0%

Chapter Title : തമ്പുരാട്ടി 6 [രാമന്‍]

Author : രാമൻ Read All Parts 110780

ഇതേ നോട്ടം. ആകെ നോക്കാത്തത് അമ്മച്ചിയുടെ ഒക്കത്തിരിക്കുന്ന വാവ മാത്രമാണ്. അവൾക് ഞാൻ ഇന്ന് ചോർ വാരി തന്ന ചെറിയച്ചൻ മാത്രമാണ്. എല്ലാരുടെയും എണീറ്റുള്ള നോട്ടം ഇത്തിരിയെനിക്ക് മടുപ്പായി.

“എന്നെ മനസ്സിലായില്ലല്ലേ. ..പുതിയ ബാങ്കിന്റെ ബ്രാഞ്ച് തുടങ്ങീല്ലേ കോഴിക്കോട് ഇപ്പോ ഞാനാ അവിടത്തെ സെക്രട്ടറി...പണ്ട് ചിട്ടിയിൽ ആയിരുന്നു. ചേച്ചിയുടെ കല്യാണത്തിന് ഞാൻ വീട്ടിൽ വന്നിട്ടിട്ടുണ്ട്....” എന്റെ അരികത്തു വന്നു അവൻ ഷേക്ക്‌ ഹാൻഡ് തന്നു പറഞ്ഞു. ഒന്നുമെനിക്ക് അറിയില്ല.ഞാൻ മനസ്സിലായ പോലെ,അറിയാമെന്നപോലെ തലയാട്ടി.

“ഇരിക്ക് മോനേ...” ചെക്കന്റെ അച്ഛൻ ഭാവ്യതയോടെ എനിക്ക് ചെക്കനിരുന്ന ചെയറിലേക്ക് കൈ കാണിച്ചു തന്നു. അപ്പോ ഉള്ളിലുള്ളവരും അതേപോലെ ഇരിക്കെന്ന് ആംഗ്യം കാട്ടി. ഈശ്വര ഇതിപ്പോ പണിയായല്ലോ. പെണ്ണ് കാണാൻ വന്ന ചെക്കൻ ഞാൻ ആകുന്ന അവസ്ഥയാണ്.

“അല്ല വേണ്ടാ ...നിങ്ങളിരിക്ക്..ഒരു ചടങ്ങ് നടക്കല്ലേ..ഞാൻ ജസ്റ്റ്‌ വന്നുന്നേയുള്ളു. ”ഒഴിവാവാൻ ഞാൻ കിട്ടിയത് പറഞ്ഞു നോക്കി. എവിടെ! !ഞാൻ ഇരുന്നാലേ എല്ലാരും ഇരിക്കു എന്നുള്ള വാശി. അവസാനം എന്ത് കുന്തമെങ്കിലും ആവട്ടെ എന്ന് കരുതി ഞാൻ കേറിയങ്ങിരുന്നു .ബാക്കിയുള്ളവർ ഉള്ള സഥലങ്ങളിൽ അഡ്ജസ്റ്റ് ചെയ്തു. ഇപ്പോ കേന്ദ്ര കഥാപാത്രം ഞാൻ ആയപോലെ.

“ശ്രീദേവി മേടവുമായി ഉള്ള ഇവിടത്തെ ബന്ധം ഞങ്ങൾ അറിഞ്ഞിരുന്നില്ല...അതിപ്പോഴാ അറിയ്യുന്നേ..അതേതായാലും നന്നായി....”ചെക്കന്റെ തന്ത പല്ലുമുഴുവൻ കാണിച്ചു ചിരിക്കുന്നത് കണ്ടു. അപ്പോഴവർക്ക് ഏട്ടത്തി ചാടി പോയതാന്ന് അറിയില്ല എന്ന് തോന്നുന്നു. കൂടുതൽ കുത്തി കുത്തി ചോദിച്ചാ എല്ലാ കഥയും പുറത്തേക്ക് പോരും. പക്ഷെ കിളവന്റെ ചിരി കണ്ടിട്ട്. ഇതൊരു ഗോൾഡൻ ഓപ്പർട്യൂണിറ്റി കിട്ടിയത് പോലെയാണ് തോന്നുന്നത്. പെണ്ണിന്റെ ചേച്ചീ ,ശ്രീദേവി തമ്പുരാട്ടിയുടെ മരുമോളാണ് എന്നതിന് അപ്പുറം വേറെന്ത് സൗഭാഗ്യം വേണം.കിണ്ടി. ..അവർക്കറിയില്ലല്ലോ എന്റെ വീട്ടിൽ എന്തിക്കെയാ നടക്കുന്നേന്ന്. ഞാൻ ഉള്ളിൽ ചിരിച്ചു പോയി.

“മോനേ...” കിളവൻ എന്നെ സ്നേഹത്തോടെ വിളിച്ചു “ഇവർ തമ്മിൽ കുറച്ചു കാലായി അടുപ്പത്തിലാണ്..അങ്ങനെയാ ഇവിടെ

💬 Comments

View all comments