0%

Chapter Title : തമ്പുരാട്ടി 6 [രാമന്‍]

Author : രാമൻ Read All Parts 110614

എല്ലില്ലാത്ത ചെക്കനാണോ ഇപ്പോൾ മിണ്ടാതെ നിൽക്കണെ? . ഹ്മ്മ് ഹ്മ്മ് ഏട്ടത്തി വീട്ടിലേക്ക് വരട്ടെടാ .അപ്പൊഴെന്റെ മൂനൂസിന്റെ കുറുമ്പും വൃത്തികേടും നാക്കിനു എല്ലില്ലാത്ത വാർത്താനോം എല്ലാം ഇത്തിരി എങ്കിലും കുറയാല്ലോ? ...“ഫുൾ സ്റ്റോപ്പില്ലാതെ ചേച്ചീ പറഞ്ഞു തീർത്തു.

“അനുഷേച്ചീ....”ദുഷ്ടത്തരം കേട്ട എന്റെ രോദനം പുറത്തേക്ക് ചാടി. ഇനിയെങ്ങാനും ഏട്ടത്തി വീട്ടിൽ ആയാൽ എനിക്കും അനുഷേച്ചിക്കും സ്നേഹിക്കാനും കൊഞ്ചാനും കള്ളത്തരം കാട്ടാനും ഒരു ബുദ്ധിമുട്ട് ആവോ?  എന്റെ ചിന്ത ഒറ്റ സെക്കന്റ്‌ കൊണ്ട് കാട് കയറി. ഏയ് അതൊന്നും ണ്ടാവില്ല. അല്ലേലും ഒളിച്ചും പാത്തും സ്നേഹിക്കുന്നതിനാണ് ഡയറക്റ്റ് കിട്ടിയുന്നതിനേക്കാൾ സുഖം.തമ്പുരാട്ടി കാണാതെ ഞാനും അനുഷേച്ചിയും രാത്രിയിൽ കള്ളത്തരം കാട്ടുമ്പോ ആ ഫീലെത്ര കിട്ടിയതാണ്. ഇന്നലെ രാത്രി ഒളിച്ചിരുന്ന് എന്റെ നസീമാത്തയെ വിളിച്ചപ്പോ കിട്ടിയതും അത് തന്നെയല്ലേ. അപ്പോ ഏട്ടത്തിയുണ്ടേൽ കുറച്ചൂടെ  രസമായിരിക്കും. അനുഷേച്ചി ഫോണിൽ കൂടെ എന്റെ നീട്ടിയുള്ള ചേച്ചീ വിളി കേട്ട് ചിരിക്കുന്നത് കേട്ടു.

“പിന്നല്ലേ ....”ചിരി വിട്ട് അനുഷേച്ചി സീരിയസ് ആയി “ഏട്ടത്തിയുടെ വീട്ടിൽ പോയാ അവരെന്തേലും ചീത്തപോലെ പറയണേൽ തർക്കിക്കാൻ ഒന്നും പോവരുത് .ഒന്നും പറയാനും നിക്കണ്ട.തീരെപറ്റൂല്ല തോന്നിയ ഏട്ടത്തിയെയും കൂട്ടി തിരിച്ചു പോന്നാ മതി ട്ടോ? കച്ചറ ഒന്നും കൂടരുത്. ” ചേച്ചിക്ക് എന്തോരും കരുതലാണ് എന്ന് ഞാൻ ആലോചിച്ചു പോയി.ഇതൊക്കെ പറഞ്ഞു തരാനും ശാസിക്കാനും എല്ലാം കാലവും ഈ പെണ്ണ് തന്നെയേ ഉണ്ടായിരുന്നുള്ളു.ഞാനെല്ലാം മൂളി കേട്ടു. കാത്തിരിക്കാണ് പെട്ടന്ന് വരണം എന്ന് പറഞ്ഞു ചേച്ചി ഫോൺ വെച്ചപ്പോഴും എനിക്ക് അനുഷേച്ചിയോട് ഇനിയും വർത്താനം പറഞ്ഞിരിക്കാനുള്ള കൊതിയായിരുന്നു. നടന്നില്ല. ഫോൺ വിളിച്ചു കഴിയാൻ കാത്തു നിന്ന ഏട്ടത്തിയുടെ നേരെ ഞാൻ തിരിഞ്ഞു. ആ മുഖത്തു മുഴുവൻ പേടിയോ ബുദ്ധിമുട്ടോ എന്തോ കണ്ടു.

“നമുക്ക് പോണോ...അപ്പായും അമ്മച്ചിയും എന്നെ കണ്ടാ...എനിക്ക്...എനിക്ക് പറ്റും തോന്നണില്ല...” മുഖം വീണ്ടും കരച്ചിലിലേക്ക് എത്തി. എനിക്കും

💬 Comments

View all comments