Chapter Title : തമ്പുരാട്ടി 7 [രാമന്]
മക്കളെന്ന് ഉദ്ദേശിച്ചത് എന്നെ മാത്രമായിരിക്കും. ഇന്നലെ ഞാൻ അതാണല്ലോ അമ്മയോട് ചെയ്തത് .
കരഞ്ഞമ്മയുടെ മുന്നിൽ നിൽക്കുന്ന ഏട്ടത്തിയെ പ്രതീക്ഷിച്ച ഞാൻ, റൂമിലേക്ക് കേറിയപ്പോ കണ്ടത് ,അമ്മയുടെ മുന്നിൽ തല താഴ്ത്തി നിൽക്കുന്ന അനുഷേച്ചിയെ. അപ്പോഴിത്ര നേരം ചേച്ചിയാണ് അമ്മയുടെ ഇരയായി നിന്നത്. അപ്പോ ഏട്ടത്തിയെവിടെ? ഞാൻ നീണ്ടു വലിഞ്ഞു അടുക്കയിലേക്കുള്ള വഴിയിലേക്ക്,
ഉള്ളിലേക്ക് നോക്കി. പേടിച്ച പൂച്ച കുഞ്ഞിനെ പോലെ ഡിനിംഗ് ഹാളിലേക്ക് പമ്മി നോക്കി, അമ്മയുടെ വായിൽ നിന്ന് അനുഷേച്ചിക്ക് വരുന്ന ചീത്ത കേട്ടു നിൽക്കുന്ന എന്റെ പാവം ഏട്ടത്തിയമ്മ. ഇട്ട മഞ്ഞ ചുരിതാറിൽ അവിടെയും ഇവിടെയും വെള്ളം പറ്റിയിട്ടുണ്ട് .കയ്യിൽ പാത്രം കഴുകുന്ന സ്ക്രബ്ബർ. മറ്റേ കൈയ്യിൽ അവിടെയും ഇവിടെയും കരിയുടെ പാടുകൾ. പാത്രം കഴുകായിരുന്നോ ഈ രാവിലെ തന്നെ?
ഏട്ടത്തിയുടെ തൊട്ടടുത്ത് അമ്മയുടെ ഒച്ചയിടുന്ന വാക്കുകൾ കേട്ട് പേടിച്ചു നിൽക്കുന്ന ശാരദാമ്മ. എന്തായിവിടെ സംഭവിക്കുന്നതെന്ന് മാനസികാതെ നിന്ന എന്നെ ചീത്ത കേട്ടുകൊണ്ടിരുന്ന അനുഷേച്ചി എങ്ങനെയോ കണ്ടു. പെട്ടു പോയെടാ എന്നുള്ള രീതിയിൽ ആദ്യം നോക്കിയ അനുഷേച്ചി ,പിന്നെ നോട്ടം ഇത്തിരി കൂർപ്പിച്ചതാക്കി. കണ്ണുകൊണ്ട് എന്തോ കാണിക്കുന്നപോലെ.
കുളിച്ചു സുന്ദരിയായി, കറുപ്പ് ചുരിദാറും ,നെറ്റിയിൽ ചന്ദനവും തൊട്ട് ഐശ്വര്യത്തോടെ നിൽക്കുന്ന എന്റെ പെണ്ണാണല്ലോ അമ്മയുടെ ആക്രമണം ഏറ്റുവാങ്ങുന്നത് എന്ന് ആലോചിച്ചതേയുള്ളു.അതാ വരുന്നു അമ്മയുടെ വായിൽ നിന്ന് അടുത്തത് .
“എന്നെ കയ്യിലെടുക്കാനാ ഇതൊക്കെ ചെയ്യുന്നതെങ്കിൽ മക്കൾ കേട്ടോ....”അമ്മയൊന്നു കൂടെ ചേച്ചിയുടെ മുന്നിലേക്ക് നീങ്ങി. വിരൽ ചേച്ചിക്ക് നേരെ ചൂണ്ടി “ഇത് ആള് വേറെയാ.നിനക്കൊന്നും എന്നെ ശെരിക്കറിയില്ല..ഇനിയെന്നെ തോൽപ്പിക്കാനാണേൽ, എന്റെ മെക്കിട്ടു കേറാനാ വിചാരം
💬 Comments
View all comments