0%

Chapter Title : തമ്പുരാട്ടി 6 [രാമന്‍]

Author : രാമൻ Read All Parts 110580

വാവക്ക് വേണ്ടിയായിരിക്കും.

രണ്ടും മൂന്നും നേരത്തെ വാവയുടെ ഭക്ഷണത്തിനു വേണ്ടി ചിലപ്പോ ഏട്ടത്തി ഒരു നേരം പോലും മര്യാദക്ക് ഭക്ഷണം കഴിച്ചു കാണില്ല. ഇത്രേം മെലിഞ്ഞു പോയത് അതാവും. തമ്പുരാട്ടിയ പേടിച്ചാണെൽ നാട്ടുകാർ ആരും സഹായത്തിനു പോലും ഏട്ടത്തിയെ പരികണിക്കില്ല. അമ്മയുടെ ഓരോ വൃത്തികെട്ട സ്വഭാവങ്ങൾ. നോക്കിക്കോ ശ്രീദേവി നാളെ മുതൽ എന്റെ ഏട്ടത്തിക്ക് അമ്മ തന്നെ മൂന്നും നാലും നേരത്തെ ഭക്ഷണം കൊടുക്കേണ്ടി വരും. ഇല്ലേൽ ഞാൻ കൊടുപ്പിക്കും. വാശിയാണ്.

ഫുഡ്‌ കഴിച്ചു ഇറങ്ങി പിന്നെ നേരിട്ട് ഏട്ടത്തിയുടെ നാട്ടിലേക്ക് വണ്ടി വിട്ടു. ഇരുവഴിഞ്ഞി പുഴ കടന്ന് വണ്ടി പായുമ്പോഴേക്കും ഏട്ടത്തിയും വാവയും നല്ലപോലെ ഉറങ്ങി.

ഏട്ടത്തിയുടെ വീട്ടിൽ എത്തുമ്പോ എന്താ സംഭവിക്ക എന്നുള്ള ചിന്ത മാത്രമായി എന്റെ മനസ്സിൽ. സിനിമയിൽ കാണുന്ന പോലെ വീട് വിട്ട് ഇറങ്ങി പോയ മകൾ കൊച്ചുമായി വീട്ടിലേക്ക് തിരിച്ചു വരുമ്പോ...കുട്ടിയെ കണ്ട് അലിയുന്ന മനസ്സുമായി മാതാപിതാക്കൾ രണ്ടു കയ്യും നീട്ടി സ്വീകരിക്കുന്ന രംഗമായിരുന്നു ആദ്യം മനസ്സിൽ .പിന്നെയത് നേരെ മറിച് ഇറങ്ങി പോടീ എന്റെ മുറ്റത്തു നിന്ന് എന്ന് പറയുന്ന തന്തപ്പിടിയുടെ രോഷം കൊണ്ട മോന്തയും, ദേഷ്യവും ആയി തുടങ്ങി. എല്ലാം ഞാൻ മനസ്സിലിട്ടു ഉരുട്ടി. എന്താവും ഈശ്വരാ നടക്കാൻ പോവുന്നത്? ഏട്ടത്തിയെ ഇത്രേം ധൈര്യം കൊടുത്തു കൊണ്ട് ചെന്നിട്ട് അവിടന്ന് ആട്ട് കിട്ടാതെ നിന്നാൽ മതിയായിരുന്നു .നാണം കെട്ട് ഇറങ്ങി പോരേണ്ട അവസ്ഥ വരുവോ?

എന്തായാലും മുന്നോട്ട് വെച്ച കാൽ മുന്നോട്ടെന്നെ .ഏട്ടത്തിയോട് പറഞ്ഞപ്പോലെ തമ്പുരാട്ടിയുടെ അത്രേമൊന്നും പേടിക്കണ്ടല്ലോ? എന്നാലും ഇതേപോലെ പല രംഗങ്ങളും മനസ്സിൽ കണ്ട് ഞാൻ വണ്ടി ഏകദേശം പറഞ്ഞ സ്ഥലം വരെ എത്തിച്ചു.

ഇനിയങ്ങോട്ട് വഴി അറിയണമെങ്കിൽ ഏട്ടത്തിയുടെ സഹായം തന്നെ വേണം. ബാക്കിൽ കിടന്നു നല്ല ഉറക്കമാണ് ഏട്ടത്തിയും വാവയും.ഉണർത്താനൊരു മടി.കുറേ കാലത്തിനു ശേഷം ഇപ്പോഴാവും ഏട്ടത്തി

💬 Comments

View all comments