0%

Chapter Title : തമ്പുരാട്ടി 9 [രാമന്‍]

Author : രാമൻ Read All Parts 371K

അവരുടെ അടുത്തുന്നു എന്റെ അടുത്തു വരെ തുള്ളി ചാടി വരായിരുന്നു പെണ്ണ്. ആ സന്തോഷവും കൊണ്ട് എന്റെ കയ്യും മുറുക്കെ പിടിച്ചാണ് ഏട്ടത്തി മുറ്റത്തേക്കിറങ്ങിയത്.

സ്റ്റെപ്പ് കഴിഞ്ഞപ്പോ തന്നെ, വരാന്തയുടെ മൂലയിൽ അഞ്ചാളുകളുടെ മുന്നിലിരിക്കുന്ന അമ്മയുടെ മുഖം ഞങ്ങളിലേക്കോ അല്ലേൽ എന്നിലേക്കോ മാത്രം വരുന്നുണ്ടെന്ന് എനിക്ക്‌ പെട്ടന്ന് തോന്നി . എന്തോ ഉള്ളിത്തിരി തുടുത്തു.അമ്മയെന്നെ ഇങ്ങനെ നോക്കുന്നതെന്തിനാ!

രണ്ട് സ്റ്റെപ് മുന്നോട്ട് വെച്ചിട്ട് ഞാൻ അമ്മയെ  അറിയാത്ത പോലൊന്നു നോക്കി. എന്നെ ഒളിഞ്ഞു നോക്കാണേലോ .കയ്യോടെ പൊക്കാലോന്ന് കരുതി.

പക്ഷെ. .എന്റെ ഈശ്വരാ..അഞ്ചാളുകളുടെ മുന്നിൽ ഇരുന്നിട്ടും, അവരില്‍ ചിലർ വാ തോരാതെ അമ്മയോടെന്തോ പറയുന്ന പോലും കേൾക്കാതെ, ശ്രീദേവി പെണ്ണിന്റെ കുറുമ്പുള്ള നോട്ടം എന്നിലേക്ക് തന്നെയാണ്. കള്ളത്തരം കാണിക്കാൻ ഒളിഞ്ഞു നോക്കുന്നതൊന്നുമല്ല. കണ്ണെടുക്കാതെ നോക്കി നിൽക്കെന്നെ. എന്താ ശ്രീദേവിപെണ്ണേ ?ഇന്നലെ ഞാൻ പ്രൊപോസൽ സീൻ ഇറക്കിയത് കൊണ്ട് എന്നെ കെട്ടണമെന്ന് തോന്നുന്നുണ്ടോ?

മുറ്റത്തുന്ന് കാറെടുക്കുന്ന വരെയും ,ചില്ലു ഗ്ലാസ്സിലൂടെ എന്റെ അമ്മപെണ്ണിന്റെ നോട്ടം ഡ്രൈവിംഗ് സീറ്റിൽ ഇരിക്കുന്ന എന്റെ നേർക്ക് തന്നെയായിരുന്നു.

ഏട്ടത്തിയെ വേഗം സമയം കളയാതെ പള്ളിയുടെ മുറ്റത്തു ഇറക്കി കൊടുത്തു. കഴിഞ്ഞാൽ വിളിക്കാമെന്നും, ചിലപ്പോ മേരിചേച്ചിയുടെ വീട്ടിൽ ഞാനൊന്നു പോയി നോക്കുമേന്നും ഏട്ടത്തി പറഞ്ഞിരുന്നു.

പള്ളിയിൽ വന്ന പലരും, കാറിൽ നിന്ന് ഇറങ്ങി വന്ന പെണ്ണിനെ ബഹുമാനത്തോടെയും, ഇത്തിരി ഭയത്തോടെയും നോക്കുന്നുണ്ടോന്ന് എനിക്ക്‌ സംശയം തോന്നാതില്ല!  പണ്ട് അങ്ങാടിയിലൂടെ കുട്ടിയേയും ഒക്കത്തിട്ട് കരഞ്ഞു നടന്ന പെണ്ണല്ല ഏട്ടത്തിയിപ്പോ. തമ്പുരാട്ടിയ മരുമകളാ! ആ പൊസിഷന്റെ പവറെന്താന്ന് ഏട്ടത്തി ഇന്ന് തന്നെ ആളുകളുടെ ഭയ ഭക്തി ബഹുമാനം

💬 Comments

View all comments