0%

Chapter Title : തമ്പുരാട്ടി 6 [രാമന്‍]

Author : രാമൻ Read All Parts 110537

ഭാര്യയല്ലേ..ഏട്ടത്തിയമ്മയല്ലേ . ..അപ്പോ ആരാ എന്റെ അമ്മയുടെ സ്ഥാനാ...” ഞാനിതിരി കുറുമ്പ് നിറഞ്ഞ ചിരിയോടെ പറഞ്ഞു. അപ്പോഴാ മുഖം എന്റെ നേർക്ക് പൊന്തി “തമ്പുരാട്ടി ഞെട്ടിക്കണ പോലെ .ഇവിടെ വാടാ.ഇത് ചെയ്യടാ.അത് ചെയ്യടാ .എന്നൊക്കെ പറയാനും ,ചീത്തപറയാനും വേണ്ടി വന്ന എന്റെ ചന്തിക്ക് രണ്ട് തല്ലാനും അധികാരമുള്ള ആളാണ്?. ” അമ്മയുടെ എക്സ്പ്രഷനും സൗണ്ടും കാട്ടി ഞാൻ ഏട്ടത്തിയുടെ മുഖത്തു നേരത്തെ മാഞ്ഞു പോയ ചിരി തിരിച്ചു കൊണ്ട് വന്നു വെച്ചു.

“ആ ഏട്ടത്തി എന്നോട് പൈസ കളയണതിനെ പറ്റി പറയരുത്. ഏട്ടത്തിക്ക് അല്ലാതെ ഞാനും അനുഷേച്ചിയുമൊക്കെ ആർക്ക് പൈസ കളയാനാണ്?...”എന്തോ വലിയ ആലോചനയിലേക്ക് ഏട്ടത്തി വീണ്ടും തലയും കുത്തി വീണു. ഞാൻ പറഞ്ഞതെല്ലാം പ്രോസസ്സ് ചെയ്ത് എടുക്കുന്ന പോലെനിക്ക് തോന്നി. എന്നാലും ആ മനസ്സിൽ വേണ്ടാത്ത ചിന്തകൾ തോന്നാതിരിക്കാൻ ,സുന്ദരി ഏട്ടത്തിയെയും കൂട്ടി ഞാൻ കണ്ണാടിയുടെ മുന്നിലേക്ക് നിന്നു. ചിരിക്കാത്ത ഏട്ടത്തിയെ കഷ്ടപ്പെട്ട് ചിരിപ്പിച്ചു ഞാനെന്റെ ഫോണെടുത്തു ക്യാമറ ഓണാക്കി. നല്ല രണ്ടു മൂന്നു ഫോട്ടോ എടുത്തു ഞാൻ ഏട്ടത്തിയെ കാണിച്ചു. ചുണ്ടിനിടയിലൂടെ ആ വെളുത്ത മുല്ലപ്പൂ പല്ല് കാട്ടി ഫോട്ടോ ഇഷ്ടപെട്ടപോലെയാ മുഖം വിടർന്നപ്പോ എന്തെന്നില്ലാത്ത സന്തോഷം നെഞ്ചിനുള്ളിൽ പെയ്തു. എന്റെ കയ്യിൽ കൈ കോർത്തുപിടിച്ചു ചിരിക്കുന്ന ഏട്ടത്തിയെ കണ്ട് അനുഷേച്ചി ഇത്തിരി അസൂയപ്പെടാൻ ഞാൻ  നേരെ ചേച്ചിക്ക് രണ്ടുഫോട്ടോ വാട്സ്ആപും ചെയ്തു.

ഏട്ടത്തിക്കുള്ള ഇന്നേഴ്സെല്ലാം മീനു എടുത്തു വന്നിരുന്നു. മൂന്നോ നാലോ സെറ്റ്.അപ്പോഴതാണ് ഏട്ടത്തി അവളെന്തൊക്കെയോ എടുക്കുന്നെന്ന് പറഞ്ഞത്. അളവും കാര്യങ്ങളും രഹസ്യമായി എന്നെ കേൾപ്പിക്കാതെ ഏട്ടത്തിയോട് ചോദിച്ചത് എന്നോടെങ്ങനെ പറയാനാണ്. എല്ലാം അനുഷേച്ചിയുടെ നിർദേശപ്രകാരമാണ് മീനു ചെയ്യുന്നത് .ചേച്ചിക്ക് ഏട്ടത്തിയുടെ ഈ ചെറിയ കാര്യത്തുനുപോലും ഇത്രേം ശ്രദ്ധയുണ്ടല്ലോ എന്നോർത്തപ്പോ എനിക്ക് അനുഷേച്ചിയോട് പഞ്ചാരമുട്ടായിയുടെ പോലുള്ള സ്നേഹം തോന്നി.

ഏട്ടത്തിയുടെ എല്ലാമായപ്പോ,ഡ്രസ്സ്‌ എല്ലാം പാക്ക് ചെയ്തപ്പോ,ഉണർന്ന വാവയെയും കൊണ്ട്

💬 Comments

View all comments