Chapter Title : തമ്പുരാട്ടി 6 [രാമന്‍]
മെസേജ് ഒന്നും വന്നിട്ടില്ല . വീട്ടിൽ എന്താണാവോ അവസ്ഥ. ഇവിടന്ന് വിളിച്ചു നോക്കാൻ വയ്യ. ആരേലും കേട്ടാലോ? വരാന്തയിൽ നിന്ന് ശക്തി കുറഞ്ഞ മഴയും നോക്കി. ചെറിയ തണുപ്പും കൊണ്ട് ഞാൻ നിന്നു.
“ഇറങ്ങാനായോ....?” അകത്തു നിന്ന് വന്ന ഏട്ടത്തി പോവാനുള്ള ഒരുക്കത്തിലാണെന്ന് മനസ്സിലായി. ഇരുട്ടുന്നത് മുന്നേ വീട്ടിലെത്തണം. അമ്മയിനി എന്നെ തടയാൻ ആളുകളെ ഏർപ്പാടാക്കിയുട്ടുണ്ടേൽ രാത്രിയായ അത് ഏട്ടത്തിക്കും വാവക്കും പ്രശ്നം ആവും. പകലാവുമ്പോ അത്രേം പ്രശ്നമില്ലാലോ.
“നമുക്ക് ഇറങ്ങിയാലോ? ” ഞാനിത്തിരി ശങ്കയോടെ ചോദിച്ചു . പോവാൻ തീരെ തലപ്പര്യം ഏട്ടത്തിക്ക് ഉണ്ടായിരുന്നില്ല. എന്നാലും തലയാട്ടി ഏട്ടത്തി അകത്തേക്ക് പോയി. ഉള്ളിലേക്ക് കേറിയപ്പോ ലിവിങ് റൂമിൽ ഏട്ടത്തിയുടെ അച്ഛനിരിക്കുന്നുണ്ട്. ഞാൻ അങ്ങട്ടേക്ക് നടന്നു.
“ഇറങ്ങാനായി ല്ലേ...” കാര്യം മുന്നേ മനസിലാക്കിയ ചോദ്യം.
“ഇരുട്ടുന്നതിന് മുന്നേ അങ്ങു എത്തണം..അവിടെ വരെ വണ്ടി ഓടിക്കണ്ടേ..?”
“ഹ്മ്മ്...”ആയാളൊന്നും മൂളി. പിന്നെയെന്തോ ആലോചിച്ചു.
“എനിക്കവളോട് ദേഷ്യം ഒന്നും ല്ലാ..പ്രശ്നം ഒന്നുല്ലാ. .എന്നാലും എന്തോരും ബുദ്ധിമുട്ട്...അന്നവൾ ഇറങ്ങി പോയപ്പോ മനസ്സിന് ഒരിതുണ്ടായി...അത് പിന്നേം പിന്നേം ഓർമ വരും..ശെരിയാകും..ശെരിയാകും...” ആ വേദനിക്കുന്ന അച്ഛന്റെ മനസ്സ് എനിക്ക് കാണാവുന്നതേയുള്ളു. ഇത്രേം വല്യ മനുഷ്യൻ എന്റെ മുന്നിൽ സംസാരിക്കാൻ ബുദ്ധിമുട്ടുന്നത് കണ്ടപ്പോ വെഷമവും തോന്നി.
“ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. ഒരുപാട് കരഞ്ഞിട്ടുണ്ട്. ആരും കൂട്ടിനില്ലാതെ കഴിഞ്ഞിട്ടുണ്ട്..അച്ഛനും അമ്മച്ചിക്കും എല്ലാർക്കും ഉണ്ടായതിനേക്കാൾ ഒരുപാട് പ്രശ്നം ഏട്ടത്തിക്ക് ഇത്ര കാലം ണ്ടായിട്ടുണ്ട് ഇവിടെ വന്നത് മുതലാ ഒന്ന് ചിരിക്കാൻ തുടങ്ങിയത്. ഇപ്പോ വേണമെന്നില്ല. ഇനിയെപ്പോഴേലും കണ്ടാ ഒന്ന് ചിരിച്ച മതി. ഒരു വാക്ക് മിണ്ടിയാ മതി ആ പാവത്തിന്റെ വെഷമം എല്ലാം തീരും. “എനിക്ക് പറയാൻ പറയുന്ന പോലെ ഞാൻ പറഞ്ഞു നോക്കി. അയാൾ മെല്ലെ തലയാട്ടി.
”അന്നയുടെ കാര്യമോർത്തു അച്ഛൻ ടെൻഷൻ അടിക്കേണ്ട..അവര് പറയുന്ന പോലെ നമുക്ക് പെട്ടന്ന് തന്നെ നടത്താം.ഞാനും ഏട്ടത്തിയും ഒക്കെയില്ലേ
💬 Comments
View all comments