Chapter Title : തമ്പുരാട്ടി 7 [രാമന്]
പറയുന്നേന്ന് എനിക്കതിശയമായി.രണ്ടാളും രണ്ടോ മൂന്നോ വയസ്സിനു വ്യത്യസേയുള്ളു. കണ്ടാ അനുഷേച്ചി ഏട്ടത്തിയെക്കാളും മൂത്തതാന്ന് കരുതും. എന്നിട്ടാണ് അനുഷേച്ചിയുടെ കൊഞ്ചൽ. ഏട്ടത്തി അനുഷേച്ചിയെ അത് പറഞ്ഞപ്പോ ചേർത്തു പിടിച്ചു ചിരിച്ചു.
“അനുഷക്കെന്താ ഞാൻ ചെയ്ത് തരണ്ടത് ?..”കേട്ടപ്പോ അനുഷേച്ചി മനസ്സിലിട്ട് നടന്ന എന്തോ ഒന്ന് പുറത്ത് ചാടിക്കാൻ വേണ്ടി ചിരിച്ചു. ഒരമ്മയുടെ വാത്സല്യം തീരെ കിട്ടിയില്ലാത്ത അനുഷേച്ചിക്ക് ഏട്ടത്തിയിൽ നിന്നെങ്കിലും ഇനി അതൊക്കെ കിട്ടല്ലോ!
“എനിക്കിപ്പോ ഒന്നും വേണ്ടാ! ഞാൻ ചോദിക്കുമ്പോ ഏട്ടത്തി സമ്മതിച്ചാ മതി. .പിന്നെ ഇവനിങ്ങനൊക്കെ ചെയ്ത് കൊടുത്താ വഷളാവുംട്ടോ....” എന്നെ നോക്കാത്തെ ഏട്ടത്തിയോട് വല്യ കാര്യം പറയുന്നപോലെ പറഞ്ഞു അനുഷേച്ചി എന്നെ പുച്ഛിച്ചു.
“പിന്നെ...വൈകുന്നേരം നമുക്ക് പുറത്തു പോയാലോ, മാളിൽ പോയി കറങ്ങി, കുറച്ചു ഷോപ്പിങ്ങും നടത്തി ഫുഡ് ഒക്കെ കഴിച്ചു പോരാം..അത് ഏട്ടത്തി സമ്മതിക്കണം!!!“ അനുഷേച്ചി കയ്യിലുള്ള വാവയെ ഒന്നുകൂടെ നെഞ്ചിലേക്കിട്ട് ഏട്ടത്തിയെ സോപ്പിടാൻ ആ കയ്യിൽ പിടിച്ചു നോക്കി .ഏട്ടത്തി എന്റെ അഭിപ്രായം അറിയാൻ എന്നെ നോക്കുന്നു.
”നമുക്ക് കാറിൽ പോയി പെട്ടന്ന് പോരാം..“ ഞാനും കൂടെ അഭിപ്രായം ഇട്ടപ്പോ ഏട്ടത്തിക്ക് സമ്മതമാണെന്ന് ആ മുഖം പറഞ്ഞു.
”അമ്മ വിടുവോ..“ ഏട്ടത്തി പെട്ടന്ന് മുഖം ചോദ്യ ചിന്നമാക്കി. എന്നെ ആ പെണ്ണ് മൈൻഡ് ചെയ്യുന്ന് പോലുമില്ല അപ്പോ ഞാൻ പറഞ്ഞാ തമ്പുരാട്ടി എന്തായാലും കേൾക്കില്ല. അനുഷേച്ചി പറഞ്ഞു നോക്കേണ്ടി വരും. അല്ലേലും ഈ കാര്യത്തിന് അമ്മയുടെ സമ്മതം വേണ്ട. പിന്നെ ഒന്ന് പറഞ്ഞു ,പോണം ആ ഫോർമാലിറ്റിക്ക് ചെയ്യണതാണ്. അമ്മയോട് പറയുന്ന കാര്യം അനുഷേച്ചിയേറ്റു. അങ്ങനെ വൈകുന്നേരത്തെ ഔട്ടിങ് റെഡി.
രാവിലെ
💬 Comments
View all comments