0%

Chapter Title : തമ്പുരാട്ടി 6 [രാമന്‍]

Author : രാമൻ Read All Parts 210K

അളവും കാര്യങ്ങളും രഹസ്യമായി എന്നെ കേൾപ്പിക്കാതെ ഏട്ടത്തിയോട് ചോദിച്ചത് എന്നോടെങ്ങനെ പറയാനാണ്. എല്ലാം അനുഷേച്ചിയുടെ നിർദേശപ്രകാരമാണ് മീനു ചെയ്യുന്നത് .ചേച്ചിക്ക് ഏട്ടത്തിയുടെ ഈ ചെറിയ കാര്യത്തുനുപോലും ഇത്രേം ശ്രദ്ധയുണ്ടല്ലോ എന്നോർത്തപ്പോ എനിക്ക് അനുഷേച്ചിയോട് പഞ്ചാരമുട്ടായിയുടെ പോലുള്ള സ്നേഹം തോന്നി.

ഏട്ടത്തിയുടെ എല്ലാമായപ്പോ,ഡ്രസ്സ്‌ എല്ലാം പാക്ക് ചെയ്തപ്പോ,ഉണർന്ന വാവയെയും കൊണ്ട് പെണ്ണുങ്ങൾ തിരിച്ചു വന്നു. ഞങ്ങളെ കണ്ട്, സ്വന്തം അമ്മയുടെ മാറിയ, സുന്ദരിയായ രൂപവും ,മുഖവും കണ്ടു പെണ്ണ് ചിരിക്കുന്നു.രണ്ടു മൂന്ന് കുഞ്ഞിയുടുപ്പുകൾ ഞാനും ഏട്ടത്തിയും വാവക്ക് നോക്കി വാങ്ങി. ഒന്ന് മതിയെന്ന് പറഞ്ഞു വേറെഡ്രെസ് നോക്കാൻ സമ്മതിക്കാത്ത ഏട്ടത്തിയെ ഞാനൊന്ന് കണ്ണുരുട്ടി പേടിപ്പിക്കാൻ നോക്കി.അതോണ്ട് ഏട്ടത്തി പിന്നെ വേണ്ടാന്നുള്ള വർത്താനം പറഞ്ഞില്ല.

ആകാശനീല കളറുള്ള ഉടുപ്പെടുത്തു വാവക്ക് ഉടുപ്പിച്ചു. സുന്ദരിയായി മുൻ പല്ല് കാട്ടി ചിരിച്ചു, കൗണ്ടറിനു മുകളിലൂടെ എന്നെ താങ്ങി കുഞ്ഞി കാലുകൊണ്ട് നടക്കുന്ന വാവയുടെ പുതിയ രൂപം കണ്ട് ഏട്ടത്തി കണ്ണു നിറക്കുന്ന കണ്ടു. പഴയ ഉടുപ്പ് വളരെ മോശമായിരുന്നു അതോണ്ടാവും! കഷ്ടപ്പാടല്ലായിരുന്നോ ഇത്രകാലം.

എന്തൊരു പാവമാണ് ഏട്ടത്തി എന്ന് ഞാൻ കരുതി പോയി. രണ്ട് ഡ്രസ്സ്‌ വാങ്ങി കൊടുത്ത്താൽ തീർക്കാൻ പറ്റുന്നതല്ല എന്റെ കുടുംബം ആ പാവം മനസ്സിലുണ്ടാക്കി കൊടുത്ത വിഷമവും ,വേദനയും. എനിക്കി പറ്റുന്നപോലെ കൂടെ നിക്കണം. ഭൂമിക്കടിയിലുള്ള എന്ത് വേണമെന്ന് പറഞ്ഞാലും ആ കയ്യിൽ അതെനിക്ക് എത്തിച്ചു കൊടുക്കണം .അങ്ങനെയൊക്കെ ഞാനെന്റെ മനസ്സിൽ കണ്ടുകൊണ്ട് ഈ സന്തോഷ കണ്ണീർ കാണിക്കുന്ന ഏട്ടത്തിയെ എന്നോട് ചേർത്തു നിർത്തി.

എനിക്ക് പിന്നെ ഡ്രസ്സെടുക്കാൻ സമയമൊന്നും വേണ്ടി വന്നില്ല.നീല ജീൻസും, കറുത്ത ഷർട്ടും. ഒറ്റനോട്ടം

💬 Comments

View all comments