0%

Chapter Title : തമ്പുരാട്ടി 7 [രാമന്‍]

Author : രാമൻ Read All Parts 191.1K

ഏട്ടത്തി ആലോചിച്ചു കൂട്ടാൻ സമയം കൊടുക്കാതെ ഞാൻ പെട്ടന്ന് കേറി ഇടപെട്ടു. ഏട്ടത്തി എന്റെ വിഷമം പറയുന്ന കേട്ടു ചിരിയോടെ അനുഷേച്ചിയെ നോക്കി.

“എന്തിനാ കടിച്ചേ ചോദിക്കേടത്തി...”അനുഷേച്ചി അത് തിരിച്ചു എന്റെ നേർക്കിട്ടു.

“എന്തിനാടാ അവള് കടിച്ചേ..നീ വല്ല കുരുത്തക്കേടും കാണിച്ചോ ? ...” ഏട്ടത്തി ശെരിക്കും ഞങ്ങളുടെ തല്ല് തീർക്കുന്ന അമ്മയായി!

“ഞാനോ ഞാനങ്ങനെ ചെയ്യോ..” ഞാൻ കള്ള അഭിനയം ഇട്ടു.

“ചെയ്യും ഏട്ടത്തി .ഇവനെ ഇവൻ കള്ളനാ..”അനുഷേച്ചി ഇടയിൽ കേറി.

“അനുഷേച്ചി കള്ളം പറയല്ലേ...കണ്ണ് പൊട്ടിപ്പോവും ട്ടോ..!” ഞാൻ കൈ ചൂണ്ടി ചേച്ചിക്ക് നേരെ തിരിഞ്ഞു. ഏട്ടത്തി ഞങ്ങളുടെ ഇടക്ക് കേറി.

“ഹാ മതി മതി രണ്ടാളും നിർത്തിക്കേ ..ശാരദാമ്മ പറഞ്ഞു രണ്ടിനും കുറുമ്പാണെന്ന്..അമ്മയില്ലേൽ രണ്ടാളും വലിയ കച്ചറയാണെന്ന് കേട്ടല്ലോ അത് ശെരിയല്ലേ?..“ ഞാനും ചേച്ചിയും അത് കേട്ടപ്പോ ചിരിയോടെ കണ്ണിൽ കണ്ണിൽ നോക്കിപ്പോയി .ഞങ്ങളുടെ കുറുമ്പ് എപ്പോഴും ഇങ്ങനെ കള്ളത്തരം കാണിക്കുമ്പോൾ തുടങ്ങുന്നത് അല്ലേ.ഏട്ടത്തി ഞങ്ങളുടെ ചെവിക്ക് വേദനിപ്പിക്കാതെ പിടിച്ചു.

“രണ്ടാളും നടന്നേ..ഇനി കച്ചറ കൂടുന്നത് ഞാനൊന്ന് കാണട്ടെ...” അനുഷേച്ചി കുഞ്ഞിനെ പോലെ ചെവിക്ക് പിടിച്ചപ്പോ ചുണ്ടുകൾ പിളർത്തി ഏട്ടത്തിയെ നോക്കി. എനിക്ക് ഇങ്ങനയൊക്കെ കാണുന്നതും അനുഭവിക്കുന്നതും ആദ്യായിട്ട് ആയോണ്ട് സന്തോഷവും ചിരിയും ഒക്കെ തോന്നി. എന്നേയും അനുഷേച്ചിയേയും ചെവിക്ക് പിടിച്ചു ചോറു കഴിക്കാൻ കൊണ്ട് വരുന്ന കാഴ്ച കണ്ട് ശാരദാമ്മ താടിക്ക് കൈ കൊടുത്തു ചിരിച്ചു.

ഞങ്ങളെ കൈ കഴുകിച്ചു, സീറ്റിൽ ഇരുത്തി ഫുഡ്‌ വിളമ്പി തന്ന് ,മുഴുവൻ കഴിച്ചിട്ടേ രണ്ടും എഴുന്നേൽക്കാവു എന്ന് ഭീഷണിയും ഇട്ട് ഏട്ടത്തി ശാരദാമ്മയുടെ കയ്യിൽ

💬 Comments

View all comments