Chapter Title : തമ്പുരാട്ടി 6 [രാമന്‍]
എങ്ങനെ പ്രതികരിക്കും എന്നറിയില്ലലോ. അതാവും
“ഒരടി തന്നാലുണ്ടല്ലോ കുഞ്ഞി. ഈ മോന്റെ മുന്നിൽ വെച്ച് എന്നെക്കൊണ്ട് കേൾപ്പിക്കല്ലേ നീ...” അമ്മച്ചിയുടെ മുഖമൊന്നു മുറുകി. കൈ ഏട്ടത്തിയെ തല്ലാൻ പകുതി വരെ പൊന്തി.കുഞ്ഞി എന്ന പേര് കേട്ടിട്ട് എനിക്ക് ചിരി പുറത്തേക്ക് തെറിച്ചു വന്നു. ഞാൻ ചിരിയടക്കാൻ പണി പെടുന്നത് കണ്ട ഏട്ടത്തി ചടപ്പോടെ എന്നെ നോക്കി.
“മോന് വാടാ...”ഏട്ടത്തി അവിടെ നിൽക്കാണേൽ നിൽക്കട്ടെ എന്നപോലെ അമ്മച്ചിയെന്റെ കയ്യിൽ പിടിച്ചു കൂടെ നടത്തിച്ചു. വരാന്തയിൽ കേറിയപ്പോ വല്ല്യ പേടിയൊന്നും എനിക്ക് തോന്നിയില്ല. ഒന്നാമത് പെണ്ണുകാണാൻ വന്ന കൂട്ടരെ മുന്നിൽ വെച്ച് ആരേലും ചീത്ത പറഞ്ഞു വിടുമോ? അമ്മച്ചി എന്തായാലും പ്രശ്നമില്ല.
ഏട്ടത്തിയുടെ അച്ഛൻ എങ്ങനെയാണെന്ന് കണ്ടറിയണം.ഞാൻ മുന്നിൽ നടന്നപ്പോ ഏട്ടത്തി മെല്ലെയെങ്കിലും പുറകെവരുന്നുണ്ട്. വരാന്തയിലേക്ക് അകത്തു നിന്ന് വീണ്ടും ഇറങ്ങി വന്ന ഏട്ടത്തിയുടെ അനിയത്തി എന്നെ കണ്ടു നല്ല ചിരി തന്നു. ഞാൻ തിരിച്ചും ഒരു ചിരി കൊടുത്തു വിട്ടു. ഏട്ടത്തിയെ പിന്നെ അവൾ ഓടി കെട്ടിപിടിക്കുന്നതും ഉമ്മ കൊടുക്കുന്നതും ഞാൻ തിരിഞ്ഞു നോക്കി കണ്ടു . അവർ തമ്മിൽ സ്നേഹത്തോടെ എന്തൊക്കെയോ മെല്ലെ ആരും കേൾക്കാതെ പതുങ്ങി പറയുന്നുണ്ട്. പെണ്ണുകാണാലിനെ പറ്റിയാവും.
അമ്മച്ചിയെന്നെ വിടുന്ന ലക്ഷണമില്ല. അകത്തേക്ക്, ലിവിങ് റൂമിലേക്ക് എന്നെ നടത്തുമ്പോ .സഹായത്തിനു ഏട്ടത്തി പിന്നിലുണ്ടോന്ന് ഞാൻ നോക്കി. എവിടെ എന്നെ ഒറ്റക്ക് ആക്കി തിരിഞ്ഞു കളിച്ചു അനിയത്തിയുടെ കൂടെ നിക്കാണ്.അപ്പോഴേക്കും അമ്മച്ചിയെന്നെ ലിവിങ് റൂമിലേക്ക് കേറ്റി.
“എന്റെ വലിയവൾ വന്നിട്ടുണ്ട്. അന്നയുടെ ചേച്ചീ..ഇത് അവളുടെ ഭർത്താവിന്റെ അനിയനാ...ഇത് അവളുടെ മോളും...” ഒറ്റയടിക്ക് എല്ലാമങ്ങു പറഞ്ഞു തീർത്തു അമ്മച്ചി എന്നെ നോക്കി ചിരിച്ചു.ഞാനപ്പോഴാ എല്ലാരേയുമൊന്ന് നോക്കിയത്. റൂം നിറയെ ആളാണ് .പെണ്ണുങ്ങളും ആണുങ്ങളും ഇരിക്കുന്നും നിക്കുന്നുമുണ്ട്. ഒറ്റയാളെയും അറിയില്ലെങ്കിലും ഞാൻ വെറുതെ ഓരോരുത്തരേം നോക്കി ചിരിച്ചു.
എല്ലാവർക്കും ചെറുതായെങ്കിലും ചിരിയുണ്ട്. അതിൽ
💬 Comments
View all comments