0%

Chapter Title : തമ്പുരാട്ടി 6 [രാമന്‍]

Author : രാമൻ Read All Parts 110577

ഞാൻ വാവയുടെ പുറത്തു മെല്ലെ തലോടി കൊണ്ട് പറഞ്ഞു. ഏട്ടത്തിയുടെ മുഖത്തു ചിരി പിന്നേയും പൊട്ടി. അപ്പോ പിന്നേയും ഞാൻ ഏട്ടത്തിയെ കണ്ണെടുക്കാതെ നോക്കി.

“ഹ്മ്മ് എന്നാടാ...”ആ പിരികം എന്നെ കളിപ്പിക്കാൻ പൊന്തി .

“എന്ത് മാറ്റാ ഇപ്പോന്നറിയോ...ഏട്ടത്തി ഇങ്ങനെ എപ്പോഴും ചിരിച്ചാ മതി.. സുന്ദരിയായി ”എപ്പോഴും ഇതെല്ലാം പറയാൻ നാക്ക് പൊന്താത്ത എനിക്ക് ,ഇത് പറയാൻ ഒരു മടിയു മുണ്ടായില്ല

“അന്നോ...?” ഏട്ടത്തി ആകാംഷ നിറച്ചു ചോദിച്ചു . ഞാൻ അതേന്ന് തല കുലുക്കി. ഏട്ടത്തി ചെറിയൊരു ചിരിയോടെ ഇരിക്കുന്ന ചെയറിലേക്ക് കൂടുതൽ ചാരി. പക്ഷെ ആ മനസ്സിൽ വെഷമത്തിന്റെ മാറാലകൾ ഇപ്പോഴും നിറഞ്ഞു പടർന്നു നിൽക്കുന്നത് എനിക്ക് കാണാൻ കഴിയുന്നുണ്ട്.

ഭക്ഷണമെത്തി

.ഏട്ടത്തി ഒറ്റക്ക് കഴിച്ചോട്ടെ എന്ന് കരുതിയാണ് വാവയെ ഞാൻ എന്റെ മടിയിൽ ഇരുത്തിയത്.ചോറും ,മീനും, പുളീഞ്ചിയും, ഇത്തിരി അച്ചാറും ഉപ്പേരിയും എല്ലാം കുഞ്ഞി വിരൽ കൊണ്ട് വാവ തൊട്ട് നോക്കി വായിലിട്ടു എന്നെ നോക്കും. അപ്പോ ഞാൻ ചെറിയ ഉരുളകൾ ആക്കി ,വാവക്ക് വായിലിട്ടു കൊടുത്തു.

തിന്നാതെ തല വെട്ടിക്കുമ്പോ ഞാൻ അടവുകൾ പലതും കാണിച്ചു കഴിപ്പിക്കും. അങ്ങട്ട് നോക്ക് ,ഇങ്ങട്ട് നോക്ക് ,നല്ലകുട്ടിയല്ലേ എന്നൊക്കെ പറയുമ്പോ അവസാനം ഫുഡ്‌ കഴിക്കാൻ എനിക്കാ കുഞ്ഞി വായ ,വാവ തുറന്ന് തരും. ഇങ്ങനെ കുട്ടികളെ കഴിപ്പിക്കുന്നത് കണ്ടിട്ടുണ്ടെലും ആദ്യമായി ചെയ്തപ്പോ പറഞ്ഞറിയിക്കാനാത്ത സന്തോഷവും ,കൂടെ ചില്ലറയല്ല ഈ പരിവാടി എന്നും മനസ്സിലായി. ഏട്ടത്തി ഇതെല്ലാം നോക്കി മനസ്സ് നിറഞ്ഞപോലെ ഇരിക്കുന്നുണ്ടായിരുന്നു. ആരും ഇങ്ങനെ ഒന്നും വാവയെ സ്നേഹത്തോടെ നോക്കിയിട്ടില്ലേ എന്ന തോന്നലായി എനിക്ക്.

ഏട്ടത്തി ചോർ ആർത്തിയോടെ കഴിക്കുന്ന കണ്ടപ്പോ എന്റെ മനസ്സിനൊരു വേദന. ഹോട്ടലിൽ പത്രം കഴുകിയിക്കെയാണ് ജീവിക്കുന്നെ എന്ന് അന്നൊരിക്കൽ ഏട്ടത്തിയെ പറ്റി സെൻന്തിൽ പറഞ്ഞത് ഞാൻ ഓർത്തു. എല്ലാം എന്റെ മടിയിൽ ഇരിക്കുന്ന ഈ

💬 Comments

View all comments