Chapter Title : തമ്പുരാട്ടി 6 [രാമന്‍]
...ബുദ്ധിമുട്ട് ഒന്നും വിചാരിക്കരുത് എന്ത് കാര്യത്തിനു എന്നെ വിളിച്ചാ മതി. ഇല്ലേൽ ഏട്ടത്തിയോട് ഒന്ന് പറഞ്ഞാ മതി.“ പറഞ്ഞതിനെല്ലാം തലയാട്ടി അയാൾ സമ്മതം അറിയിച്ചപ്പോ.വാതിൽക്കൽ ഏട്ടത്തിയും അമ്മച്ചിയും അന്നയും നിൽക്കുന്നുണ്ട്. ഏട്ടത്തിയുടെ കണ്ണിലെ നനവ് കണ്ടപ്പോ അമ്മയും മോളും കൂടെ ഒരു കൂട്ട കരച്ചിൽ കഴിഞ്ഞു വന്നു നിൽക്കാണെന്ന് എനിക്ക് മനസിലായി.അമ്മച്ചി എന്നെ വിഷമം കാണിച്ചുനോക്കി.
“നീ പോവാന്നോടാ ....” ഇടറിയ സ്വരം. ഞാൻ അമ്മച്ചിയുടെ മുഖം എന്റെ കൈ കുമ്പിളിലാക്കി.
“പോട്ടെ...എന്റെ അമ്മച്ചി കുട്ടീ.ഞാൻ നാളെയോ മറ്റന്നാളോ ഇങ്ങട്ട് തന്നെ വരൂലേ? ” ഇടറിയ ആ മനസിനെ തണുപ്പിക്കാൻ ഞാൻ വെറുതെയിട്ട് നോക്കി.
“പോടാ നീയെന്നെ മറക്കും...” കുറുമ്പും സംശയവും എല്ലാമാ മുഖത്തു നിറഞ്ഞു.
“ഇല്ലമ്മച്ചീ...”ഞാൻ ആ നെറ്റിയിൽ അമർത്തി ഉമ്മ കൊടുത്തു. പെട്ടന്ന് അമ്മച്ചിയെന്നെ കെട്ടിപ്പിടിച്ചു കരഞ്ഞു. എന്റെ നെഞ്ചിൽ കിടന്ന് മൂക്ക് വലിക്കുന്നതും ,കൈ ഉയർത്തുന്നത് കണ്ണു തുടക്കാനുമാണെന് മനസിലായപ്പോ. ഞാൻ അമ്മച്ചിയെ അടർത്തി മാറ്റി നോക്കി.
“അയ്യേ കരയ്യുന്നോ...ഇത്ര വയസായീല്ലേ എന്റയമ്മയുടെ പ്രായമില്ലേ? ”
“പോടാ...” അമ്മെച്ചിയെന്റെ കൈക്ക് തല്ലി. പിന്നെ വിഷമം തീരാതെ എന്റെ രണ്ടു കവിളിലും അമർത്തി ഉമ്മവെച്ചു വിട്ടു. ഞാൻ അന്നയോട് പോട്ടേന്ന് ചോദിച്ചപ്പോ അവളുമെന്നെ കെട്ടിപ്പിടിച്ചു. അമ്മച്ചിയെ പോലെ മുറുക്കനെയല്ല. ഒരു ചേച്ചീ അനിയനെ സ്നേഹിക്കുമ്പോലെ. ഏട്ടത്തിയുടെ കയ്യിലുള്ള വാവയെ വാങ്ങി അമ്മച്ചി ഉമ്മ കൊണ്ട് മൂടുന്ന കണ്ടു.
അന്നയും ആ കുഞ്ഞിക്കവിളിൽ ഉമ്മകൊടുത്തപ്പോ അകത്തുനിന്ന് പുറത്തേക്ക് വന്ന അച്ഛൻ വാവയെ അമ്മച്ചിയുടെ കയ്യിൽ നിന്ന് വാങ്ങി. ഞാനും എത്തിയും പുറത്തേക്കിറങ്ങി. മഴ മാറിയിരുന്നു. ആകാശമൊക്കെ തെളിഞ്ഞു വരുന്നുണ്ട് . നേരിയ കുളിരുന്ന തണുപ്പും ,മഴ പെയ്ത ഈർപ്പവും .കൂടെ അമ്മച്ചിയെ വിട്ട് പോരുന്ന മനസ്സിലെ ചൂടും കൊണ്ട് ഞാൻ കാറിലേക്ക് കേറി.വണ്ടി ഇത്തിരി പണി പെട്ട് മുറ്റത്തു തിരിച്ചു വെച്ചപ്പോ.
💬 Comments
View all comments