Chapter Title : തമ്പുരാട്ടി 6 [രാമന്‍]
ഡാർക്ക് തീം ഉള്ള സിനിമ പോലെ.
. ഏട്ടത്തിയും പുറത്തേക്ക് നോക്കുന്നുണ്ട്. കുറച്ചായീല്ലേ ഇങ്ങോട്ട് വന്നിട്ട് അതോണ്ടാവും. ചെറിയ ടാറിട്ട റോട്ടിലേക്ക് ,ഏട്ടത്തി വഴി കാണിച്ചു തന്നപ്പോ ഏകദേശം വീട് എത്താനായെന്ന് എനിക്ക് മനസ്സിലായി. എത്രയൊക്കെ പറഞ്ഞാലും വിങ്ങൽ മനസ്സിൽ കേറി കൂടിയിരുന്നു. പുറത്ത് മഴ ക്കോളിന്റെ ഇരുട്ട് കൂടുന്ന പോലെ ,എന്റെ മനസിലും പേടി ഇരുണ്ടു കൂടി തുടങ്ങി. ഏട്ടത്തിയുടെ മനസ്സിൽ അപ്പോഴെന്താവും? .
വണ്ടി കുറേ കൂടെ മുന്നോട്ട് പോയി. കാപ്പിയും, കൊക്കോയും നിറഞ്ഞ തോട്ടത്തിന് നാടുവിലൂടെ. റബ്ബർ മരങ്ങൾക്ക് സൈഡിലൂടെ. അങ്ങനെ ഏട്ടത്തി മുന്നിൽ കാണുന്ന ഇളം റോസ് പെയിന്റ് അടിച്ച വീട് കാണിച്ചു തന്നു. മുറ്റത്തു ചെടികൾ എല്ലാം വെച്ചു പിടിപ്പിച്ച ചെറിയൊരു ഒറ്റനില കോൺക്രീറ്റ് വീട്. പുറത്തെ മഴക്കോളിന്റെ ഇരുട്ടിൽ ചെറുതായി മുങ്ങി നിൽക്കാണ്.വണ്ടി ഞാൻ ആ മുറ്റത്തേക്ക് റോട്ടിൽ നിന്ന് കയറ്റിയപ്പോ,ഒരു സ്വിഫ്റ്റ് കാറാ മുറ്റത്തുണ്ട്.
വണ്ടി ഞാൻ സൈഡാക്കി വീട്ടിലേക്ക് നോക്കിയപ്പോ വരാന്തക്ക് പുറത്ത് കുറച്ചതികം ചെരുപ്പുകൾ. ഈശ്വരാ ഇവിടായപ്പോ ആരൊക്കെയോ വേറെയുണ്ട് . അകത്തു നിന്ന് ഏതൊരു ആൺ കുട്ടി പുറത്തേക്ക് വന്നു നോക്കി.. ഏട്ടത്തിയുടെ അനിയൻ വലതുമാണോന്നറിയാൻ ഞാൻ തിരിഞ്ഞു ഏട്ടത്തിയെ നോക്കി
“ഈശോയേ...നല്ല സമയത്താ വന്നു കേറിയേ!!ഇവിടെ ആരൊക്കെയോ ഉണ്ട്...!” ഏട്ടത്തി പേടിയോടെ പറഞ്ഞു. ഏഹ് !ഞാൻ വാ പൊളിച്ചു പോയി.ആരുണ്ടവാനാ
“ഏട്ടത്തിക്ക് അറീല്ലേ ആരാന്ന്...?...”
“കാറിലൊക്കെ ആരു വരാനാ....?”ഏട്ടത്തിയും കാറും നോക്കി വിഷമിച്ചു പുറത്തേക്ക് ഇറങ്ങാൻ മടിച്ചിരുന്നു. വരാന്തയിലേക്ക് വേറെ ആരോ ഒന്നുകൂടെ വന്നു നോക്കി, പിന്നെ അത് രണ്ടായി.
ഇനിയും ഇറങ്ങാതെ ഇരുന്നാൽ മോശാണ്. ഞാൻ തിരിഞ്ഞു ഏട്ടത്തിയെ നോക്കി. എന്റെ മുഖത്തു ഞാൻ പേടിയേ വെച്ചില്ല. ഇനി അതൂടെ കണ്ടു ഏട്ടത്തി പേടിക്കാൻ നിക്കണ്ടല്ലോ
“ഇറങ്ങാം...?” എന്റെ ധൈര്യം കണ്ടപ്പോ താൽപ്പര്യമില്ലെങ്കിലും ഏട്ടത്തി തലയാട്ടി.
💬 Comments
View all comments