Chapter Title : തമ്പുരാട്ടി 7 [രാമന്‍]
സൈഡായുള്ള ഇരിപ്പ് കണ്ട് അനുഷേച്ചി എന്റെ കൈ പിടിച്ചു കൂടെ നടത്തിച്ചെങ്കിലും ഞാൻ ഫുൾ ഡൌൺ തന്നെ.
അങ്ങനെ മുകളിലെ നിലയിൽ ഇരുന്ന് ചായ ഊതി കുടിക്കുമ്പോ. ഫുഡ് കഴിക്കാൻ ഏത് ഹോട്ടലിൽ പോണമെന്നു അനുഷേച്ചി ചോദിക്കുമ്പോ. ചേച്ചിയുടെ ഫ്രണ്ട് ആമി പെട്ടന്നെവിടുന്നോ പൊട്ടി വീണു. കൂടെ അനിയത്തിയും. പിന്നെ കെട്ടിപ്പിടിക്കലായി ചിരിയായി, ഏട്ടത്തിയോട് അന്വേഷണമായി. വാവയെ എന്റെ എടുത്തുനിന്ന് തട്ടിപ്പറിച്ചു കൊഞ്ചിക്കലായി! എന്റെ നേർക്ക് എന്തേലും ചോദ്യം വരുമ്പോ ഞാൻ ഓരോ ചിരി എങ്ങനേലും കൊടുക്കും. അപ്പോഴാണ് ആമി സിനിമക്ക് പോയാലോ എന്ന് ചോദിച്ചത്.ഇത്ര നേരം എങ്ങനെയോ കടിച്ചു പിടിച്ചു നിന്ന ഞാൻ, എങ്ങനെയെങ്കിലും അമ്മയുടെ അടുത്തെത്തി ഒന്ന് സംസാരിക്കാൻ കൊതിച്ച ഞാൻ ,ഇനി സിനിമക്ക് കൂടെ പോയാൽ!
ഇവരെ മുന്നിൽ നിന്ന് എങ്ങനെ വരുന്നില്ലാന്ന് പറയും? ദുഷ്ട അനുഷേച്ചി അപ്പോഴേക്ക് സമ്മതം പോലെ പെട്ടന്ന് തലയിട്ടി കൊടുക്കേം ചെയ്ത്.
ആമി ടിക്കറ്റ് റെഡിയാക്കാൻ ആരെയോ വിളിക്കുന്നത് കേട്ടു. അവർ എല്ലാരും കൂടെ എന്തൊക്കെയോ പ്ലാൻ ചെയ്തു. ഞാൻ ഒന്നും നോക്കാൻ പോയില്ല. എന്തെങ്കിലും കിണ്ടി കാട്ടട്ടെ. ചടച്ചിരിക്കുന്ന എന്റെ അടുത്തേക്ക് അനുഷേച്ചി പെട്ടന്ന് വന്നത് മാത്രം കണ്ടു.
“മോനൂസ് വരുന്നില്ലലോ?...” അനുഷേച്ചി എന്റെ മനസ്സ് വായിച്ചപോലെ ചോദിച്ചു. ഞാനങ്ങു ഞെട്ടിപ്പോയി, ചേച്ചിക്ക് എങ്ങനെ ഇതെല്ലാം മനസ്സിലാവുന്നു “ന്നാ ആമിയുടെ ആക്ടിവയുടെ താക്കോലാ..താഴെ പാർക്കിങ്ങിലുണ്ട്. ഇപ്പോ ആറു മണി...സിനിമ കഴിഞ്ഞു ഫുഡും കഴിച്ചേ ഞങ്ങൾ വരു..അത്രേ സമയം കൊണ്ട് അമ്മയോടുള്ള പ്രശ്നമൊക്കെ പറഞ്ഞു തീർത്തു വെഷമെല്ലാം മാറ്റി. എന്റെ മോനൂസ് നല്ല കുട്ടിയായി ഇരിക്കണം ഒക്കെയല്ലേ ? ...” വിശ്വസിക്കാൻ വയ്യാതെ ഞാൻ തലയാട്ടി. എന്നാലും ഏട്ടത്തി ഞാനില്ലാതെ സിനിമക്ക് വരോ?അനുഷേച്ചി അതും നോക്കിക്കോളാമെന്ന് ഏറ്റു എന്നോട് പൊയ്ക്കോളാൻ പറഞ്ഞു.
എനിക്കൊന്നു വീട്ടിലെത്തി അമ്മയെ കണ്ടാൽ മതി എന്ന് മാത്രമേ ഉണ്ടായിരുന്നുള്ളൂ.
💬 Comments
View all comments