Chapter Title : തമ്പുരാട്ടി 8 [രാമന്]
ഗോളടിക്കാ...ഒരു ഡിഫെൻഡർ തടയാൻ ഉണ്ടേലല്ലേ കളിക്കിത്തിരി ഹരം കൂടൂ...“ അമ്മയുടെ ചിരി ശെരിക്കും പേടിപ്പെടുത്തുന്നത് പോലെയായി. എന്ത് പെട്ടന്നാ ആ ഭാവം മാറിയത്. ഞാൻ തൊണ്ടക്കുഴിയിലൂടെ വെള്ളമിറക്കി.
”ചവിട്ടി എല്ലാത്തിനേം പുറത്താക്കാൻ അറിയില്ലാന്നു കരുതിയോ നീയൊക്കെ ..തോക്കെനിക്ക് നേരെ പിടിക്കാനറിയില്ലാന്ന് തോന്നിയോ. ഞാനങ്ങു വിട്ട് തന്നതാടാ..എനിക്കൊരു എതിരാളിയെ കിട്ടിയ സന്തോഷത്തിന്...“ പുച്ഛവും കളിയാക്കലും ചേർന്ന അമർത്തിയ സംസാരം.
”നിന്റെ ഏട്ടൻ എനിക്ക് പറ്റിയ ഒരു എതിരാളി അല്ലായിരുന്നു. അവളെയും കൊണ്ട് നിന്റെ ഏട്ടത്തിയേയും കൊണ്ട് വന്നു കേറി മുഖം താഴ്ത്തി നിന്നതല്ലാതെ. എന്നോടവൻ ഒരക്ഷരം മിണ്ടിയില്ല. അതോണ്ടാ അവനെ അന്നേ ഇവിടന്ന് ഇറക്കിയത്.നീ പിന്നെ കുറച്ചേലും ധൈര്യം കാണിച്ചല്ലോ..അല്ലാതെ നിന്റെ പേടിപ്പിക്കലും, അനുഷയുടെ കരച്ചിലും, നിന്റെ ഏട്ടത്തിയോടുള്ള സ്നേഹം കൊണ്ടൊന്നുമല്ല “ ഒന്നുമെനിക്ക് വിശ്വസിക്കാൻ ആവുന്നില്ല. ഞാൻ കരുതിയത് അമ്മയാകെ മാറിയെന്നാ. ചിരിച്ചപ്പോ, സ്നേഹം കാണിച്ചപ്പോ ,ബിരിയാണി വാരി തന്നപ്പോ ഞാനെന്തെല്ലാം പ്രതീക്ഷിച്ചു. അമ്മക്കൊരു മാറ്റാവുമില്ലല്ലോ.? .എന്നാലും എല്ലാം വിശ്വസിക്കാൻ എനിക്ക് ബുദ്ധിമുട്ടുണ്ട്. എന്നെ എതിരാളിയായി കിട്ടാൻ മാത്രമാണ് ഇതൊക്കെ ചെയ്തതെങ്കിൽ വാവക്ക് എന്താണമ്മ പാലൊക്കെ വരുത്തിക്കാൻ തുടങ്ങിയത്?
”പിന്നെ പിന്നെ എന്തിനാ അമ്മ പാലൊക്കെ വരുത്തിച്ചേ. അത് വാവക്കല്ലേ. അമ്മയെന്തിനാ അതിന്റെ കാര്യം നോക്കാൻ പോണേ? ഏട്ടത്തിയെ ഇഷ്ടമില്ലെങ്കിൽ പിന്നെന്തിനാ അടുക്കളയിൽ കേറിയതിന് ചീത്ത പറഞ്ഞേ? “ വാക്കുകൾ മെല്ലെ മെല്ലെയായിരുന്നു വായിൽ നിന്ന് വന്നത്. അമ്മയുടെ മാറ്റം എന്റെ മൂടും പോക്കിയിരുന്നു.
”ഞാനാരു വീട്ടിൽ വന്നാലും അവർക്ക് വേണ്ട ഭക്ഷണം കൊടുക്കാറുണ്ട്. ചെറുതല്ലേ കുടിച്ചോട്ടെ! നാളെ അതിനെന്തേലും അസുഖം വന്നാ ഞാൻ പട്ടിണിക്കിട്ടെന്ന് നാട്ടുകാർ
💬 Comments
View all comments