0%

Chapter Title : തമ്പുരാട്ടി 7 [രാമന്‍]

Author : രാമൻ Read All Parts 115540

കൂടുന്നത് ഞാനൊന്ന് കാണട്ടെ...” അനുഷേച്ചി കുഞ്ഞിനെ പോലെ ചെവിക്ക് പിടിച്ചപ്പോ ചുണ്ടുകൾ പിളർത്തി ഏട്ടത്തിയെ നോക്കി. എനിക്ക് ഇങ്ങനയൊക്കെ കാണുന്നതും അനുഭവിക്കുന്നതും ആദ്യായിട്ട് ആയോണ്ട് സന്തോഷവും ചിരിയും ഒക്കെ തോന്നി. എന്നേയും അനുഷേച്ചിയേയും ചെവിക്ക് പിടിച്ചു ചോറു കഴിക്കാൻ കൊണ്ട് വരുന്ന കാഴ്ച കണ്ട് ശാരദാമ്മ താടിക്ക് കൈ കൊടുത്തു ചിരിച്ചു.

ഞങ്ങളെ കൈ കഴുകിച്ചു, സീറ്റിൽ ഇരുത്തി ഫുഡ്‌ വിളമ്പി തന്ന് ,മുഴുവൻ കഴിച്ചിട്ടേ രണ്ടും എഴുന്നേൽക്കാവു എന്ന് ഭീഷണിയും ഇട്ട് ഏട്ടത്തി ശാരദാമ്മയുടെ കയ്യിൽ നിന്നും ചോറ് കഴിപ്പിക്കാൻ വാവയെ വാങ്ങി.

ചോറിലേക്ക് വിരല് കുത്തിയതേ ഉണ്ടായിരുന്നുള്ളു. പെട്ടന്ന് എനിക്ക് തമ്പുരാട്ടിയ ഓർമ വന്നു. ഇന്നലെ മുതൽ ഒന്നും കഴിക്കാത്ത അമ്മയവിടെ ഇരിക്കുമ്പോ ഞാനെങ്ങനെയാ വയറു നിറച്ചു സുഖമായി ചോറുണ്ണാ!

അനുഷേച്ചിയോട് ഞാൻ വേഗം കാര്യം പറഞ്ഞു. ചേച്ചിക്ക് എന്റെ സങ്കടം പെട്ടന്ന് മനസ്സിലായി.

ഏട്ടത്തിയോട് കഴിച്ചോ ഇപ്പോ വരാമെന്ന് പറഞ്ഞു അനുഷേച്ചി അമ്മയുടെ എടുത്തേക്ക് പോയപ്പോ..ഒന്ന് വന്നാ മതിയായിരുന്നു എന്നായി എന്റെ ചിന്ത.

വാവക്ക് ചോർ കൊടുത്ത് ഏട്ടത്തി അമ്മ വരുന്നുണ്ടോന്ന് നോക്കുന്നുണ്ടായിരുന്നു. ഏട്ടത്തിക്കിപ്പോ മനസ്സിൽ നിറയെ പേടിയായിരിക്കും!

അനുഷേച്ചി പെട്ടന്ന് തന്നെ തിരിച്ചു വന്നു. എന്തായി എന്നറിയാൻ ഞാൻ തിടുക്കം ഇട്ട് നോക്കുന്ന കണ്ട അനുഷേച്ചി ചിരിച്ചു.

“വരാന്ന് പറഞ്ഞു..” എന്റെ മോന്ത തെളിഞ്ഞു കാണും. എന്റെയുള്ളിൽ തുള്ളിച്ചാടുന്ന അമ്മകുട്ടിയുണ്ടെന്ന് അനുഷേച്ചിക്ക് അറിയാലോ! ഞാൻ വറ്റുകൾ എണ്ണിയെണ്ണി വായിലേക്കിടാൻ തുടങ്ങി. അമ്മയൊന്ന് വന്നു കിട്ടിയാ പിന്നെ സുഖമായി വയറു നിറച്ചു കഴിക്കാലോ!

കാത്തിരുന്നു കാത്തിരുന്നു അനുഷേച്ചിയുടെയും ഏട്ടത്തിയുടെയും പാത്രം പകുതിയായി.പിന്നെ അത് തീരാനായി. വാവ വരെ ചോർ വയറു നിറയെ കഴിച്ചു. ഞാൻ എന്നിട്ടും വറ്റുകൾ എണ്ണുന്നത് നിർത്തിയില്ല.അമ്മ വന്നില്ല.എല്ലാ മൂടും പോയി. ഫുഡ്‌ കഴിക്കാൻ തോന്നുന്നില്ല.

പെട്ടന്ന് ആരോ നടന്നു വരുന്നു. എന്റെ ബാക്കിലൂടെ. റൂമിൽ

💬 Comments

View all comments