0%

Chapter Title : തമ്പുരാട്ടി 7 [രാമന്‍]

Author : രാമൻ Read All Parts 190.7K

എഴുന്നേറ്റ മുതൽ ഇത്ര നേരം ഫുഡ്‌ കഴിക്കാതെ എന്നെ കാത്തിരിക്കായിരുന്നു ഏട്ടത്തിയും ,അനുഷേച്ചിയും. എന്നെ കൂട്ടി വരുമ്പോ ഊണ് മുറിയിലേക്ക് ഞങ്ങൾ നടക്കുമ്പോ തമ്പുരാട്ടി എവിടുന്നേലും വരുന്നുണ്ടോന്നു ഏട്ടത്തി പേടിയോടെ നോക്കുന്നത് കണ്ടു.

അമ്മയുടെ റൂമിന് മുന്നിലെത്തിയപ്പോ ഏട്ടത്തിയുടെ നടത്തം മെല്ലെയാക്കുന്ന കണ്ട ഞാൻ ഏട്ടത്തിയുടെ കൈ പിടിച്ചു ധൈര്യം കൊടുത്തു. ബാക്കിൽ നടക്കുന്ന അനുഷേച്ചിയെ ഞാനപ്പോ ഒന്ന് തിരിഞ്ഞു നോക്കി. പെണ്ണിന്റെ മുഖം കൊട്ട കാണിക്കിന് വെച്ചിട്ടുണ്ടോ എന്നറിയാൻ. അനുഷേച്ചി നൈസ് ആയിട്ട് മുഖം കാണിക്കാതെ താഴ്ത്തി കളഞ്ഞു.

ഞങ്ങൾ ഒരുമിച്ചു ഫുഡ്‌ കഴിക്കാനിരുന്നു. ദോശയും ചമ്മന്തിയും കഴിക്കുന്നതിനിടയിൽ ശാരദാമ്മ വലിയ കപ്പിൽ കൊണ്ട് വെച്ച ചായ കണ്ട് ഞാനൊന്ന് അമ്പരന്നു. സാധാരണം രാവിലെ കട്ടൻചായ കുടിക്കുന്ന ഞങ്ങളുടെ മുന്നിൽ പാലൊഴിച്ച ചായ. ഇതെന്ത് മറിമായം എന്ന രീതിയിൽ ശാരദാമ്മയെ നോക്കിയപ്പോ മൂപ്പത്തിക്ക് ഒരു ചിരിയുണ്ട്.

“തമ്പുരാട്ടിയിന്നലെ വിളിച്ചു പറഞ്ഞതാ..നാളെ മുതൽ രാവിലെ പാല് വേണമെന്ന്...” ശബ്‌ദം പതുക്കെയാക്കി സ്വകാര്യം പോലെ അവർ ഞങ്ങളോട് പറഞ്ഞു അടുക്കളയിലേക്ക് പോയി. തിരിച്ചു വന്നപ്പോ ഏട്ടത്തിയുടെ മടിയിലുള്ള വാവക്ക്, ശാരദാമ്മ ചൂട് ആറ്റിക്കൊണ്ട് പാല് കൊണ്ട് വന്നു ഏട്ടത്തിയുടെ മുന്നിൽ വെച്ചു കൊടുത്തു. നടക്കുന്ന കാര്യങ്ങൾ വിശ്വസിക്കാനാകാതെ ഞാൻ അനുഷേച്ചിയെ നോക്കിയപ്പോ അനുഷേച്ചി ചായയും, പാലും നോക്കി എന്നെപോലെ വിശ്വസിക്കാൻ വയ്യാതെ എന്തൊക്കെയോ ആലോചിച്ചു കൂട്ടുന്നു.

ഒരു കാര്യം എനിക്ക് മനസ്സിലായി അമ്മ ഞാനിത്രം കാലം വിചാരിച്ച പോലെ, ഒട്ടും സ്നേഹമില്ലാത്ത ഒരു പെണ്ണല്ല. ആ മനസ്സിൽ എന്തൊക്കെയോ പ്രകടിപ്പിക്കാതെ ഒളിപ്പിച്ചു വെച്ചിട്ടുണ്ട് .അല്ലേൽ ഇത്ര കാലം രാവിലെ

💬 Comments

View all comments