0%

Chapter Title : തമ്പുരാട്ടി 6 [രാമന്‍]

Author : രാമൻ Read All Parts 213.4K

ശബ്‌ദം മാറ്റി ഉറപ്പോടെ തന്നെ പറഞ്ഞു.

“ഇവിടെ ഞാനും അനുഷയും മാത്രമേയുള്ളു. വേറെ ആരേലും കാണുമെന്ന പേടി കൊണ്ടാണ് ഈ വിളിയെങ്കിൽ അത് എൻറെ മോന് വേണ്ട.അതോണ്ട് വരാതെ നിക്കണ്ട...” പുച്ഛം പുച്ഛത്തോട് പുച്ഛം. എനിക്കങ്ങു കലി കേറി.

“ആരുണ്ടേലും ഇല്ലേലും... നൂറാളെ അകമ്പടി നിർത്തിയാലും ഞാൻ എന്റെ വീട്ടിലേക്ക് തന്നെ വരും.എനിക്കാരുടെയും അനുവാദം വേണ്ട...” എന്റെ നാവിൽ നിന്ന് അമ്മക്ക് നേരെ ആദ്യമുണ്ടാവുന്നൊരു എതിർക്കലാണ്. ശ്രീദേവിക്കെതിരെ ഇങ്ങനെ പറയാൻ എനിക്ക് നല്ല വിഷമമുണ്ട്. എന്ത് ചെയ്യാനാ. ഇതില്ലാതെ തടകയുടെ ഭരണം നിക്കൂല്ല .എന്റെ വെല്ലുവിളി കേട്ട് അമ്മ അപ്പുറത് നിന്ന് ചിരിച്ചു.

“എന്നാ നീ വാടാ....” തിരിച്ചുള്ള വെല്ലുവിളി പോലെനിക്ക് തോന്നി. എന്നാ കാണാം എന്നുള്ള വാശി എനിക്കും കേറി. ഫോൺ കട്ട്‌ ചെയ്ത്. വണ്ടി ഞാൻ പെട്ടെന്നെടുത്തു.ഏട്ടത്തിക്ക് ഇത്തിരി പേടി കൂടിയത് ഞാൻ കണ്ടു.ഒരു മിനിൽ റോട്ടിൽ നിന്ന് എന്റെ വീടെനിക്ക് കാണാൻ കഴിഞ്ഞു. അമ്മ പറഞ്ഞപോലെ ആരുമാ മുറ്റത്തില്ല.ഗേറ്റ് എല്ലാം തുറന്നു, എന്നെ സ്വീകരിക്കാൻ തന്നെ തയ്യാറായി നിൽക്കാണമ്മ. വീട്ടിലേക്കുള്ള ചെറിയ റോഡിലേക്ക് ഗേറ്റും കടന്നു തിരിഞ്ഞപ്പോ.

വലിയ മുറ്റവും നടുക്കുള്ള തറവാട് വീടും. അതിന്റെ ഉമ്മറത്തു ചാരു കസേരയിൽ ഇരിക്കുന്ന തമ്പുരാട്ടിയെയും കണ്ടു. മുറ്റത്തു കാർ നിർത്തിയപ്പോ അമ്മയുടെ സൈഡിൽ പേടിയോടെ അനുഷേച്ചി നിൽക്കുന്നുണ്ട്. ചാരു കസേരയുടെ സൈഡിൽ ചുമരിനോട് ചാരി എന്തോരും സാധനം വെച്ചിട്ടുണ്ട്. ഒന്നൂടെ ശെരിക്ക് നോക്കിയപ്പോ. എന്റെ കണ്ണ് മിഴിഞ്ഞു. ചങ്ക് നല്ലപ്പോലെ ഇടിച്ചു.

പണ്ട് വലിയച്ഛന്റെ തലക്ക് നേരെ അമ്മ നീട്ടിയ ഇരട്ട കുഴൽ തോക്ക്.

💬 Comments

View all comments