0%

Chapter Title : തമ്പുരാട്ടി 6 [രാമന്‍]

Author : രാമൻ Read All Parts 110665

ഞാൻ ആദ്യമിറങ്ങി. പുറത്തു നല്ല തണുപ്പ്. ആകാശത്ത് ഇരുണ്ട കാർ മേഘങ്ങൾ മെല്ലെ മുരളുന്നുണ്ട്.മഴയെപ്പോ വേണേലും പെയ്യും .ഏട്ടത്തിയുടെ സൈഡിലേക്ക് ബാക്ക് ഡോർ തുറന്നു കൊടുക്കാൻ ചെന്നപ്പോ വരാന്തയിലേക്ക് ആരോ വരുന്ന കണ്ടു. ഒരു സുന്ദരി പെണ്ണ് .ഒറ്റ നോട്ടത്തിൽ ഏട്ടത്തിയുടെ അതേ ചായ. നല്ലപോലെ ഒരുങ്ങിയിട്ടുണ്ട്.  എന്നെ കണ്ട് ചോദ്യ ഭാവവുമായി ആ പെണ്ണങ്ങനെ നിന്നു. അപ്പോഴേക്കും ഏട്ടത്തി ബാക്കിലെ ഡോർ തുറന്നു. വാവയെ ഞാൻ എന്റെ കയ്യിലേക്ക് വാങ്ങുമ്പോ ഉണർന്ന ചെറിയ ചിരിയുണ്ട് പെണ്ണിന്. ഏട്ടത്തിയുടെ മുഖം ആകെ വിളറി വെളുത്ത പോലെയായി.എനിക്കാണേൽ ഒന്നുല്ലാന്ന് ധൈര്യം കൊടുക്കാനല്ലേ പറ്റു. മടിച്ചു മടിച്ചു. ഏട്ടത്തി കാറിൽ നിന്ന് ഇറങ്ങി. ഡോർ അടഞ്ഞു. ഏട്ടത്തി എന്റെ കൈ മുറുക്കെ പിടിച്ചു ആ വീട്ടിലേക്ക് നോക്കി.  വരാന്തയിൽ നിന്ന് പെണ്ണ് ഞെട്ടി വാ പൊത്തി പിടിക്കുന്ന കണ്ടു. പിന്നെ അകത്തേക്ക് ഒറ്റയോട്ടം.

അകത്തു നിന്ന് ആരാ മോളെ എന്ന ഒരു ആണിന്റെ ചോദ്യം കേട്ടു.

“അതാരാ ഏട്ടത്തി....?”

പോയ പെണ്ണിനെ കാണിച്ചു ഞാൻ ചോദിച്ചു.

“എന്റെ അനിയത്തിയാ...അന്ന ...” ഓ അതാണ് ഒരേ ചായ.

“അകത്തേക്ക് എന്തിന് ഓടിയതാ. ...?” ആളെ കൂട്ടി വന്നു ചീത്ത പറയാൻ, അകത്തേക്ക് പോയതാണോ എന്നായിരുന്നു എന്റെ സംശയം. ഞാൻ സ്വകാര്യം പോലെ ഏട്ടത്തിയുടെ ചെവിയിൽ ചോദിച്ചു.

“അറീല്ല....”സൂപ്പർ.ഞാൻ എന്താ നടക്കാൻ പോവുന്നേ എന്നറിയാത്ത മനസുമായി തൊണ്ടക്കുഴിയിലൂടെ തുപ്പലിറക്കി. കാറിൽ നിന്ന് എവിടെ ഇറങ്ങിയോ അവിടെ നിൽക്കാണ്. മുന്നോട്ട് ഒരു അടി വെച്ചിട്ടില്ല. കേറി ചെല്ലാൻ എന്തോരു മടി.വീട്ടെല്ക്ക് കേറണം എന്ന് ഏട്ടത്തിക്കും ആഗ്രഹം ഇല്ലാന്ന് തോന്നുന്നു. എന്റെ കൈ പിടിച്ചു ഇങ്ങനെ നിന്നാൽ മതിയോ? ചോദിക്കാനും ഒരു മടി . വന്നത് ആരാന്നറിഞ്ഞിട്ട് ആരും പുറത്തേക്ക് വരാത്തതാണേലോ? എന്തായാലും വേണ്ടില്ല .ഞാൻ മുന്നോട്ട് നടക്കാൻ തീരുമാനിച്ചു. ഒരു

💬 Comments

View all comments