങു സന്തോഷമായി.

“ഏഹ്. ..ഓക്കെയല്ലേ ....എന്റെ കൂടെ നിൽക്കൂല്ലേ? ...” വീണ്ടും ഞാൻ ഉറപ്പിക്കത്തക്കവണ്ണം ഉള്ളിലെ സന്തോഷം പൊട്ടി മുളപ്പിച്ചു കൊണ്ട് ചോദിച്ചു. നേരിയ സന്തോഷം കലർന്ന കരഞ്ഞ മുഖം കാട്ടി ഏട്ടത്തി തല ഇളക്കി.

“എന്റെ ഏട്ടത്തി...ഉമ്മ....” കരഞ്ഞു നനഞ്ഞ കവിളിൽ ഞാൻ ഒന്നുമാലോചിക്കാതെ അമർത്തിയൊരുമ്മ കൊടുത്തു. ഏട്ടത്തി പെട്ടന്ന് ഞെട്ടി പോയി. വിശ്വസിക്കാനാവാതെ ഞാൻ ഉമ്മ വെച്ച കവിളിൽ കൈ വെച്ച്, എന്നെ അത്ഭുതത്തോടെ നോക്കിയപ്പോഴാണ് ഞാൻ സന്തോഷ ലഹരിയിൽ നിന്ന് താഴെ വന്നത്. അനുഷേച്ചിയോട് എടുക്കുന്ന സ്വാതന്ത്ര്യം സന്തോഷം കൂടിയപ്പോ എടുത്ത് പോയതാണ്.

“അത് ഞാൻ....ഏട്ടത്തി...സന്തോഷം വന്നപ്പോ. ...സോറി. ..”സംഭവം ചളമായോ എന്ന തോന്നലിൽ ഞാൻ കിടന്നു വിക്കി. ഏട്ടത്തിയുടെ മുഖത്തു വിക്കുന്ന എന്റെ അളിഞ്ഞ മോന്ത കണ്ടാവും ,ചിരിയൊന്നു കുമിഞ്ഞു കൂടി വന്നു. പൊട്ടാൻ നിൽക്കുന്ന പറവതം പോലെ ചിരി നിറഞ്ഞത് കണ്ട്

💬 Comments

View all comments