Chapter Title : തമ്പുരാട്ടി 6 [രാമന്]
വന്നതു പോലും ഇഷ്ടമില്ലാതെ ആണെന്ന് പറഞ്ഞപ്പോ എനിക്കവളോട് കുറച്ചു വിഷമം തോന്നി.പക്ഷെ ഞാൻ വന്നത് കൊണ്ട് എല്ലാം മാറി മറിഞ്ഞു പോലും.
ചെക്കന്റെ അച്ഛനും അമ്മയ്ക്കും ഇപ്പോ പൂർണ സമ്മതമാണെന്ന് അവളുടെ ചെക്കൻ പത്തു മിനിറ്റ് മുന്നേ വാട്സാപ്പ് ചെയ്തത് അവൾ എനിക്ക് കാണിച്ചു തന്നു. എല്ലാം ഞാൻ വന്നോണ്ടാണു പോലും. അപ്പോഴെന്റെ മുന്നത്തെ സംശയം ശെരിയായിരുന്നു. ശ്രീദേവി മാഡവുമായുള്ള ഈ കുടുംബത്തിന്റെ ബന്ധം അറിഞ്ഞപ്പോ ചെക്കന്റെ അച്ഛന്റെ ചിരി ഇപ്പോഴുമെനിക്ക് ഓർമ്മയുണ്ട്. ഹാ പോട്ടെ. അന്നക്ക് ഇങ്ങനെ എങ്കിലും ആഗ്രഹിച്ച ജീവിതം കിട്ടട്ടെ. അവളെന്നോട് ഒരുപാട് താങ്ക്സ് പറഞ്ഞു.
“നീയുള്ളോണ്ടാടാ ഇതൊക്കെ നടന്നേ..അപ്പായിക്കും അമ്മച്ചിക്കും കുറച്ചേലും ബഹുമാനം, അവരെ എടുത്തുനിന്ന് കിട്ടിയത് നീ വന്നതിന് ശേഷാ...” കണ്ണു നിറച്ചു അവളതു പറഞ്ഞപ്പോ.എനിക്ക് കുറച്ചു അഭിമാനം സ്വയം തോന്നി. ഞാൻ കാരണം ഒരു കുടുംബത്തിന് നല്ലത് വന്നല്ലോ എന്ന ചിന്ത. പക്ഷെ ഞാൻ ആണോ യഥാർത്ഥ കാരണം എന്ന് ഞാൻ പിന്നെ ആലോചിച്ചു .അല്ല അല്ലേയല്ല. എല്ലാത്തിനും കാരണം ഒരാളേയുള്ളു.
എന്റെ ശ്രീദേവിയമ്മ. ശ്രീദേവി മാഡത്തിന്റെ മോനായത് കൊണ്ടല്ലേ ഇത്രേം ബഹുമാനം എനിക്ക് കിട്ടിയത്. ഇല്ലേൽ കിട്ടുമോ? എവിടെ . അപ്പോ അന്നയുടെ കാര്യങ്ങൾ എല്ലാം ശെരിയായത് അമ്മയുള്ളത് കൊണ്ടല്ലേ . ആ പേരും പ്രശസ്തിയും, അധികാരവും ഉള്ളോണ്ടല്ലേ.ഹോ ഇപ്പോഴമ്മയോട് ഒരിഷ്ടമൊക്കെ തോന്നുണ്ട്.
വീട്ടിൽ ചെല്ലുമ്പോ മാറാതെ ഇരുന്നാ മതിയായിരുന്നു.
ഞാനും അന്നയും സംസാരിക്കുമ്പോ ഏട്ടത്തി അടുക്കളയിൽ നിന്ന് എത്തി നോക്കുന്നത് ഞാൻ കണ്ടു. രണ്ട് മൂന്ന് വട്ടം മെല്ലെ വന്നു ,ഞാൻ ഒക്കെയല്ലേ എന്ന പോലെ
💬 Comments
View all comments