Chapter Title : തമ്പുരാട്ടി 6 [രാമന്‍]
എന്നെ നോക്കുന്നുണ്ട്. “ഞാൻ ഓടി പോന്നത് നോക്ക് വീട്ടിലിടുന്ന ഡ്രെസ്സും ഇട്ടാ. ഏട്ടത്തിയുടെ വീട്ടിലേക്ക് പോവുമ്പോ ഞാൻ നല്ലത് ഇടണ്ടേ? ” എനിക്കും ഡ്രസ്സ് മാറേണ്ടിയിരുന്നു.വീട്ടിൽ നിന്ന് ഇറങ്ങി പോന്നപ്പോ അങ്ങാടി വരെ പോയി വരാനുള്ള പ്ലാനേയുണ്ടായിരുന്നുള്ളു. പിന്നെയല്ലേ ഏട്ടത്തിയുടെ വീട്ടിലേക്ക് പോവേണ്ട അവസ്ഥ വന്നത് . എന്നാലും എനിക്ക് വേണ്ടി മാത്രമാണ് ഞാൻ വെറുതെ കള്ളം പറഞ്ഞു. ഏട്ടത്തിയും അതങ്ങനെ വിശ്വസിച്ച മട്ടില്ല. എന്നാലുമെന്നോട് വെറുതെ ചിരിച്ചു കാട്ടി.
ഷോപ്പിലേക്ക് കേറുമ്പോ കറുത്ത പാന്റും ഇൻ ചെയ്ത വെളുത്ത ഷർട്ടും ഇട്ടൊരു പെണ്ണ് ഇത്തിരി ദൃതിയിൽ ഞങ്ങളെ അരികെ വന്നു.
“ഓർമയില്ലെന്നേ? അനുഷ്‍യുടെ കൂടെ..നമ്മൾ കുറേ കണ്ടിട്ടിണ്ട്...” എന്റെ ഓർമയില്ലാത്ത നോട്ടം കണ്ടപ്പോ ആ പെണ്ണൊരു ചരിത്രം രണ്ടു വാക്കിൽ തീർത്തു. പെട്ടന്നെന്നിക്ക് ആളെ കത്തി. ഇതാണ് അനുഷേച്ചി പറഞ്ഞ കൂട്ടുകാരി. ഈ പെണ്ണിന്റെയാണിപ്പോ ഷോപ്പ് മുഴുവൻ. സ്കൂളിൽ പോവുമ്പോ അനുഷേച്ചിയുടെ കൂടെ എപ്പോഴും കാണുന്നതായിരുന്നു.
“മീനുവേച്ചി? ....” ഞാൻ പേരോർത്തെടുത്തു വിളിച്ചു. വലിയ ചെക്കനായല്ലോ എന്ന അത്ഭുതം ചേച്ചിക്ക്. വിശേഷം ചോദിക്കലായി പിന്നെ.അതിനിടയിൽ ഞങ്ങളെ ചിരിയും സംസാരവും നോക്കി നിൽക്കുന്ന
ഏട്ടത്തിയെ ഞാൻ പരിചയപ്പെടുത്തി കൊടുത്തു.
”എന്റെ ഏട്ടത്തിയ..ആനി...“ ഒരു കൈ കൊണ്ട് ഞാൻ ഏട്ടത്തിയെ എന്നോട് ചേർത്ത് നിർത്തിയാണത് പറഞ്ഞത് . ഇത്രേം നേരം തുളുമ്പാൻ പാകത്തിന് നിറച്ചിരുന്ന ആ നനവുള്ള കണ്ണുകൾ മുകളിലേക്ക് ഉയർത്തി ഏട്ടത്തി എന്റെ നേർക്ക് നോക്കി. ഹോ ചങ്കിലെന്തോ പിടഞ്ഞു. സ്വന്തമാണെന്ന് പറയുമ്പോ ,ചേർത്ത് പിടിക്കുമ്പോ ഏതൊരാളും അതിശയത്തോടെ നോക്കി പോവുന്ന നോട്ടം .
”അനുഷ പറഞ്ഞു ഏട്ടത്തിയുണ്ടെന്ന്. സമയമില്ലല്ലേ ..?എവിടെയോ പോവാനുണ്ടെന്ന് പറഞ്ഞല്ലോ. ..?നമുക്ക് പെട്ടന്ന് ഒന്ന് ഫിറ്റ് നോക്കാം ,എന്നിട്ട് സെലക്ട് ചെയ്യാം. “ പോരെ എന്ന പോലെ ഏട്ടത്തിയോടാണ് മീനുവേച്ചിയത് ചോദിച്ചത്. എനിക്കാണ് ഡ്രെസ്സെടുക്കാൻ വന്നതെന്ന് കരുതിയ ഏട്ടത്തിയുടെ
💬 Comments
View all comments