Chapter Title : തമ്പുരാട്ടി 6 [രാമന്‍]
കേൾക്കാം . കുറുമ്പ് കേട്ടപ്പോ ഞാൻ ചിരിച്ചുപോയി “ആളുകൾ ഇന്നലെപോലെ മുറ്റം നിറയെ കണ്ടപ്പോൾ നീ വരുമ്പോ എന്താവും എന്നോർത്തു പേടിച്ചു നിന്ന ഞാനാ. ...ഇപ്പോഴിതാ ഒറ്റ ആളില്ല..അമ്മയാണേൽ ഒന്നും പറയുന്നല്ല. ഒന്നും നടക്കാത്തപോലെ ആണ് അമ്മയുടെ നടത്തവും ഭാവവും. പിന്നെ മടുത്തു ഞാൻ കുറച്ചു നേരാം ഒറങ്ങാന്നു വെച്ചു....നിന്റെ കാര്യം ഓർത്തു ഒറക്കം വരണ്ടേ...ഞാനിങ്ങനെ കണ്ണും തുറന്നു കിടക്കാൻ തുടങ്ങീട്ട് എത്ര നേരായിന്നറിയോ നിനക്ക്. നീ വന്നാലേ ഇനിയെനിക്ക് സമാധാനാവു...“ ആ വാക്കിൽ മൊത്തം കൊഞ്ചുന്ന പരിഭവമാണ്. കുട്ടികളെ പോലെ വിഷമം കാണിക്കാൻ, അനുഷേച്ചി ചുവന്ന കീഴ്ച്ചുണ്ട് പിളർത്തിയായിരിക്കും എന്നോട് പരിഭവം പറയണേ. കേൾക്കുമ്പോ തന്നെ അനുഷേച്ചിയെ കെട്ടിപ്പിച്ചു അതിന്റെ വർത്താനോം കേട്ട് കിടക്കാൻ തോന്നാ.
“സാരല്ലേച്ചി..വൈകിട്ട് ഞാൻ അങ്ങട്ട് വരില്ലേ..ഇത്തിരി സമയം കൂടെയല്ലേ ഉള്ളു. കണ്ണടച്ചു ഉറങ്ങാൻ നോക്ക് ട്ടോ.. ആ ടെൻഷനും മാറട്ടെ ,തലവേദനയും മാറട്ടെ...എന്നിട്ട് വേണം. എനിക്ക് വന്നിട്ട് ..“ ഉള്ളിലൊരു കുഞ്ഞനുജന്റെ കുറുമ്പും,വാ നിറയെ കാമുകിയിടുള്ള പോലെ സ്നേഹം തുളുമ്പുന്ന വാക്കും കൊണ്ട് വന്നതായിരുന്നു. ബാക്കി പറയുന്നത് പെട്ടന്ന് നിർത്തി. ഏട്ടത്തി അടുത്തില്ല? എങ്ങനെയാ ഞാൻ ചേച്ചിയോട് എനിക്ക് എന്റെ പെണ്ണിനെ സ്നേഹിക്കാനുള്ളതാ എന്ന് പറഞ്ഞു കൊഞ്ചാ?
“നിനക്ക് വന്നിട്ട് .?” അനുഷേച്ചി അപ്പുറത്ത് നിന്ന് ഏറ്റു ചോദിച്ചു. ഏട്ടത്തിക്ക് വല്ല സംശയവും വന്നോന്നു പതുങ്ങി നോക്കി ഞാൻ മെല്ലെ വിഷയം മാറ്റി.
“അതൊന്നുല്ലാ ..ഏട്ടത്തിയുടെ വീട് എത്താനായിട്ടുണ്ട്....പോയി നോക്കട്ടെട്ടോ ..എന്നിട്ട് ഞാൻ വേഗം വരാ...“
”ഹ്മ്മ് ഏട്ടത്തി അടുത്തുണ്ടല്ലേ....? “ അനുഷേച്ചിക്ക് കാര്യം കത്തി. ചെറിയ ചിരി മെല്ലെ ഞാൻ ഫോണിലൂടെ കേട്ടു.
”ഹ്മ്മ്...“ ഞാൻ ഏട്ടത്തി കേൾക്കാതെ മെല്ലെ മൂളി.
”അതോണ്ടാണ് മോനൂസിന് മിണ്ടാൻ ഒരു നാണം.. വായീന്ന് എന്ത് വൃത്തികേടാ വരാൻ പോവുന്നേന്ന് ഇന്റലിജെൻസിന് പോലും പ്രെഡിക്ട് ചെയ്യാൻ പറ്റാത്ത നാക്കിനു
💬 Comments
View all comments