Chapter Title : തമ്പുരാട്ടി 6 [രാമന്‍]
എല്ലാരും യാത്ര പറയാൻ വണ്ടിയുടെ അടുത്തേക്ക് വന്നു.
പുറകിൽ കേറാതെ ഏട്ടത്തി മുന്നിലാണ് കേറിയത്. എന്റടുത്തു ഇരിക്കണം എന്ന് ഏട്ടത്തിക്ക് നിർബന്ധം. വാവയെ ഒരുമ്മയും കൊടുത്ത് അച്ഛൻ ഏട്ടത്തിയുടെ മടിയിലേക്ക് വെക്കുമ്പോ ഏട്ടത്തിയുടെ കണ്ണുകൾ ഒരു ചിരിയെങ്കിലും അച്ഛന്റെ എടുത്ത് നിന്ന് കിട്ടുമെന്ന പ്രതീക്ഷയിൽ ആഗ്രഹിച്ചു നോക്കി. പക്ഷെ കിട്ടീല്ല. ഡോർ അടച്ചു സീറ്റ് ബെൽറ്റ് ഇട്ട് അവസാന പ്രതീക്ഷ എന്നപോലെ ഏട്ടത്തി അച്ഛനെ നോക്കി.
“അപ്പായി...” ഏട്ടത്തി പുറത്തേക്ക് കൈ ഇട്ട് അച്ഛന്റെ കൈ പിടിച്ചു വിളിച്ചു. പാവം ആ മനുഷ്യനെ കരച്ചിലിന്റെ വക്കിലേക്ക് ഏട്ടത്തിയുടെ വിളികൊണ്ടെത്തിച്ചു.
“ഒന്നുല്ല ഒന്നുല്ല ഇത്തിരി വിഷമായി പോയി അതാ..മോളെ. .പോയി വാ ...പോയി വാ...” ആ വാക്കുകൾ മുറിഞ്ഞു. മുഖവും പൊത്തി അച്ഛൻ ബാക്കിലേക്ക് നീങ്ങി.ഏട്ടത്തി കരച്ചിലിലാണ്. അമ്മച്ചിയും അന്നക്കും ഇതേ അവസ്ഥ.ഇനിയും നിന്നാൽ ചെലപ്പോ ഞാനും കരഞ്ഞു പോവും. അതോണ്ട് വണ്ടി ഞാൻ മെല്ലെ ആ വീട്ടിൽ നിന്ന് ഇറക്കി.
ഒരുപാട് സ്നേഹം ബാക്കി വെച്ചു പോരുന്ന പോലെയുണ്ട്. എനിക്ക് കിട്ടിയ അമ്മച്ചിയുടെ സ്നേഹം മുഴുവനായും ഞാൻ ഏട്ടത്തിയുടെ വീട്ടിൽ തന്നെ വെച്ചാണ് ഇറങ്ങി പോന്നത്. ഇനിയും അത് മനസിലിട്ട് നിന്നാൽ എന്റെ ശ്രീദേവിയും അതേപോലെ പെരുമാറണം എന്ന ആഗ്രഹം എനിക്ക് വരും. എനിക്ക് എന്റെ അമ്മയുടെ സ്നേഹം തന്നെ വേണം. കുറച്ചാണേലും കൂടുതൽ ആണേലും ഇനി ഒളിപ്പിച്ചു വെച്ചതാണേലും തമ്പുരാട്ടിയുടെ മനസിലുള്ള എല്ലാ സ്നേഹവും എനിക്ക് നല്ലപോലെ അനുഭവിക്കണം.
വന്ന വഴിയിലൂടെ തന്നെ ഇറക്കം ഇറങ്ങി വളവും ചെരിവും കടന്നു വണ്ടി പായുമ്പോ ഏട്ടത്തിയൊന്നും മിണ്ടീല്ല.ഇടക്ക് എന്റെ നേർക്ക് കൈ നീട്ടുന്ന വാവയെ ഞാൻ ഒരു കൈ കൊണ്ട് കൊഞ്ചിച്ചിരുന്നു. പോവും തോറും മഴ പെയ്ത ലക്ഷണം തീരെ ഇല്ലാതായിട്ടുണ്ട്. വൈകുന്നേരത്തെ ചുവന്ന വെയിൽ സൈഡ് വിൻഡോയിൽ കൂടെ അടിച്ചു കേറി
💬 Comments
View all comments