Chapter Title : തമ്പുരാട്ടി 6 [രാമന്‍]
അതൊരു കൺഫ്യൂഷൻ തന്നയുണ്ടാക്കി. ഏട്ടത്തിക്ക് പറ്റൂല്ലേൽ പോണോ ,പോണ്ടേ? എന്നുള്ള ചിന്ത. പിന്നെ ആലോചിക്കാൻ ഒന്നും ഇല്ലായിരുന്നു. എന്തായാലും ഇവിടെ വരെ ഏട്ടത്തിക്ക് ധൈര്യം കൊടുത്ത് എത്തി. ബാക്കി കൂടെ അങ്ങു ,ഉള്ള ധൈര്യം വെച്ചു പോവാം. ചീത്ത കേൾക്കാണേൽ കേൾക്കട്ടെ. തീരെ അവർ അടുപ്പിക്കുന്നില്ലേൽ അനുഷേച്ചി പറഞ്ഞ പോലെ തിരിച്ചു പോരാലോ.
“ഏട്ടത്തിയുടെ അവസ്ഥ എനിക്ക് മനസ്സിലാവും. എന്നാലും ഇവിടെ വരെ വന്നില്ലേ നമുക്ക് പോയി നോക്കാ ഏട്ടത്തി. പേടിക്കണ എന്തിനാ ഞാനില്ലേ? എന്നെ കണ്ടാ അങ്ങനെ ആരും ചീത്ത പറയൂല്ലന്ന അനുഷേച്ചി പറയൽ. തമ്പുരാട്ടി എന്നെയൊക്കെ കുറച്ചേ ചീത്ത പറഞ്ഞുള്ളു എന്ന് പോലും. ഏട്ടത്തിയുടെ ഹസ്ബന്റ് ഇല്ലേ ...എന്റെ ഏട്ടൻ. മണിക്കൂർ വെച്ച് പള്ള നിറയെ ചീത്തയും ,ചന്തി നിറയെ തല്ലും വാങ്ങിക്കാൻ നല്ല കഴിവായിരുന്നു..“ ഞാൻ സ്വകാര്യം പോലെ ഓർത്തെടുത്തു പറഞ്ഞു. ഏട്ടത്തിക്ക് ഏട്ടന്റെ കാര്യം കേട്ടപ്പോ ചിരിയും പിന്നെ ഒരു കുറുമ്പുള്ള ദേഷ്യവും. കണവനെ പറഞ്ഞോണ്ട് ആവും. എന്തായാലും പോയി നോക്കാമെന്ന കാര്യം തന്നെ ത്വീരുമാനിച്ചു. ഇത്തിരി നേരം കൂടെ ഏട്ടത്തിയുടെ മനസ്സ് റെഡിയാവാൻ അവിടെ നിന്ന ശേഷമാണ് വീണ്ടും കാറിലേക്ക് കേറിയത്.
ഏട്ടത്തി പറഞ്ഞു തന്ന വഴിയിലൂടെ വലിയൊരു മല കയറി പോവുമ്പോ. അന്തരീക്ഷം മെല്ലെ മാറി. ആകാശത്തു നിറയെ കരി മേഘങ്ങൾ കൂടി ഇരുട്ട് നിറഞ്ഞു. പുറത്ത് റോഡ് സൈഡിലെ മരങ്ങളെല്ലാം കാറ്റിൽ ഉലയുന്നുണ്ട്. വളവും കയറ്റവും കയറി. കയറി. ഒടുവിൽ നിരപ്പെത്തിയപ്പോ ,പഴയ കടകലുള്ള ചെറിയൊരു നാട്ടിൻ പ്രദേശത്തെത്തി. പുറത്തുള്ളവർ എല്ലാം കാർ കണ്ടു ആരാണെന്നു നോക്കുന്നുണ്ട്. ചെറിയ ബസ് സ്റ്റോപ്പും, കുഞ്ഞു കുഞ്ഞു കടകളും റോഡിനു കുറുകെ പാലത്തിന്റെ അടിയിലൂടെ ഒഴുകുന്ന വലിയ പാറ കഷ്ണങ്ങളുള്ള തോടും,ഇരുണ്ടു മങ്ങിയ അന്തരീക്ഷവും,വയസ്സായ ചില ആളുകളുടെ സൂക്ഷിച്ചുള്ള നോട്ടവും .എല്ലാം കാണുമ്പോ ഒരു ഒരു
💬 Comments
View all comments