Chapter Title : തമ്പുരാട്ടി 6 [രാമന്‍]
കുറച്ചു വയസ്സുള്ള ഒരാളുടെ മുഖം അത്ര രസിച്ചല്ല എന്ന് ഞാൻ പെട്ടന്ന് കണ്ടു പിടിച്ചു. ഇത് തന്നെയാവും ഏട്ടത്തിയുടെ അച്ഛൻ! എന്റെയും അമ്മച്ചിയുടെയും ബാക്കിൽ ഏട്ടത്തിയും അന്നയും വന്നു നിന്നത് ഞാൻ അറിഞ്ഞു. പെട്ടന്ന് മുന്നിൽ ഇരിക്കുന്ന പെണ്ണ് കാണാൻ വന്ന ചെക്കൻ എന്റെ നേരെ സംശയത്തോടെ കൈ നീട്ടുന്ന കണ്ടു.എന്റെ നേരെയാണെന്ന് ആദ്യ മെനിക്ക് മനസ്സിലായില്ല.
“ആദിത്യനല്ലേ....?” അവൻ ഉള്ള സംശയം എല്ലാമെടുത്തു ചോദിച്ചു.എന്റെ പേരുള്ള വേറെ ആളെങ്ങാനും ഇനി ബാക്കിലുണ്ടോ? . ചൂണ്ടിയത് എന്റെ നേർക്ക് തന്നെയാണ്.എന്നെ തന്നെ.
“അതേ...” ഞാൻ ചെറിയ ചിരി കാണിച്ചു പറഞ്ഞു.
“നിലക്കൽ...?” ദേ അവന് തപ്പി തടഞ്ഞു എന്റെ വീട്ടു പേര് പറയുന്നു. ഇവൻ ആരാണ്?
“ഹാ....” ഞാൻ ഏട്ടത്തിയെ കൂടെ നോക്കി മറുപടി കൊടുത്തു. ഏട്ടത്തിയും എന്നെപോലെ ഒന്നും മനസ്സിലാവാതെ നിൽക്കാണ്. അപ്പോഴവന്റെ മുഖത്തു അത്ഭുതം നിറഞ്ഞു കവിയുന്നത് ഞാൻ കണ്ടു. പെട്ടന്ന് എന്നെ കണ്ടു ബഹുമാനിക്കുന്ന പോലെ സോഫയിൽ നിന്ന് എഴുന്നേറ്റവൻ നിന്നു.ആരെയോ മാറി പോയെന്ന് തോന്നുന്നു.
“ചാച്ചാ...അമ്മച്ചി. ..ഇത് ശ്രീദേവി മാഡത്തിന്റെ മോനാ ആദിത്യൻ...” അവന് സൈഡിലിരിക്കുന്ന അവന്റെ അച്ഛനും അമ്മയോടും പറഞ്ഞു. അപ്പോഴതാ അവരും ദൃതിയിൽ എഴുനേറ്റു നിൽക്കുന്നു. അത് കണ്ട് എല്ലാവരും ബഹുമാനം കാണിക്കാൻ എന്റെ മുന്നിൽ നിന്നു. ഏട്ടത്തിയുടെ അച്ഛൻ പോലും. ഏഹ് ഇതെന്ത് തേങ്ങ എന്നായിയുന്നു എനിക്ക് ആദ്യം തോന്നിയത്. പിന്നെ അധികാരത്തിന്റെയോ പവറിന്റെയോ പതവിയുടെയോ രുചി ആദ്യമായി വായിൽ കിട്ടിയ സുഖമെനിക്ക് തോന്നി.
ശ്രീദേവി മാഡത്തിന്റെ മോന് എന്ന് പറഞ്ഞപ്പോ എന്നേക്കാൾ മുതിർന്നവർ വരെ എന്റെ മുന്നിൽ എഴുന്നേറ്റ് നിൽക്കുന്നു. ഞാൻ ആരാ ഏട്ടാ..ആ ഡയലോഗ് എന്റെ മനസ്സിൽ ആയിരം വട്ടം മുഴങ്ങി. എല്ലാവരും എന്നെ അത്ഭുതത്തോടെ നോക്കുന്നു. ഇവനാരെടാ എന്നപോലെ. ഏട്ടത്തിയും, എന്നെ കൂട്ടി ഇവിടെ വരെ വന്ന അമ്മച്ചിക്കും
💬 Comments
View all comments