Chapter Title : തമ്പുരാട്ടി 6 [രാമന്‍]
ചോറും മീൻ പൊരിച്ചതിനോടും വല്ലാത്തൊരു ആർത്തിയാണ്.ഏട്ടത്തിക്കും ചോറ് മതിയെന്ന് ആദ്യമേ പറഞ്ഞു തീർപ്പാക്കിയപ്പോ ഓർഡറും കൊടുത്തു വാവയെയും മടിയിലിരുത്തി ഞാനിരുന്നു.
എനിക്ക് ഓപ്പോസിറ്റായി ഇരുന്ന എട്ടത്തി എന്തോ പറയാൻ വല്ലാതെ ആഗ്രഹിക്കുന്ന പോലെ തോന്നി.ഇടക്കാ കണ്ണ് എന്റെ നേർക്ക് വരും.ഞാൻ നോക്കുന്നു എന്ന് മനസ്സിലായാ മാറ്റി കളയും .ഇല്ലേൽ വാവയുടെ മുഖത്തെക്കാക്കും .എന്നാലും നേരത്തെ വിഷമിച്ച, വേദനിച്ച മുഖം മാറിയപ്പോ എന്തോരും പ്രത്യേക ഭംഗി ഏട്ടത്തിക്ക് വന്നിട്ടുണ്ട്. ഇപ്പോഴാ മുഖമൊന്നു തെളിഞ്ഞു.
ആ കണ്ണിനൊരു ജീവൻ വെച്ചു. മുഖത്തേക്ക് വീഴുന്ന കറുത്ത മുടി ,എനിക്ക് ഏട്ടത്തിയുടെ ചെവിക്ക് പിന്നിലേക്ക് ആക്കി കൊടുക്കാൻ കൊതിയായി.അപ്പൊഴെന്റെ കണ്ണെടുക്കാത്ത നോട്ടം മനസ്സിലായ ഏട്ടത്തി ആദ്യം ചിരിച്ചു. പിന്നെ ആ നോട്ടം സംശയംകൊണ്ട് കൂർത്തതായി. വാവ എന്റെ മടിയിൽ ഇരുന്നു തിരിഞ്ഞു കളിച്ചു എന്റെ മുടി കൂട്ടി പിടിച്ചു വലിച്ചപ്പോ....
ഞാൻ സുന്ദരിയെ നോക്കി ഊറ്റികൊണ്ടിരുന്ന കണ്ണൊന്നാ മുഖത്തു നിന്ന് തലക്കാലത്തേക്ക് വലിച്ചു. പിന്നെ വേദന കൊണ്ട് കാറിപ്പോയി. ഏട്ടത്തി വാ പൊത്തി ചിരിച്ചു. ഹോ വോ വോ എന്നൊക്കെ എന്തൊക്കെയോ എന്നോട് പറയുന്ന ചെറുതിനെ മൈൻഡ് ചെയ്യാതെ അവളെ അമ്മയെ വാ പൊളിച്ചു നോക്കുന്നത് കണ്ടപ്പോ പെണ്ണിന് സഹിച്ചില്ല. അതാണ്.
“വിടടീ പെണ്ണെ വേദന ആവുന്നടീ..” ഞാൻ തലയിളക്കി കാട്ടി ചെറിതിനെ കുറുമ്പോടെ നോക്കി . മുടി പെണ്ണ് വിട്ട് തന്നു. എന്നാലും മുടി പറഞ്ഞു പോയ വേദന. എന്നെ അത്ഭുതതത്തോടെ നോക്കി വീണ്ടും അവളെന്തോ പറഞ്ഞു.
എന്റെ അമ്മയെ നോക്കണ്ടാ എന്ന് വലതുമാണോ?
“നിന്റെ അമ്മയെ നോക്കിയതിനാണോ ഈ ശിക്ഷ....?” ഞാൻ ഏട്ടത്തിയെ കൂടെ നോക്കി വാവയോട് ചോദിച്ചു. “ആ അ...മ്മാ.....” വാവ കണ്ണടച്ചു പറഞ്ഞു എന്റെ നെഞ്ചിലേക്ക് ഒറ്റ ചാരൽ .ഇനിയവളെ അമ്മയെ നോക്കാരുത് പോലും.
“ശെരിയെടീ പെണ്ണെ നിന്റെ അമ്മയെ ഇനി നോക്കുന്നില്ല...”
💬 Comments
View all comments