0%

Chapter Title : തമ്പുരാട്ടി 7 [രാമന്‍]

Author : രാമൻ Read All Parts 190K

ഞാൻ റൂമിൽ ചെന്ന് എത്ര സോറി പറഞ്ഞിട്ടും എന്നെയൊന്നു നോക്കാനോ ,മിണ്ടാനോ,

ഒന്ന് ചീത്ത എങ്കിലും പറയാനോ നിൽക്കാതെ വിഷമിച്ചു കിടന്ന ആളാണ് ഇപ്പോ ഇളിച്ചോണ്ട് നിൽക്കുന്നത്.എന്നെയപ്പോ അമ്മ മനഃപൂർവം അവോയ്ഡ് ചെയ്തതാണ്.ഞാനുള്ളോണ്ട് ഫുഡ്‌ കഴിക്കാൻ വരാതെ പട്ടിണി വരെ കിടന്ന് ഇപ്പോ കണ്ടില്ലേ ചിരിക്കണേ. അമ്മയെ അത്രേം നെഞ്ചിലിട്ട് നടക്കുന്ന എന്നോട് വേണോ അമ്മേ ഈ പിണക്കം.

“ദുഷ്ടത്തി..”ഞാൻ ഒന്നുമാലോചിക്കാതെ പറഞ്ഞു പോയി. എന്റെ വായിൽ നിന്ന് ഒച്ച പൊന്തി. പേടിയും വിറലയും ഒരുമിച്ചു വന്നപ്പോൾ. .ആളുന്ന തീയുടെ വെളിച്ചത്തിൽ അമ്മയുടെ ചിരി മായുന്നതും,ആ തല എന്റെ നേർക്ക് തിരിയുന്നത് ഞാൻ കണ്ടു.സെക്കന്റ്‌ കൊണ്ട് ഞാൻ വാതിലിന് ബാക്കിലേക്ക് പമ്മിയൊളിച്ചു നിന്നു. അമ്മ കണ്ടോ? ഞാൻ പറഞ്ഞത് കേട്ടോ? എന്നോട് തന്നെ ഞാൻ പേടിയിൽ ചോദിച്ചു പോയി. പട പാടാന്ന് ഇടിക്കുന്ന നെഞ്ചിൽ ഞാൻ അമർത്തി ഉഴിഞ്ഞു. ഇതിപ്പോ പൊട്ടിപ്പോവും!!

ഇനിയെന്താ ചെയ്യാ!അമ്മ കണ്ടോ ഇല്ലയോന്ന് അറിയാൻ എന്താ വഴി. ഒന്നൂടെ നോക്കിയാലോ ?വേണ്ട!!!ഞാൻ നോക്കുമ്പോ അമ്മ എന്നെ തന്നെ നോക്കണേലോ..? പേടിച്ചു ചാവും ഞാൻ. പെട്ടന്ന് ആരോ നടന്നു വരുന്നപോലെ തോന്നിയെനിക്ക്.നടന്നടുക്കുന്ന കാലൊച്ച, പുറത്തു നിന്ന് എന്റെ അടുത്തേക്ക് വരുന്നു . അമ്മ തന്നെ. ഇനിയും ഇങ്ങനെ നിന്നാൽ അമ്മയെന്നെ കയ്യോടെ പൊക്കും. തിരിഞ്ഞു നോക്കാതെ ഞാൻ ജീവനും കൊണ്ട് അകത്തേക്കോടി.

സ്റ്റെപ്പ് കേറിയതൊന്നും എനിക്ക് ഓർമയെ ഇല്ലായിരുന്നു. റൂമിൽ കേറി വാതിൽ ലോക്ക് ചെയ്ത് ബെഡിൽ കിടന്നു ഞാൻ കുറച്ചു നേരം കാതോർത്തു കിടന്നു. അമ്മയെന്നെ കണ്ടിട്ട് തിരഞ്ഞു വരുന്നുണ്ടേലോ ? ആ

💬 Comments

View all comments