0%

Chapter Title : തമ്പുരാട്ടി 7 [രാമന്‍]

Author : രാമൻ Read All Parts 115519

കഴിക്കാൻ വിളിക്കാൻ വന്ന ഏട്ടത്തി ഞങ്ങളിറങ്ങി വരുന്നത് കണ്ടുകൊണ്ട് സ്റ്റെപ്പിന് താഴെ നിന്നു.

ഏട്ടത്തി എന്നെയും ചേച്ചിയേയും സൂക്ഷിച്ചു നോക്കി. ഈശ്വരാ ചേച്ചി ലിപ്സ്റ്റിക്ക് ഇട്ടിരുന്നോ. എന്റെ മുഖത്തെല്ലാം ആ പാടാണോ? ഇങ്ങനെ ഏട്ടത്തി നോക്കാൻ. ഇല്ലേൽ ഞങ്ങൾ കള്ളത്തരം കാട്ടുന്നത് ഏട്ടത്തിക്ക് മനസ്സിലായോ? അനുഷേച്ചിയുടെ മുഖം ഏട്ടത്തിയുടെ നോട്ടത്തിൽ ഇത്തിരി പേടിയിൽ ഉരുണ്ടു കൂടി.

“രണ്ടാളും തല്ല് കൂടായിരുന്നു ല്ലേ?..ആദിയുടെ കരച്ചില് കേട്ടല്ലോ...” ഹോ...പിടിച്ചു വെച്ച ശ്വാസം ഞാൻ ആരുമറിയാതെ ആശ്വാസം പോലെവിട്ടു.കള്ളത്തരം മനസ്സിലായില്ല എന്ന സന്തോഷം കൊണ്ട് ഞാൻ അനുഷേച്ചിയെ നോക്കി ഒന്ന് ചിരിച്ചു.അപ്പോ ഏട്ടത്തി എന്റെ മുഖത്തു മെല്ലെ തൊട്ട് നോക്കി. ഉമ്മ തന്ന് അനുഷേച്ചി കടിച്ച ഭാഗത്ത്. പാടുണ്ടോ? അയ്യോ.

“എന്നെ കടിച്ചേടത്തി കണ്ടില്ലേ? ..” വേറൊന്നും ഏട്ടത്തി ആലോചിച്ചു കൂട്ടാൻ സമയം കൊടുക്കാതെ ഞാൻ പെട്ടന്ന് കേറി ഇടപെട്ടു. ഏട്ടത്തി എന്റെ വിഷമം പറയുന്ന കേട്ടു ചിരിയോടെ അനുഷേച്ചിയെ നോക്കി.

“എന്തിനാ കടിച്ചേ ചോദിക്കേടത്തി...”അനുഷേച്ചി അത് തിരിച്ചു എന്റെ നേർക്കിട്ടു.

“എന്തിനാടാ അവള് കടിച്ചേ..നീ വല്ല കുരുത്തക്കേടും കാണിച്ചോ ? ...” ഏട്ടത്തി ശെരിക്കും ഞങ്ങളുടെ തല്ല് തീർക്കുന്ന അമ്മയായി!

“ഞാനോ ഞാനങ്ങനെ ചെയ്യോ..” ഞാൻ കള്ള അഭിനയം ഇട്ടു.

“ചെയ്യും ഏട്ടത്തി .ഇവനെ ഇവൻ കള്ളനാ..”അനുഷേച്ചി ഇടയിൽ കേറി.

“അനുഷേച്ചി കള്ളം പറയല്ലേ...കണ്ണ് പൊട്ടിപ്പോവും ട്ടോ..!” ഞാൻ കൈ ചൂണ്ടി ചേച്ചിക്ക് നേരെ തിരിഞ്ഞു. ഏട്ടത്തി ഞങ്ങളുടെ ഇടക്ക് കേറി.

“ഹാ മതി മതി രണ്ടാളും നിർത്തിക്കേ ..ശാരദാമ്മ പറഞ്ഞു രണ്ടിനും കുറുമ്പാണെന്ന്..അമ്മയില്ലേൽ രണ്ടാളും വലിയ കച്ചറയാണെന്ന് കേട്ടല്ലോ അത് ശെരിയല്ലേ?..“ ഞാനും ചേച്ചിയും അത് കേട്ടപ്പോ ചിരിയോടെ കണ്ണിൽ കണ്ണിൽ നോക്കിപ്പോയി .ഞങ്ങളുടെ കുറുമ്പ് എപ്പോഴും ഇങ്ങനെ കള്ളത്തരം കാണിക്കുമ്പോൾ തുടങ്ങുന്നത് അല്ലേ.ഏട്ടത്തി ഞങ്ങളുടെ ചെവിക്ക് വേദനിപ്പിക്കാതെ പിടിച്ചു.

“രണ്ടാളും നടന്നേ..ഇനി കച്ചറ

💬 Comments

View all comments