0%

Chapter Title : തമ്പുരാട്ടി 6 [രാമന്‍]

Author : രാമൻ Read All Parts 110515

മുഖം ചോദ്യ ഭാവം പോലെ എന്റെ നേർക്ക് വന്നു. ഞാൻ കണ്ണടച്ചു കാട്ടി.

മീനു അപ്പുറത്തുള്ള രണ്ടു പെൺകുട്ടികളെ പെട്ടന്ന് വിളിച്ചു. വാവയെ അവർ നോക്കിക്കോളുമെന്ന് പറഞ്ഞു.എന്റെ കയ്യിൽ നിന്ന് ഉറങ്ങുന്ന വാവയെയും വാങ്ങി അവരങ്ങോട്ട് നീങ്ങിയപ്പോ ,മീനു തന്നെ തിരക്കിട്ട് ഏട്ടത്തിയെ കൊണ്ട് ഫിറ്റ്‌ ചെക്ക് ചെയ്തു. മൂന്നാലു ഡ്രസ്സെടുത്തു വെച്ചു.

ഡ്രെസ്സിംഗ് റൂമിലേക്ക് കേറുമ്പോ എന്തിനാ ഇതെല്ലാമെന്ന നോട്ടമാണ് എന്റെ നേർക്ക് പെണ്ണിന്!

ഞാൻ വാട്സാപ്പിൽ അനുഷേച്ചിക്ക് അപ്ഡേറ്റ് കൊടുത്തുകൊണ്ടിരുന്നു.

“ഇതെങ്ങനെയുണ്ട്...?”  ഡ്രസിങ് റൂമിൽ നിന്ന് പുറത്തു വന്ന ഏട്ടത്തിയെ കാണിച്ചു മീനുവേച്ചി ചോദിച്ചു. മൊബൈലിൽ നിന്ന് കണ്ണെടുത്തു നോക്കിയ നോട്ടത്തിൽ ,ഞാൻ വേറെ ആരോ കണ്ടു. ഏട്ടത്തി തന്നെയാണെന്ന് തിരിച്ചറിയാൻ എനിക്കിത്തിരി സമയം വേണ്ടി വന്നു. നരച്ചതും മങ്ങിയതുമായ നേരത്തെയിട്ട തുണികൾ, മെല്ലെയാ ശരീരത്തിൽ നിന്ന് മാറിയപ്പോ തന്നെ ,എന്റെ ഏട്ടത്തി വല്ലാണ്ടങ് മാറി. ഡ്രസിങ് റൂമിലേക്ക് കേറിയ പെണ്ണല്ലേ തിരിച്ചു വന്നത് എന്നായി എന്റെ ചിന്ത.

ഗ്രെ കളറിൽ വെളുത്ത പൂക്കളുള്ള ഒരു ടോപ്പും, വെളുത്ത ലെഗ്ഗിൻസ് പോലുള്ള പാന്റുമിട്ട ഏട്ടത്തി ഇത്തിരിയൊന്നു തടിച്ച പോലെയായി. വല്ലാണ്ട് മെലിഞ്ഞു പോയ ഇത്ര നേരമുണ്ടായ ആ കോലം ഒറ്റയടിക്ക് ഇല്ലാണ്ടായി. മുഖത്തു ഒരു വെളിച്ചമൊക്കെ വെച്ചു. ഒന്നും പറയാനില്ല ഏട്ടത്തിയങ്ങു സുന്ദരിയായി. ഇരുന്നു മൊബൈലിൽ നോക്കിയിരുന്ന ഞാൻ അറിയാതെ ,ഒളിപ്പിച്ചു വെച്ച ഏട്ടത്തിയുടെ സൗന്ദര്യം പുറത്തേക്ക് വന്നത് കണ്ടു എഴുന്നേറ്റു നിന്ന് വാ പൊളിച്ചു പോയി. എന്റെ ബോധമില്ലാത്ത കളി കണ്ടിട്ട് ഏട്ടത്തിക്ക് സംശയവും, മീനുവേച്ചിക്ക് ചിരിയുമാണ്.

എനിക്ക് വാക്കുകളില്ലായിരുന്നു. ഞാൻ കൈ കൊണ്ട് സൂപ്പറെന്നു കാട്ടി.

രണ്ടാമത്തെ വരവ് ബംഗിയുള്ളൊരു മഞ്ഞ ടോപ്പുമിട്ടായിരുന്നു. അതിൽ വെളുത്ത ചെറിയ പൂക്കളും പച്ച ഇലയും. സിമ്പിൾ ഡിസൈൻ . ഏട്ടത്തിക്ക് നല്ലപോലെ ചേരുന്നുണ്ടായിരുന്നു. അണിയിച്ചൊരുക്കി എന്റെ മുന്നിൽ മീനുവേച്ചി കൊണ്ട്

💬 Comments

View all comments