Chapter Title : തമ്പുരാട്ടി 6 [രാമന്]
സമ്മതിച്ചു കൊടുക്കാൻ പോവുന്നേയില്ലായിരുന്നു. ആ ഉള്ളിൽ അമ്മയെ കാണാൻ നല്ല കൊതിയുണ്ടെന്ന് തന്നെയാണ് അനുഷേച്ചി പറഞ്ഞത്.
“ഏട്ടത്തിക്ക് എന്റെ കൂടെ തമ്പുരാട്ടിയുടെ മുന്നീ വരാൻ ധൈര്യല്ലേ? ” ഞാൻ സിമ്പിൾ ആയി ചോദിച്ചു.
“മ് ” ഉണ്ടെന്ന് ചെറിയൊരു മൂളൽ.അത്രേയുള്ളൂ! “അത്രയൊന്നും വേണ്ടാ എന്റെ ആനി കൊച്ചേ അങ്ങട്ട് പോവാൻ .വേണ്ടല്ലോ? ” ഏട്ടത്തി വേണ്ടാന്ന് മെല്ലെ തലയാട്ടി.കൂടെ ഞാൻ ആനിക്കൊച്ചേ വിളിച്ചതിന്റെ ഒരു നാണമാണെന്ന് തോന്നുന്നു, മെല്ലെയൊന്ന് പൊട്ടിപ്പൊളിഞ്ഞു പോയി.
“ നമ്മളിന്ന് ഏട്ടത്തിയുടെ അമ്മയെ കണ്ടേ തിരിച്ചു പോരു. എന്നിട്ട് നമുക്ക് തമ്പുരാട്ടിയുടെ വായിൽ നിന്ന് നല്ലപോലെ കേൾക്കാനുള്ളതാ. ..” ഞാൻ സത്യം ഒരു മടിയും കൂടാതെ പറഞ്ഞു ചിരിച്ചു . കൊല്ലാൻ നിക്കുന്ന തമ്പുരാട്ടിയുടെ മുന്നിൽ എടുക്കേണ്ട ,ധൈര്യത്തിന്റെ നൂറിൽ ഒന്ന് പോലും വേണ്ടാ ,ഏട്ടത്തിയുടെ വീട്ടിൽ പോവാൻ. എത്ര പറഞ്ഞാലും ,എതിർത്താലും ഞാൻ സമ്മതിക്കിന്ന് തോന്നിക്കാണും. ഏട്ടത്തി പിന്നെ മറുത്തൊന്നും പറയാൻ നിന്നില്ല.
വാവയുള്ളത് കൊണ്ട് ഏട്ടത്തിയെ പുറകിലാക്കി.ഞാൻ ഡ്രൈവിംഗ് സീറ്റിലേക്ക് കേറി. ഹോ സീറ്റിലേക്ക് ഇരുന്നപ്പോ എന്തോരും തരിപ്പ് പോലെ .കുറെ നാളത്തെ ഒരു ആഗ്രഹമായിരുന്നു ഈ കാട്ടുപോത്തിനെ ഒന്ന് ഓടിച്ചു നോക്കാൻ. അതുകൊണ്ട് തന്നെ വണ്ടി സ്റ്റാർട്ട് ചെയ്ത മുതൽ ഒരു കുട്ടിച്ചാത്തനെ കൈയിൽ കിട്ടിയ സന്തോഷത്തിൽ ഞാൻ മെല്ലെയതിനെ റോട്ടിലേക്കിറക്കി. അമ്മയാണെൽ ഒരു വണ്ടി പോലും വാങ്ങില്ല. എങ്ങട്ടേലും പോവാണേൽ ടാക്സി വിളിക്കാലാണ് പതിവ്. പിന്നെ കാർ വാങ്ങണം എന്നൊന്നും പോയി പറയാൻ ധൈര്യമില്ലാത്തത് കൊണ്ട് പറയാനും നിന്നില്ല.എന്നാണാവോ ഇതേപോലെ ഒരു കാർ എന്റെ വീടിന്റെ മുറ്റത്തും
💬 Comments
View all comments