Chapter Title : തമ്പുരാട്ടി 7 [രാമന്]
കാലൊച്ച കേൾക്കുന്നുണ്ടോ? ഡോറിന് അമ്മ വന്നു മുട്ടിയാലോ . ഞാനങ്ങനെ കുറച്ചു നേരം ഇതെല്ലാം പ്രതീക്ഷിച്ചു കിടന്നു. ഒന്നുമുണ്ടായില്ല. അമ്മയെന്നെ ചെലപ്പോ കണ്ടില്ലായിരിക്കും!
എന്തൊക്കെയായിരുന്നു എന്റെ ഇന്നത്തെ ചിന്തകൾ. അമ്മയോടുള്ള പേടിയെല്ലാം ഇന്ന് ഏട്ടത്തിയെ, അമ്മയുടെ എതിർപ്പ് കടന്നു കേറ്റിയപ്പോ പോയീന്നു കരുതിയ ഞാനാണ് അമ്മയുടെ ഒരു നോട്ടം കണ്ട് പേടിച്ചോടി വന്നിരിക്കുന്നത്.അമ്മയോട് വലിയ വീമ്പിളക്കി അമ്മയെ എനിക്ക് തീരെ പേടി തോന്നുന്നില്ല പറഞ്ഞ ഞാൻ വീണ്ടും അമ്മപ്പേടിയുള്ള കുട്ടിയായോ? അയ്യേ!!
ഞാൻ മുഖം ബെഡിലമർത്തി ചളിപ്പോടെ കിടന്നു.എന്നാലും അമ്മക്ക് സന്തോഷം തരുന്ന എന്താണ് കത്തിക്കാനുണ്ടായത്.ബ്രേക്കപ് ആയാൽ കാമുകിയുടെ ഫോട്ടോയും മറ്റും കത്തിക്കുന്നപോലെ കരഞ്ഞോണ്ട് അല്ലല്ലോ അമ്മ ചെയ്തേ. ഇത് അത് കത്തുമ്പോൾ അമ്മെക്കെന്തോ സുഖം കിട്ടുന്ന പോലെയാണ് ആ മുഖത്തെ ചിരി. എങ്ങനെ ഞാൻ അമ്മയുടെ കള്ളത്തരങ്ങളെല്ലാം കണ്ടു പിടിക്കും. ഞാൻ തിരിഞ്ഞും മറിഞ്ഞും ഉറക്കമില്ലാതെ ആലോചനയിലായി.
മുഴക്കമുള്ള ആരുടെയോ സംസാരം കേട്ടാണ് ഞാൻ രാവിലെ എഴുന്നേൽക്കുന്നത്. എന്റെ മനസ്സിൽ ആ സംസാരം അനുഷേച്ചിയുടെ മാത്രമാണെന്നാണ് തോന്നിപ്പോയത്. ആദ്യരാത്രി പാതിരെ വരെ കളി കഴിഞ്ഞു ക്ഷീണത്തിൽ ഉറങ്ങിയ കെട്ടിയവന് രാവിലെ കുളിച് സാരിയുടുത്ത് മുടി തോർത്തിൽ കെട്ടി, സിന്ദൂരവും തൊട്ട് ഒരു ചായയുമായി അടുത്ത് വന്നു സ്നേഹത്തോടെ വിളിക്കുന്ന പെണ്ണിനെ പോലെ അനുഷേച്ചി വരില്ലേലും. എനിക്കങ്ങനെ വരുമെന്ന് ആഗ്രഹിക്കലോ! ഒന്നുമില്ലേലും എന്നും രാവിലെ കച്ചറ കൂട്ടി എന്നെയുണർത്തുന്ന പോലെ ചേച്ചി ഒച്ചയുണ്ടാക്കി വരാണെന്നാ ഞാൻ കരുതിയെ. കണ്ണു തുറന്നപ്പോ ഉറക്കം പാടേ വിട്ടപ്പോ,റൂമിലാരുമില്ല.
ഇന്നലെ അമ്മയെ പേടിച്ച് വാതിലടച്ച് ലോക്കിട്ട കാര്യം മറന്നു പോയിരുന്നു. ശ്ശേ
💬 Comments
View all comments