0%

Chapter Title : തമ്പുരാട്ടി 6 [രാമന്‍]

Author : രാമൻ Read All Parts 212.3K

ഉണ്ടാക്കിയതല്ലേ ”കാലിയായ പത്രത്തിലേക്ക് ഒരപ്പം കൂടെ വീണു.

“എന്റെ വയറിപ്പോ പൊട്ടിപ്പോവും...?”ദയനീയത എന്റെ വാക്കിലുണ്ടായിരുന്നു. എതിക്കാൻ പല വഴിയും നോക്കി. സമ്മതിച്ചില്ല. ഏട്ടത്തി ഞാൻ പെട്ടത് കണ്ടു കളിയാക്കി ചിരിച്ചപ്പോ അമ്മച്ചി ഏട്ടത്തിക്കും കൊടുത്തു രണ്ടപ്പം. കഴിച്ചിട്ട് എണീറ്റാൽ മതിയെന്ന താക്കീതും. തിന്നുന്ന കണ്ടാൽ അറിയാമായിരുന്നു ഏട്ടത്തിയുടെ വയറും പൊട്ടനായീന്ന് .എത്ര നാളുകൾക്ക് ശേഷം ആവും സ്വന്തം അമ്മയുടെ കയിൽ നിന്ന് ഏട്ടത്തി ഫുഡ്‌ കഴിച് കാണുക.

എങ്ങനെയൊക്കെയോ ഞാൻ പകുതിയപ്പം പന്നിയും കോഴിയും കൂട്ടി തീർത്തു .ബാക്കി തിന്നാൻ വയ്യ. കഴിക്കെടാ ന്നു വീണ്ടും പറഞ്ഞ അമ്മച്ചിക്ക് അവസാനം ഞാൻ വാരി വായിലിട്ട് കൊടുക്കാൻ നോക്കി.

“അമ്മച്ചിക്ക് വേണ്ടടാ..മോന് കഴിക്കി..” എന്നാലുമാ മുഖത്തു എന്റെ കൈ കൊണ്ട് കഴിക്കാനുള്ള കൊതിയൊക്കെ ഉണ്ടായിരുന്നു.

“അതൊന്നും പറഞ്ഞാ പറ്റൂല്ലാ..ഞാൻ തരുന്നതല്ലേ....” ഇത്തിരി സ്നേഹം കൂട്ടി ഞാനങ്ങു നിർബന്ധിച്ചപ്പോ ആ വായ മെല്ലെ തുറന്നമ്മച്ചി വെച്ചു . എന്റെ വിരലുകൾ ചുണ്ടിലും ആ നാക്കിലും ഇഴഞ്ഞു. ബാക്കി രണ്ടു കഷ്ണം കൂടെ അമ്മച്ചിക്ക് കൊടുത്തപ്പോ ഞാനും ഹാപ്പി കഴിച്ചു കഴിഞ്ഞ അമ്മച്ചിയും ഹാപ്പി. ചായയും കുടിച്ചു കൈ കഴുകി.വരാന്തയിൽ നിന്നപ്പോ സമയം മൂന്നര.അനുഷേച്ചിയുടെ മെസേജ് ഒന്നും വന്നിട്ടില്ല . വീട്ടിൽ എന്താണാവോ അവസ്ഥ. ഇവിടന്ന് വിളിച്ചു നോക്കാൻ വയ്യ. ആരേലും കേട്ടാലോ? വരാന്തയിൽ നിന്ന് ശക്തി കുറഞ്ഞ മഴയും നോക്കി. ചെറിയ തണുപ്പും കൊണ്ട് ഞാൻ നിന്നു.

“ഇറങ്ങാനായോ....?” അകത്തു നിന്ന് വന്ന ഏട്ടത്തി പോവാനുള്ള ഒരുക്കത്തിലാണെന്ന് മനസ്സിലായി. ഇരുട്ടുന്നത് മുന്നേ വീട്ടിലെത്തണം. അമ്മയിനി എന്നെ തടയാൻ ആളുകളെ ഏർപ്പാടാക്കിയുട്ടുണ്ടേൽ

💬 Comments

View all comments