Chapter Title : തമ്പുരാട്ടി 6 [രാമന്‍]
കുറച്ചു അഭിമാനം സ്വയം തോന്നി. ഞാൻ കാരണം ഒരു കുടുംബത്തിന് നല്ലത് വന്നല്ലോ എന്ന ചിന്ത. പക്ഷെ ഞാൻ ആണോ യഥാർത്ഥ കാരണം എന്ന് ഞാൻ പിന്നെ ആലോചിച്ചു .അല്ല അല്ലേയല്ല. എല്ലാത്തിനും കാരണം ഒരാളേയുള്ളു.
എന്റെ ശ്രീദേവിയമ്മ. ശ്രീദേവി മാഡത്തിന്റെ മോനായത് കൊണ്ടല്ലേ ഇത്രേം ബഹുമാനം എനിക്ക് കിട്ടിയത്. ഇല്ലേൽ കിട്ടുമോ? എവിടെ . അപ്പോ അന്നയുടെ കാര്യങ്ങൾ എല്ലാം ശെരിയായത് അമ്മയുള്ളത് കൊണ്ടല്ലേ . ആ പേരും പ്രശസ്തിയും, അധികാരവും ഉള്ളോണ്ടല്ലേ.ഹോ ഇപ്പോഴമ്മയോട് ഒരിഷ്ടമൊക്കെ തോന്നുണ്ട്.
വീട്ടിൽ ചെല്ലുമ്പോ മാറാതെ ഇരുന്നാ മതിയായിരുന്നു.
ഞാനും അന്നയും സംസാരിക്കുമ്പോ ഏട്ടത്തി അടുക്കളയിൽ നിന്ന് എത്തി നോക്കുന്നത് ഞാൻ കണ്ടു. രണ്ട് മൂന്ന് വട്ടം മെല്ലെ വന്നു ,ഞാൻ ഒക്കെയല്ലേ എന്ന പോലെ നോക്കി പോവും. പിന്നെ വന്നപ്പോ ആ മുഖത്തു എന്തോ ചോദ്യമുണ്ട്.
“വാങ്ങിയ സാധനം വണ്ടീലാ..എടുക്കാൻ മറന്നു...” അപ്പോഴാണ് എനിക്കും കാര്യം ഓർമവന്നത്. മൂന്ന് നാല് പലഹാരം വാങ്ങി വണ്ടിയിൽ വെച്ചതല്ലേ.വന്ന ടെൻഷനിൽ എടുക്കാൻ മറന്നു. കാറിന്റെ കിയും കൊണ്ട് പലഹാരം എടുക്കാൻ ഏട്ടത്തി പോയി. തിരിച്ചു കവറും തൂക്കി ഏട്ടത്തി വന്നപ്പോ അടുക്കളയിൽ നിന്ന് വന്ന അമ്മച്ചി ,അതുകണ്ട് താടിക്ക് കൈ കൊടുത്തൊരു നോട്ടം . “എന്നതാ ഇതൊക്കെ കുഞ്ഞി...”വെറുതെ പൈസ കളഞ്ഞു എന്നുള്ള വിഷമം ആ മുഖത്തുകണ്ടു.
“ഞാനല്ലമച്ചീ അവന്റെ പണിയാ...” ഏട്ടത്തി നൈസ് ആയിട്ട് കുറ്റം എന്റെ നേർക്കിട്ടു. അമ്മച്ചിയെന്ന്നെ നോക്കി
“നീയാണോടോ ഇതെല്ലാം വാങ്ങി വന്നേ..?” ശാസിക്കാനുള്ള കുഞ്ഞി ദേഷ്യവും കളിപ്പിക്കാനുള്ള കുറുമ്പും ഞാൻ അമ്മച്ചിയുടെ ചോദ്യത്തിലും മുഖത്തും കണ്ടു.
“എന്നാടാ ഇതൊക്കെ..നീ വല്യ വിരുന്നുകാരൻ ആവുന്നോ...? നിന്റെ വീടല്ല്യോ ഇത് ...ഹ്മ്മ് ?”സാരി തല ഇടുപ്പിൽ കുത്തി. കീഴ്ച്ചുണ്ട് വായിലേക്ക് മടക്കി പല്ല് കൊണ്ട് കടിച്ചു ,എന്റടുത്തേക്ക് വന്ന അമ്മച്ചി ചെവിയിൽ വേതനിപ്പിക്കാതെ
💬 Comments
View all comments