Chapter Title : തമ്പുരാട്ടി 6 [രാമന്‍]
അമ്മച്ചിക്ക് ഒരു മോനേ കൂടെ കിട്ടിയില്ലേ ...“അതെന്നെ നോക്കി ഏട്ടത്തി പറഞ്ഞാപ്പോ ഞാൻ ചിരിച്ചു പോയി.
”നീ പറഞ്ഞത് ശെരിയാ..നിന്നേ കണ്ടാൽ അർക്കാ ദേഷ്യപ്പെടാൻ തോന്ന .വീട്ടിൽ വന്നവർ എല്ലാരും നിന്നെ എന്ത് ഇഷ്ടത്തോടെയാ നോക്കിയേ? അമ്മച്ചിയിങ്ങനെ ഒരാളെയും ഇത്രേം കൊഞ്ചിക്കുന്നത് ഞാൻ കണ്ടിട്ടില്ല. എന്നാ മാജിക്കടാ നിന്റെ കയ്യിലുള്ളത്?...“ ഏട്ടത്തിയതും പറഞ്ഞു ആകാംഷയോടെ നോക്കി.
”മാജിക്കോ പോ ഏട്ടത്തി...“ എനിക്ക് ചിരിവന്നുപോയി ”ചെലപ്പോ എന്നെ ചെറുപ്പം മുതലേ അച്ഛന്റെയും ,അമ്മയുടെയും ,ചേച്ചിയുടെയുമെല്ലാം സ്നേഹം തന്ന് വളർത്തിയ പെണ്ണിന്റെ കഴിവായിരിക്കും! “ ഞാൻ പിരികം രണ്ടു വട്ടം പൊക്കി പറഞ്ഞു. അനുഷേച്ചിക്കല്ലാതെ ആർക്കാണ് എന്നെയിങ്ങനെ ആക്കാൻ കഴിവുള്ളത്.
”ആരാ അനുഷേച്ചിയാ? ...“ ഏട്ടത്തി അധികം ആലോചിക്കാതെ ചോദിച്ചു.എങ്ങനെ ഇത്ര പെട്ടന്ന് കണ്ടു പിടിച്ചാവോ? ഞാൻ അതേന്ന് തലയാട്ടി.ഏട്ടത്തിയുടെ മുഖത്തു കൊതി ഇറക്കുന്ന പോലെയൊരു നോട്ടം.
“എനിക്ക് നിന്നെ എന്തിഷ്ടായീന്നറിയോ?...” ഒട്ടും മടി കാണിക്കാതെ ഏട്ടത്തി വെട്ടി തുറന്നു പറഞ്ഞു.ഏട്ടത്തിയുടെ കുഞ്ഞി മനസ്സിൽ എനിക്കിത്രേം വലിയ സ്ഥാനമോ.തുള്ളിച്ചാടാനുള്ള ആഗ്രഹം ഞാൻ ഉള്ളിലൊതുക്കി.
“അതാ ഇനിയിപ്പോ എന്താ ചെയ്യാ. ..?പ്രശ്നം ആവോ...?”
“പോടാ...”ഏട്ടത്തി എന്റെ നേരെ കൈ ഓങ്ങി.
“അടി കൊള്ളും നിനക്ക്...” ഞാൻ ഏട്ടത്തിയുടെ നേർക്ക് സങ്കടം കാണിച്ചു കൈ കൂപ്പി.
“ഇങ്ങു വാടാ...” ഏട്ടത്തി വന്നെ കൈ നീട്ടി വിളിച്ചു .കെട്ടിപ്പിടിക്കാനാണ് . എനിക്കി മടിയൊന്നും ഉണ്ടായില്ല. മെലിഞ്ഞ ശരീരത്തിലേക്ക് മടിയിലുള്ള വാവയെ ബുദ്ധിമുട്ടിക്കാതെ ഞാൻ നീണ്ടു വലിഞ്ഞപ്പോ ഏട്ടത്തി ഒരു കൈ കൊണ്ട് എന്നെ കെട്ടിപ്പിടിച്ചു.ആ ചെറിയ ശരീരം എന്റെ നെഞ്ചിൽ അമർന്നു. കുഞ്ഞി തലയെന്റെ തോളിലും. എനിക്കൊരു കുട്ടിയെ കെട്ടിപിടിച്ച പോലെ തോന്നി. സുഖമുള്ളപോലെ നേരിയ കുറുകലുള്ള ശ്വാസം ഏട്ടത്തിയുടെ വായിൽ നിന്നും പൊന്തി.ഞാൻ തല വലിച്ചപ്പോ എന്റെ കവിളിൽ ഒരുമ്മ കൂടെ കള്ളത്തി തന്നു.
സമയമില്ലായിരുന്നു. അഞ്ചു മണിക്ക്
💬 Comments
View all comments